twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുന്നറിയിപ്പും രക്ഷ നല്‍കിയില്ല

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/movies/review/munnariyippu-movie-review-2-125164.html">« Previous</a>

    ദീര്‍ഘകാലമായി മമ്മൂട്ടിയുടെ നല്ലൊരു സിനിമ കാണണമെന്നു മോഹിക്കുന്നു. മമ്മൂട്ടി ഫാന്‍സുകാര്‍ക്കു വേണ്ടി ഉണ്ടാക്കുന്ന ചിത്രങ്ങളില്‍ നിന്നുമാറി മമ്മൂട്ടിയിലെ നടനിലെ സ ിനിമ കാണണമെന്ന മോഹത്താലാണ് വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് കാണാന്‍ പോകുന്നത്. തുടക്കം മുതല്‍ നല്ലനിലവാരത്തില്‍ പോയിരുന്ന സിനിമ ക്ലൈമാക്‌സിലെത്തിയപ്പോള്‍ കലമുടച്ച സ്ഥിതിയായി. ദയ എന്ന ചിത്രമൊരുക്കിയ വേണുവിന്റെ രണ്ടാം സിനിമയാണെന്നത് വലിയൊരു പ്രതീക്ഷയായിരുന്നു.

    രഞ്ജിത്ത് നിര്‍മിക്കുന്ന സിനിമയെന്നതായിരുന്നു മറ്റൊരു ആകര്‍ഷകം. എന്നാല്‍ ആ പ്രതീക്ഷയെല്ലാം മുന്നറിയിപ്പ് പുലര്‍ത്തിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്തുതന്നെയായാലും തിയറ്ററില്‍ വിജയം നേടുക എന്നതായിരുന്നില്ല സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും താല്‍പര്യം എന്ന് സിനിമ കണ്ടാല്‍ മനസ്സിലാകും. അവാര്‍ഡ് മുന്നില്‍ കണ്ടൊരുക്കിയ ചിത്രമെന്ന് നിസംശയം പറയാം. സിനിമയുടെ തുടക്കത്തില്‍ തന്നെ അതിനുള്ള സൂചനയുണ്ട്. ടൈറ്റില്‍ കാണിക്കുമ്പോള്‍ തന്നെ സംഭവം പ്രേക്ഷകനു പിടികിട്ടും.

    munnariyippu

    മമ്മൂട്ടിയെ ഇനിയുമൊരു സാധാരണക്കാരനായി അവതരിപ്പിക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ് മുന്നറിയിപ്പ്. കാഴ്ച എന്ന ബ്ലസി ചിത്രത്തോടെ മമ്മൂട്ടിയിലെ സാധാരണക്കാരന്‍ മരിച്ചു കഴിഞ്ഞു. അതില്‍ മമ്മൂട്ടി എല്ലാം ചെയ്തു തീര്‍ത്തു. ഇനിയും അത്തരം കഥാപാത്രങ്ങളുമായി ഈ നടനിലേക്കു വരുന്നത് അപകടമായിരിക്കും. സിനിമയില്‍ എവിടെ നോക്കിയാലും കാഴ്ചയിലെ കഥാപാത്രമായി മാത്രമേ മമ്മൂട്ടിയുടെ ഭാവം വരുന്നുള്ളൂ. അതല്ലെങ്കില്‍ ലോഹിതദാസ് സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍. ഈ രണ്ടു കഥാപാത്രങ്ങളെയും വിട്ടുകൊണ്ട് മമ്മൂട്ടിക്കു സാധാരണക്കാരനാകന്‍ കഴിയുന്നില്ല.

    ആര്‍. ഉണ്ണിയുടെതാണ് തിരക്കഥയും സംഭാഷണവും. അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, രഞ്ജി പണിക്കര്‍, ശ്രീരാമന്‍ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജും അതിഥി താരമായി എത്തുന്നുണ്ട്. പക്ഷേ പൃഥ്വിയുടെ വേഷത്തിനൊന്നും ഈ ചിത്രത്തെ രക്ഷപ്പെടുത്താന്‍ കഴിയുന്നില്ല. ഓണം വരെയെങ്കിലും ഈ ചിത്രം തിയറ്ററില്‍ കളിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

    രാഘവന്‍ കൊലയാളിയോ

    <ul id="pagination-digg"><li class="previous"><a href="/movies/review/munnariyippu-movie-review-2-125164.html">« Previous</a>

    English summary
    National Award winning cinematographer Venu, who directed the acclaimed movie Daya, is back with an exceptional thriller, Munnariyippu. Mammootty plays the central character C K Raghavan in the movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X