മഞ്ഞില്‍വിരിഞ്ഞ നത്തോലിക്കഥ
എറണാകുളത്തെ ഒരു ഫഌറ്റിലെ കെയര്‍ടേക്കറാണ് പ്രേമന്‍. ഫഌറ്റില്‍ താമസിക്കുന്നത് റിട്ട ബ്രിഗേഡിയര്‍ (സത്താര്‍), മസാജ് പാര്‍ലറിനൊപ്പം വേശ്യാലയം നടത്തുന്ന വീട്ടമ്മ (ഐശ്വര്യ), സാഹസികയാത്രക്കാരി പ്രഭ (കമാലിനി മുഖര്‍ജി) തുടങ്ങിയവര്‍. അവിടുത്തെ ഗേറ്റമാന്‍ ആണ് വാസു (മുകുന്ദന്‍), തൂപ്പുകാരി കുമാരി (മൃദുല്‍ നായര്‍), യോഗാചാര്യന്‍ (ജയന്‍), ഭര്‍ത്താവ് വിദേശത്തു ജോലി ചെയ്യുന്ന മുസ്ലിം വീട്ടമ്മ (കൃഷ്ണ പ്രഭ) എന്നിവരാണ്. ഇതില്‍ മനുഷ്യപറ്റുള്ളവര്‍ കുറച്ചുപേര്‍ മാത്രം.
മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായ മഞ്ഞില്‍വിരിഞ്ഞപൂക്കള്‍ തിയറ്ററില്‍ തകര്‍ത്തോടുന്ന സമയത്താണ് പ്രേമന്‍ ജനിച്ചത്. പഠനത്തില്‍ ഉഴപ്പായിരുന്നു. സിനിമയ്ക്കു കഥയെഴുതുകയാണ് ആഗ്രഹം. അങ്ങനെയൊരു മോഹവുമായാണ് എറണാകുളത്ത് കെയര്‍ടേക്കറായി ജോലിക്കെത്തുന്നത്. പക്ഷേ അവിടെയുള്ളവര്‍ അവനെ എഴുതാന്‍ അനുവദിക്കുന്നില്ല. അത്രയ്ക്കു മുടിഞ്ഞ ജോലിയാണ്. എല്ലാവരും അവനെ മുതലെടുക്കാനാണ് ശ്രമിക്കുന്നത്.
പ്രഭയാണ് അവന്റെ ഏറ്റവും വലിയ ശത്രു. ജോലി ചെയ്യിക്കാന്‍ വേണ്ടി അവള്‍ അവനെ പല തവണ ഉപദ്രവിക്കുന്നുണ്ട്. അവളോടുള്ള വൈരാഗ്യം അനുദിനം വര്‍ധിച്ചുവരികയാണ്. ഈ ഫഌറ്റിലെ അന്തേവാസികളെ കഥാപാത്രങ്ങളാക്കി അവന്‍ സിനിമയ്ക്കു കഥയെഴുതുകയാണ്. ആ കഥയിലേക്ക് ഒരു വില്ലന്‍ വേണം. അങ്ങനെയാണ് നരേന്ദ്രന്‍ എന്ന കഥാപാത്രത്തെ അവന്‍ സൃഷ്ടിക്കുന്നത്. മഞ്ഞില്‍വിരിഞ്ഞപൂക്കളിലെ വില്ലനും നരേന്ദ്രനായിരുന്നു. താന്‍ സൃഷ്ടിച്ച വില്ലനായി പ്രേമന്‍ സങ്കല്‍പ്പിക്കുന്നത് സ്വന്തം രൂപത്തെത്തന്നെയാണ്. അങ്ങനെ കഥയെഴുതി അവന്‍ പ്രഭയോടു പകരം വീട്ടുകയാണ്. പക്ഷേ ഇതൊക്കെ മനസ്സിലാക്കിയെടുക്കാന്‍ കുറച്ചുപ്രയാസമാണ്. എന്നാല്‍ നരേന്ദ്രന്റെ പ്രതികാരം പിന്നീട് പ്രണയമായി മാറുന്നു.
ഒരുഘട്ടത്തില്‍ അവര്‍ക്കിടയിലേക്ക് പ്രഭയുടെ കൂട്ടുകാരി (റിമ കല്ലിങ്കല്‍) തടസ്സമായി വരികയാണ്. നരേന്ദ്രന്‍ പ്രഭയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്ന സമയത്താണ് കൂട്ടുകാരി വരുന്നത്. അതോടെ പ്രഭ അയാളെ ഫഌറ്റില്‍ നിന്നു പുറത്താക്കുന്നു. പ്രഭയോടുള്ള പ്രതികാരം പ്രണയമായതോടെ പ്രേമനും ആളാകെ മാറുന്നു. ഫഌറ്റിലെ കാവല്‍ക്കാരന്‍ വാസു പറഞ്ഞതുപോലെയുള്ള ഒരു വ്യക്തിയായിരുന്നു അവന് പ്രഭ. എന്നാല്‍ യഥാര്‍ഥത്തില്‍ അവളാരെന്നു അവന്‍ തിരിച്ചറിയുന്നു. ഈ തിരിച്ചറിയലാണ് അവന്റെ വൈരാഗ്യം മാറ്റുന്നത്.
അടുത്ത പേജില്‍
More from Filmibeat


Click it and Unblock the Notifications












