നിരൂപണം: മൈലാഞ്ചി മൊഞ്ചുള്ള വീട് ഒരു തവണ കാണാം

By Nirmal Balakrishnan

ആള്‍മാറാട്ടം മലയാള സിനിമയില്‍ പുതുമയുള്ള വിഷയമൊന്നുമല്ല. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമെല്ലാം എത്രയോ ആള്‍മാറാട്ട സിനിമകള്‍ ചെയ്തിരിക്കുന്നു. എന്നാല്‍ ആള്‍മാറാട്ടം നടത്തി എത്രയോ അഭിനയിച്ചിട്ടും മടുക്കാത്തൊരു നടനാണ് ജയറാം. ജയറാമിന്റെ നല്ലകാലത്ത് അദ്ദേഹം കൂടുതലും ചെയ്തത് ആള്‍മാറാട്ട വേഷങ്ങളായിരുന്നു. നായര് മുസ്ലിമായും ക്രിസ്ത്യാനി ഹിന്ദുവായും മുസ്ലിം ഹിന്ദുവായുമൊക്കെ ജയറാം പത്തിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രമായ മൈലാഞ്ചി മൊഞ്ചുള്ള വീട്ടിലും ജയറാം ആള്‍മാറാട്ടവേഷക്കാരനാണ്. മാധവന്‍കുട്ടി മമ്മൂട്ടിയാകുന്നു. മമ്മൂട്ടി എന്നു കേള്‍ക്കുമ്പോള്‍ സൂപ്പര്‍താരം മമ്മൂട്ടിയല്ല, ആയുര്‍വേദ ഡോക്ടര്‍ മമ്മൂട്ടി.

നവാഗതനായ ബെന്നി തോമസ് സംവിധാനം ചെയ്ത മൈലാഞ്ചി മൊഞ്ചുള്ള വീട് പറഞ്ഞുതേഞ്ഞ വിഷയമാണെങ്കിലും വ്യത്യസ്തമായി ഒരുക്കാന്‍ സംവിധായകനു സാധിച്ചിട്ടുണ്ട്. തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ- സിബി കെ. തോമസ് ടീമിന് എപ്പോഴും എഴുതാന്‍ അറിയുന്ന വിഷയം ആള്‍മാറാട്ടമാണ്. ഉദയപുരം കോട്ടയിലെ സുല്‍ത്താന്‍ തൊട്ട് അവര്‍ എഴുതിതുടങ്ങുന്നതും അതുതന്നെ.ഏറ്റവും പുതിയ ചിത്രമായ മൈലാഞ്ചി മൊഞ്ചുള്ള വീട്ടിലും ഇതുതന്നെ. ഒരേ ചക്കില്‍ കിടന്നു കറങ്ങുന്ന കാളകളായി അവര്‍ മാറിയത് അവര്‍ മാത്രമേ അറിയാത്തതുള്ളൂ.

mylanchi-monchulla-veedu

വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മധു, സിദ്ദീഖ്, ആസിഫ് അലി, ബാബുരാജ്, സായികുമാര്‍, കൈലാഷ്, കലാഭവന്‍ നവാസ്, ഇര്‍ഷാദ്, സാദിഖ്, സാജു കൊടിയന്‍, കലിംഗാ ശശി, കനിഹ, മീരാ നന്ദന്‍, കലാഭവന്‍ ഷാജോണ്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത താരങ്ങള്‍. കഥയുടെ തുടക്കം വ്യത്യസ്തമായിരുന്നെങ്കിലും ജയറാം വന്നുചേരുന്നതോടെ പതിവു രീതിയിലേക്കു മാറുന്നു. ഡോ. മാധവന്‍കുട്ടി ആളുമാറി മമ്മൂട്ടിയാകുന്നു, അയാള്‍ വലിയൊരു മുസ്ലിം തറവാട്ടിലേക്കു വരുന്നു. അവിടെയുള്ളവരെയൊക്കെ സ്‌നേഹിച്ചു കീഴടക്കുന്നു. ഏറ്റവുമൊടുവില്‍ സത്യം പിടിക്കപ്പെടുന്നു. ഒടുവില്‍ എല്ലാവരും നന്നാകുന്നു. ഇത്രയേ സിനിമയുള്ളൂ. സിനിമ കണ്ടുകഴിഞ്ഞ ശേഷം ഉണ്ടാകുന്ന ചോദ്യം- ഇനിയും എത്രകാലം ജയറാം ആള്‍മാറാട്ടം നടത്തി പ്രേക്ഷകരെ പറ്റിക്കും?

റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് നിര്‍മാണം. കാമറാമാന്‍ അജയന്‍ വിന്‍സന്റ് നന്നായി അധ്വാനിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്കു സംഗീതമൊരുക്കിയ അഫ്‌സല്‍ യൂസുഫും നന്നായി കയ്യടി നേടുന്നുണ്ട്. രണ്ടര മണിക്കൂര്‍ ചിത്രം ബോറടിക്കാതെ കണ്ടിരിക്കാം, കണ്ടശേഷം ശൂന്യമനസ്സോടെ തിരിച്ചുപോരാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X