ടിപ്പിക്കൽ മിഷ്കിൻ നമ്പറുകൾ; ടിപ്പിക്കൽ "സൈക്കോ" മേക്കിംഗ് — ശൈലന്റെ റിവ്യൂ

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
2.5/5
Star Cast: Udhayanidhi Stalin, Aditi Rao Hydari, Nithya Menon
Director: Myshkin

മിഷ്കിൻ എന്ന പേര് കേൾക്കുമ്പോ മനസ്സിൽ വരുന്ന ചില ഫ്രയിമുകളും ഒരു മേക്കിംഗ് സ്റ്റൈലുമൊക്കെ ഉണ്ട്. സിനിമയുടെ പേര് സൈക്കോ എന്നുകൂടി ആവുമ്പൊ നമ്മുടെ മനസ്സിൽ മിഷ്കിൻ എങ്ങനെയാവും ആ സിനിമയെ സ്‌ക്രീനിൽ പകർത്തിയിരിക്കുന്നത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നവർക്ക് ഒരു കണക്കുകൂട്ടലൊക്കെ ഉണ്ടാവും. ആ കാൽക്കുലേഷനിൽ നിന്നും അര മില്ലീമീറ്റർ പോലും അപ്പുറമൊ ഇപ്പുറമോ നിൽക്കാത്ത ഒരു ഐറ്റമാണ് സൈക്കോ .

ഡബിൾ മീനിംഗ് പ്രൊഡക്ഷൻസ്

പടത്തിനു കേറുംമുമ്പ് പ്രൊഡക്ഷൻ കമ്പനിയുടെ പേര് ആണ്l😜 കൗതുകമുണർത്തിയത്. ഡബിൾ മീനിംഗ് പ്രൊഡക്ഷൻസ്. നിർമ്മാതാവ് അരുൾ മൊഴി മാണിക്യം. നായകൻ ഉദയനിധി സ്റ്റാലിൻ.. (അടി... സക്കെ.) കൂട്ടിന് അദിതി റാവു, നിത്യ മേനോൻ!

ഉദയനിധി

ഉദയനിധിയെ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവുക എന്നറിയാനുള്ള കൗതുകത്തോട് കൂടി സീറ്റിൽ ചെന്നിരിക്കുമ്പോൾ ബ്ലൈൻഡ് ആയ ഗൗതം എന്ന വെൽ ഡ്രെസ്സ്‌ഡ് ക്യാരക്ടറായി ഉദയനിധി തലങ്ങും വിലങ്ങും മേഞ്ഞു നടക്കുന്നു. ആർ ജെ ആയ ഡാകിനിയോട് ഓന് മുടിഞ്ഞ ക്രഷാണ്. ഓള് ചെല്ലുന്നിടത്തെല്ലാം അന്ധനാണെന്ന നഗ്ന സത്യം മറന്നുകൊണ്ട് ഗൗതം എത്തിച്ചേരുമ്പോൾ ഡാകിനിക്ക് മാത്രമല്ല നമ്മക്ക് പോലും ഒരു എടങ്ങേറു തോന്നും.

നായിക

പിന്നെ സില്മയല്ലേ... നായികയ്ക്ക് ചായാതെ വേറെ വഴിയില്ലല്ലോ. ചെറിയ ഒരു പസിലും കൊടുത്ത് ഉദയനിധിയെങ്കിൽ ഉദയനിധി എന്ന മട്ടിൽ പ്രണയിക്കാൻ തയ്യാറെടുക്കുമ്പോഴാവും അവരുടെ ജീവിതത്തിൽ മറ്റേ പണ്ടാരക്കാലൻ കയറിവരുന്നത്. സൈക്കോ .

സൈക്കോ

സൈക്കോക്കാരൻ സ്റ്റാമ്പ്, തീപ്പെട്ടിചിത്രം , കോയിൻ, കറൻസി, സ്ത്രീകളുടെ അടിവസ്ത്രം, എന്നിവയൊക്കെ ശേഖരിക്കുന്നവരെ പ്രത്യേക തരം ഒരു കളക്ഷൻ ഹോബിയാക്കിയവൻ ആണ്. തട്ടിക്കൊണ്ടുവന്ന ആളുകളുടെ തലയാണ് ഓൻ വെട്ടിയെടുത്ത് ആൽബത്തിൽ ഒട്ടിച്ച് വച്ചിരിക്കുന്നത്.. കൊച്ചുകള്ളൻ.. അതിന് അവനുള്ള സെറ്റപ്പും ഇൻഫ്രാ സ്ട്രക്ച്ചറും സൈക്കോകളുടെ സ്ഥിരം ബാക്ക്ഗ്രൗണ്ട് തന്നെ..

നായിക

നായികയെ തട്ടിക്കൊണ്ടുവന്നതോടു കൂടി ഓന്റെ അധോഗതിയും ദുഃഖവെള്ളിയാഴ്ചയും ഒന്നിച്ചാരംഭിച്ചു എന്ന് നമ്മക്കറിയാലോ. അതിനി ഇപ്പൊ നായകൻ അന്ധനും ബധിരനും മൂകനുമാണെങ്കിലും വിധിഹിതത്തെ തടുക്കുക അസാധ്യം. Who എന്നതും how എന്നതുമല്ല why എന്നതിനെ കൂട്ടുപിടിച്ചാണ് മിഷ്കിൻ പടത്തെ രക്ഷപ്പെടുത്താൻ നോക്കുന്നത് . പക്ഷെ ഇത് ഇതുപോലൊക്കെ തന്നെ എവിടെയോ കണ്ട ദേ ജാവു അപ്പോഴും നമ്മക്ക് ഉണ്ടാവും . (ഗൗതം മേനോന്റെ നടുനിശി നായ്ക്കളിൽ ഒക്കെയാണ് പെട്ടെന്ന് ഓർമ വരുന്നത്) .

ആൽഫ്രെഡ് ഹിച്കോക്ക്

ആൽഫ്രെഡ് ഹിച്കോക്കിന് ട്രിബ്യൂട്ട് എന്ന നിലയിൽ മിഷ്കിൻ ബുദ്ധമത മിത്തുകളെ കൂടി കൂട്ടുപിടിച്ചു തയാർ ചെയ്തതാണ് സ്ക്രിപ്റ്റ് എന്ന് എവിടെയോ വായിച്ചു. ഒറിജിനൽ അംഗുലീമാലൻ മനുഷ്യരുടെ വിരൽ ആയിരുന്നു കളക്റ്റ് ചെയ്തിരുന്നതെങ്കിൽ യെവൻ തലയാക്കി. ഗൗതം എന്ന നായകൻ ഗൗതമബുദ്ധൻ . ഡാകിനിയും അവിടന്ന് വന്നത് തന്നെ . ബുദ്ധനെ അന്ധനാക്കിയത് ഉദയനിധിയുടെ പ്രകടനപരമായ അവശത പരിഗണിച്ചു ആയിരിക്കും . തെറി നിറഞ്ഞ ഡയലോഗുകൾ തന്റേത് മാത്രമായ റെൻഡറിംഗിൽ പറയുന്ന നിത്യാ മേനോന്റെ ക്യാരക്ടർ കമല. ഇളയരാജയുടെ സുവർണകാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഡ്യുയറ്റ് ഉള്ളതും പ്രസ്താവ്യം. ഇത് തന്നെ സൈക്കോ .. ഒടുവിൽ ബുദ്ധകാരുണ്യം വഴിഞ്ഞൊഴുകും .

ഓ മൈ ഗോഡ്..സി ഐ ഡി കൾ എന്ന എക്സ്പ്രഷനിട്ടുനിൽക്കുന്ന നാടോടിക്കാറ്റിലെ ഒരു തിലകൻ ജെപിജെ ഇട്ട് ഇരിക്കാൻ തോന്നുന്നില്ലേ ഇപ്പോൾ .. അതുതന്നെ അടിവര

Read more about: review റിവൃൂ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X