ക്യൂട്ട് നസ്രിയയുടെ മാസ് എൻട്രിയോ? കൂടെ തിയറ്ററുകളിലേക്ക്, ഗംഭീര സ്വീകരണം, പ്രേക്ഷക പ്രതികരണമിങ്ങനെ

ബാംഗ്ലൂര്‍ ഡെയിസിന് ശേഷമുള്ള അഞ്ജലി മേനോന്റെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഒടുവിൽ അഞ്ജലി തന്റെ സിനിമ പ്രഖ്യാപിച്ചപ്പോൾ മറ്റൊരു സന്തോഷ വാർത്ത കൂടിയുണ്ടായിരുന്നു. മലയാളികളുടെ ക്യൂട്ട് സുന്ദരി നസ്രിയ നസീം തിരിച്ച് വരുന്നു എന്നത്. ഇതായിരുന്നു സിനിമയെ കുറിച്ചുള്ള ആകാംഷ വർദ്ധിക്കാനുള്ള കാരണം.

കൂടെ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ പൃഥ്വിരാജ്, പാർവ്വതി എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിൽ നിന്നും പുറത്ത് വന്ന പാട്ടുകളും ടീസറുമെല്ലാം വലിയ പ്രതീക്ഷയായിരുന്നു നൽകിയിരുന്നത്. ഒടുവിൽ ജൂലൈ 14 ന് കൂടെ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നൊരു സിനിമയാവാൻ അതിന് കഴിഞ്ഞിട്ടുണ്ടോ എന്നറിയാൻ ഓഡിയൻസ് റിവ്യൂ വായിക്കാം...

 കൂടെ

കൂടെ

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ നസിമിന്റെ തിരിച്ച് വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. അഞ്ജലി മേനോന്റെ സംവിധാനത്തിലെത്തിയ ബാംഗ്ലൂര്‍ ഡെയിസിലായിരുന്നു നസ്രിയ അവസാനമായി അഭിനയിച്ചത്. ഒടുവിൽ തിരിച്ച് വരവ് നടത്തിയ നസ്രിയ അഞ്ജലിയുടെ സിനിമയിലൂടെ തന്നെയാണ് വരുന്നത്. അഞ്ജലി മേനോൻ സിനിമകൾക്ക് ലഭിക്കുന്ന പിന്തുണയും നസ്രിയയുടെ സിനിമയാണെന്നുള്ളതും കൂടെ എന്ന ചിത്രത്തിന് വലിയ ജനപ്രീതിയായിരുന്നു നേടി കൊടുത്തത്.

Recommended Video

കൂടെ തീയേറ്ററുകളിൽ | filmibeat Malayalam
മറ്റ് താരങ്ങൾ

മറ്റ് താരങ്ങൾ

നസ്രിയയുടെ ലേബലിൽ അറിയപ്പെടുന്നുണ്ടെങ്കിലും മലയാളത്തിലെ പ്രമുഖ യുവതാരങ്ങളായ പൃഥ്വിരാജും പാർവ്വതിയുമാണ് കൂടെ യിലെ നായിക നായനകന്മാർ. കുടുംബച്ചിത്രമായി ഒരുക്കിയിരിക്കുന്ന കൂടെയിൽ ജോഷ്വാ എന്ന വേഷത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. സോഫി എന്ന കഥാപാതത്തിൽ പാർവ്വതിയും എത്തുന്നു. വ്യക്തിബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന സിനിമയില്‍ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ പ്രത്യപ്പെടുന്നത്. ജെന്നി എന്നാണ് നസ്രിയയുടെ കഥാപാത്രത്തിന്റെ പേര്. ഇവരുടെ മാതാപിതാക്കളായി സംവിധായകന്‍ രഞ്ജിത്തും മാല പാര്‍വ്വതിയും എത്തുന്നുണ്ട്.

 സിനിമയെ കുറിച്ചുള്ള പ്രതീക്ഷ

സിനിമയെ കുറിച്ചുള്ള പ്രതീക്ഷ

കൂടെ എന്ന ചിത്രം ഇന്ന് മുതൽ തിയറ്ററുകളിൽ നല്ലൊരു പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയിൽ നിന്നും പുറത്ത് വന്ന പാട്ടുകളായിരുന്നു ആകാംഷ വർദ്ധിപ്പിച്ചത്. തിയറ്ററുകളിൽ നല്ലൊരു പിന്തുണ ലഭിക്കുമെന്നാണ് വിചാരിക്കുന്നത്. ജൂലൈ ആറിന് തിയറ്ററുകളിലേക്ക് എത്തിയ പൃഥ്വിരാജ്, പാർവ്വതി കൂട്ടുകെട്ടിലെ മൈ സ്റ്റോറി പല പ്രതിസന്ധികളും നേരിട്ടിരുന്നു. പാർവ്വതിയുടെ പേരിലുള്ള പ്രശ്നങ്ങളാണ് തന്റെ സിനിമയെ തകർത്തതെന്ന് മൈ സ്റ്റോറിയുടെ സംവിധായിക റോഷ്നി ദിനകർ പറഞ്ഞിരുന്നു. ഈയൊരു പ്രശ്നം കൂടെ എന്ന ചിത്രത്തെ ബാധിക്കുമോ എന്ന ആശങ്കയും വർദ്ധിക്കുന്നുണ്ട്.

കൂടെ റിലീസ് ദിവസം പത്ത് മണിക്കാണ് ആദ്യ ഷോ..

കൂടെയുടെ പ്രത്യേകത

ബംഗ്ലൂര്‍ ഡെയിസിന് ശേഷം അഞ്ജലി മേനോന്റെ സിനിമയാമ്. 2 കണ്‍ട്രീസിന് ശേഷം രജപുത്ര വിഷ്വല്‍ മഡീയയുടെ ബാനറില്‍ രഞ്ജിത്ത് നിര്‍മ്മിക്കുന്ന സിനിമ. പൃഥ്വിരാജിന്റെ സിനിമ. വിവാഹത്തിന് ശേഷമുള്ള നസ്രിയയുടെ തിരിച്ച് വരവ്. തുടങ്ങി നിരവധി കാര്യങ്ങളുമായിട്ടാണ് കൂടെ വരുന്നത്.

ആശംസകളുമായി ആഷിക് അബു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X