»   » നിരൂപണം: നമസ്‌തേ ബാലി ബോളിവുഡിലെ 'ക്വീന്‍'

നിരൂപണം: നമസ്‌തേ ബാലി ബോളിവുഡിലെ 'ക്വീന്‍'

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  2.5/5
  Star Cast: Aju Varghese,Roma,Manoj K Jayan
  Director: K V Bejoy

  രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റോമ സിനിമയിലേക്ക് തിരിച്ചുവന്ന് അഭിനയിച്ച സിനിമയാണ് നമസ്‌തേ ബാലി. ഹാസ്യനടന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അജു വര്‍ഗീസാണ്ചിത്രത്തില്‍ നായകനായെത്തുന്നത്. വികെ ബിജോയ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവന്‍, നീന കുറുപ്പ്, മനോജ് കെ ജയന്‍, ബാലു, സുനില്‍ സുഗദ, കോട്ടയം പ്രദീപ്, മിനി അരുണ്‍, സംഗീത, നോബി തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

  അന്നമ്മയുടെയും (റോമ) ചാണ്ടിയുടെയും (അജു വര്‍ഗീസ്) വിവാഹ നിശ്ചയം കഴിഞ്ഞതാണ്. എന്നാല്‍ വിവാഹത്തിന്റെ തലേന്നാള്‍ ചാണ്ടി നാടുവിടുന്നു. തനിപ്പോള്‍ ബാലിയിലാണുള്ളതെന്ന് ചാണ്ടി അമ്മച്ചിയെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, അന്നമ്മ ചാണ്ടിയെയും തിരക്കി ബാലിയിലേക്ക് പോകുന്നതാണ് കഥ. ബാലി ജീവിതം അന്നമയില്‍ വരുത്തുന്ന മാറ്റം വളരെ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

  namasthe-bali

  ബോളിവുഡില്‍ ഹിറ്റായ, കങ്കണ മുഖ്യവേഷത്തിലെത്തിയ ക്വീന്‍ എന്ന ചിത്രവുമായി ഏറെ സാമ്യമുണ്ട് നമസ്‌തേ ബാലിയ്ക്ക്. സിനിമയുടെ പ്ലോട്ട് മാത്രമല്ല, ഹാസ്യവത്കരിച്ചിരിക്കുന്ന മിക്കരംഗത്തും ഒരു ക്വീന്‍ അനുഭവം പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യും. ബാലിയില്‍ ചാണ്ടിയെ തേടിയെത്തുന്ന അന്നമ്മയെ ഒരും കൂട്ടം മലയാളികള്‍ സഹായിക്കുന്നു. ആ സഹായം അന്നമ്മയെ ആന്‍ ആക്കി മറ്റുന്നതാണ് പിന്നെ കഥ.

  തിരിച്ചു വരവില്‍ റോമ വളരെ സുന്ദരിയായിട്ടുണ്ട്. നമസ്‌തേ ബലിയില്‍ അന്നമ്മയില്‍ നിന്ന് ആന്‍ എന്ന മോഡേണ്‍ പെണ്‍കുട്ടിയായുള്ള മാറ്റം വളരെ നന്നായി റോമ കൈകാര്യം ചെയ്തു. നായകനായപ്പോഴും അജു വര്‍ഗീസിലെ ഹാസ്യ നടന്‍ തന്നെയാണ് മുന്നില്‍. നോബിയുള്‍പ്പടെയുള്ള മറ്റ് താരങ്ങളും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ഗോപി സുന്ദറിന്റെ സംഗീതവും സിനിമയുടെ ഹൈലൈറ്റാണ്.

  നമസ്‌തേ ബാലി മികച്ചൊരു ചിത്രമാണെന്ന അഭിപ്രായമില്ല. എന്നാല്‍ കണ്ടിരിക്കാവുന്ന ഒരു എന്റര്‍ടൈന്‍മെന്റാണ്. ക്വീന്‍ എന്ന ചിത്രം കണ്ടിട്ടാണ് നമസ്‌തേ ബാലി കാണുന്നതെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും ഈ ചിത്രം ആസ്വദിക്കാന്‍ കഴിയില്ലെന്ന് ആദ്യമേ പറയാം. ഒരു മണിക്കൂര്‍ നാല്‍പ്പത് മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് അഞ്ചില്‍ ഒരു രണ്ടര മാര്‍ക്ക് നല്‍കാവുന്നതാണ്.

  ചുരുക്കം: നമസ്‌തേ ബാലി എന്ന ചിത്രം പല സ്ഥലങ്ങളിലും രസിപ്പിക്കും, പക്ഷേ, അതു ചിതറി കിടക്കുകയാണെന്നു മാത്രം.

  English summary
  Namasthe Bali can easily be identified as the poor, less-classy sibling of the much loved Hindi film Queen. Not only the plot, but the sequence of events and several comic moments are straight lifts from the movie with slight changes thrown in.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more