പൂര്‍ണമായും ഒരു ദിലീപ് ചിത്രം

By Nirmal Balakrishnan
<ul id="pagination-digg"><li class="previous"><a href="/reviews/my-boss-clean-family-entertainer-review-2-106127.html">« Previous</a>

ന്യൂ ജനറേഷന്‍ സിനിമകളുടെ കാലമാണിത്. പുതിയ പുതിയ കഥകളും കാഴ്ചപ്പാടുകളുമായി യുവാക്കള്‍ ദിവസവും പുതുതായി കയറിവരികയാണ് ഇവിടെ. താരങ്ങളല്ല, കഥയാണ് സിനിമയെന്ന് മാറിയപ്പോള്‍ പല സൂപ്പര്‍താരങ്ങള്‍ക്കും കാലിടറി. അന്‍പതുകഴിഞ്ഞവരുടെ പ്രണയവും മരംചുറ്റലുമൊക്കെ മലയാളി പുച്ഛിച്ചു തള്ളാന്‍ തുടങ്ങി.

MY Boss

എന്നാല്‍ ന്യൂജനറേഷന്‍ സിനിമകളുടെ കടന്നുകയറ്റത്തില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ച അപൂര്‍വം നടന്‍മാരിലൊരാളാണ് ദിലീപ്. ഫഹദ് ഫാസിലും ദുല്‍ക്കര്‍ സല്‍മാനും നിവിന്‍ പോളിയുമൊക്കെ ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ പൃഥ്വിരാജിനെ പോലെയുള്ളവര്‍ക്കു സാധിക്കാതെ വന്നപ്പോഴും സ്വന്തം സിംഹാസനം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ദിലീപിനുസാധിച്ചു.

കോമഡി താരമായിട്ടാണ് ദിലീപ് ഇവിടെ വന്നത്. എന്നാല്‍ പിന്നീട് നല്ല വേഷങ്ങളും തനിക്കു ചെയ്യാന്‍ സാധിക്കുമെന്ന് ദിലീപ് തെളിയിച്ചു. അത്തരം വേഷങ്ങള്‍ക്കിടയിലും കോമഡിക്കു പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യാന്‍ ദിലീപ് മറന്നില്ല. അതാണ് ദിലീപിന്റെ സ്ഥാനത്തിനു കോട്ടം തട്ടാതെ നില്‍ക്കാനും സഹായിച്ചത്. പൂര്‍ണമായും ദിലീപ് ചിത്രമെന്നു പറയാന്‍ പറ്റുന്നതാണ് മൈ ബോസ്. ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്നതും ദിലീപ് തന്നെ. കോമഡിയും സെന്റിമെന്റ്‌സും ഒരേപോലെ കൊണ്ടുനടക്കാന്‍ സാധിക്കുന്നതിനാല്‍ ദിലീപിന് എന്നും ഇവിടെ ധാരാളം കുടുംബ പ്രേക്ഷകരുണ്ടായിരുന്നു. അത്തരം പ്രേക്ഷകരെ നഷ്ടപ്പെടുത്താതെയാണ് ദിലീപ് ഓരോ ചിത്രവും ചെയ്തിരുന്നത്.

സിബി കെ. തോമസ്- ഉദയ് കൃഷ്ണ എന്നിവരായിരുന്നു ദിലീപിന് കൂടുതലും തിരക്കഥ എഴുതാറുള്ളത്. സ്ഥിരമൊരു ഫോര്‍മാറ്റ് തന്നെയാണ് അവര്‍ ചെയ്യാറുള്ളതും. ലോജിക്കില്ലെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കുക എന്നതുമാത്രമായിരുന്നു അവരുടെ രീതി. ബെന്നി പി. നായരമ്പലം എഴുതുമ്പോഴാണ് അതിലൊരു മാറ്റം വരാറുള്ളത്. ചാന്തുപൊട്ടും മേരിക്കുണ്ടൊരു കുഞ്ഞാടുമൊക്കെ അത്തരം ചിത്രമായിരുന്നു. അതേ ഗണത്തില്‍ വരുന്നതാണ് ജിത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മൈ ബോസ്.

ചിത്രം കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടത് സുരാജ് വെഞ്ഞാറമൂടില്ലാത്ത കോമഡി ചിത്രമെന്നായിരുന്നു. തൊട്ടുമുമ്പ് റിലീസ് ചെയ്ത ദിലീപ് ചിത്രമായ മിസ്റ്റര്‍ മരുമകനില്‍ പ്രേക്ഷകരെ വെറുപ്പിച്ചത് സുരാജിന്റെ ദ്വയാര്‍ഥമുള്ള കോമഡിയായിരുന്നു. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. എന്നാല്‍ ഇതില്‍ കലാഭവന്‍ ഷാജോണ്‍ ആണ് കോമഡി താരമായി ഉള്ളത്. മോശം പറയരുതല്ലോ ടിനി ടോം, ഷാജോണ്‍ എന്നിവരൊക്കെയാണ് ഇനി മലയാള കോമഡിയുടെ പ്രതീക്ഷ.

യുവ നടിമാരില്‍ നല്ല കഴുവുള്ള മംമ്ത മോഹന്‍ദാസ് മുന്‍കോപക്കാരിയായ ബോസ് ആയി തിളങ്ങിയിട്ടുണ്ട്. മംമ്തയുടെ രൂപത്തിനു പറ്റിയ വേഷം തന്നെയാണ് ഇതിലെ പ്രിയ. അച്ഛന്‍ വേഷത്തില്‍ സായികുമാറും അമ്മയായി സീതയും പ്രേക്ഷകരെ കയ്യിലെടുത്തു. സായ്കുമാറും ദിലീപും അവസാന ഭാഗത്ത് ഒന്നിച്ചഭിനയിക്കുന്ന സീന്‍ പ്രേക്ഷകരുടെ കണ്ണു നിറയിക്കുന്നതാണ്. രണ്ടുതരം സിനിമയുണ്ട്. തിയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ പ്രേക്ഷകരെ വേട്ടയാടുന്നതും തിയറ്ററില്‍ എല്ലാം മറന്ന് ആസ്വദിച്ചിരിക്കാവുന്നതും. രണ്ടാമത്തെ ഗണത്തില്‍പ്പെട്ട മൈ ബോസ് തിയറ്ററിലുള്ള സമയം നിങ്ങളെ ബോറടിപ്പിക്കില്ല.

<ul id="pagination-digg"><li class="previous"><a href="/reviews/my-boss-clean-family-entertainer-review-2-106127.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X