പൃഥ്വിരാജിനും പാര്‍വ്വതിയ്ക്കും ഗംഭീര സ്വീകരണം! മൈ സ്റ്റോറി തിയറ്ററുകള്‍ കീഴടക്കി..?
Recommended Video

പ്രതിസന്ധികള്‍ക്കൊടുവില്‍ പൃഥ്വിരാജ് പാര്‍വ്വതി കൂട്ടുകെട്ടിലെത്തുന്ന മൈ സ്റ്റോറി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രീകരണം മുതല്‍ സിനിമ വലിയ പ്രശ്‌നങ്ങളിലൂടെയായിരുന്നു പോയിരുന്നത്. മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച പാര്‍വ്വതിയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം സിനിമയെയും ബാധിച്ചിരുന്നു.

പൃഥ്വിരാജിന്റെയും പാര്‍വ്വതിയുടെയും ഈ വര്‍ഷത്തെ ആദ്യ സിനിമയായിട്ടാണ് മൈ സ്റ്റോറി എത്തിയിരിക്കുന്നത്. ഈ മാസം ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി എത്തുകയാണ്. കോസ്റ്റിയും ഡിസൈനറായ റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയെ കുറിച്ച് ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ...

മൈ സറ്റോറി
മലയാളത്തില്‍ നവാഗത സംവിധായകരുടെ കൂട്ടത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തിയിരിക്കുകയാണ്. കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ ആണ് സംവിധാനത്തിലേക്ക് കൂടി ചുവട് വെച്ചിരിക്കുന്നത്. മൈ സ്‌റ്റോറി എന്ന പേരിലെത്തിയിരിക്കുന്ന സിനിമ സംവിധാനത്തിനൊപ്പം റോഷ്‌നി ദിനകര്‍ ഫിലിംസിന്റെ ബാനറില്‍ ദിനകര്‍ ഒ.വിയും റോഷ്നി ദിനകറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജ് പാര്‍വ്വതി കൂട്ടുകെട്ട്..
എന്ന് നിന്റെ മെയ്തീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരങ്ങളായിരുന്നു പൃഥ്വിരാജും പാര്‍വ്വതിയും. ഇരുവരും വീണ്ടും ഒന്നിക്കുന്നത് മൈ സറ്റോറിയിലൂടെയാണ്. തീവ്ര പ്രണയത്തിന്റെ കഥയാണ് മൈ സറ്റോറി പറയാന്‍ പോവുന്നതും. ശങ്കര്‍ രാമകൃഷ്ണനാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

താരങ്ങള്‍
പൃഥ്വിരാജും പാര്‍വ്വതിയും നായിക നായകന്മാരായി അഭിനയിക്കുമ്പോള്‍ ഗണേശ് വെങ്കിട്ടരാമന്‍, സണ്ണി വെയിന്‍, മനോജ് കെ ജയന്‍, സഞ്ജു ശിവറാം, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയലറും പാട്ടുകളും ശ്രദ്ധേയമായിരുന്നു. ബികെ ഹരിനാരായണന്‍ വരികളെഴുതി ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ഏഴോളം പാട്ടുകളാണ് സിനിമയിലുള്ളത്.

സിനിമയുടെ ചിത്രീകരണം
പോര്‍ച്ചുഗല്‍ ആയിരുന്നു മൈ സ്‌റ്റോറിയുടെ പ്രധാന ലൊക്കേഷന്‍. പ്രഖ്യാപനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് ഷൂട്ടിങ്ങ് പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. പൃഥ്വിരാജിന്റെ തിരക്കുകളും ലൊക്കേഷനിലെ കാലവസ്ഥയും സിനിമയെ പ്രതികൂലമായി ബാധിച്ചിരുന്നു. അതെല്ലാം തരണം ചെയ്താണ് സിനിമയുടെ റിലീസ്.

മറ്റൊരു വെല്ലുവിളി
നടി പാര്‍വ്വതിയെ മമ്മൂട്ടി ചിത്രം കസബയെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം മൈ സ്‌റ്റേറിയെ വല്ലാതെ ബാധിച്ചിരുന്നു. നടിയ്ക്ക്് നേരെയുണ്ടാവുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കൊപ്പം സിനിമയിലെ പാട്ടുകള്‍ക്കും ട്രെയിലറിനുമെല്ലാം ഡിസ് ലൈക്കുകള്‍ കിട്ടുകയായിരുന്നു. പാര്‍വ്വതിയുടെ ഒരു സിനിമയെയും വെറുതേ വിടാനുള്ള ഉദ്ദേശമില്ലെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ സോഷ്യല്‍ മീഡിയയിലുണ്ടായിരുന്നു. എന്നാല്‍ സിനിമയ്ക്ക് രക്ഷകനായി എത്തിയത് മെഗാസ്്റ്റാര്‍ മമ്മൂട്ടി തന്നെയായിരുന്നു.
ആദ്യ പകുതി..
പൃഥ്വിരാജ് ഫാന്‍സ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം മൈ സ്റ്റോറിയുടെ ആദ്യ പകുതിയ ഗംബീറമായിരിക്കുകയാണ്. മികച്ച പ്രതികരണം തന്നെയാണ് കിട്ടുന്നതെന്നും പറയുന്നു.
തിരക്ക് തുടങ്ങി..
തൃശൂരില്‍ നിന്നും മൈ സ്റ്റോറി കാണാനുള്ള ആളുകളുടെ തിരക്ക് പുറത്ത് വന്നിരിക്കുകയാണ്. സിനിമയുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആദ്യ പകുതി ഗംഭീരം
ആദ്യ പകുതി ഗംഭീരം. റിലീസ് ചെയ്ത തിയറ്ററുകളില്‍ നിന്നെല്ലാം മികച്ച പ്രതികരണവുമായി മൈ സ്റ്റോറി.... ഫസ്റ്റ് ഹാഫ് പൊളിച്ചു.. ബാക്കി അപ്പ്‌ഡേഷന്‍സ് പുറകെ വരുന്നതായിരിക്കും.


Click it and Unblock the Notifications