For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: ഈ മുഖം ഓര്‍ക്കും, നീന എന്ന പേരും!

  |

  Rating:
  3.5/5
  Star Cast: Deepti Sati,Vijay Babu,Ann Augustine
  Director: Lal Jose

  ട്രെയിലറില്‍ പറഞ്ഞുവച്ചതുപോലെ മലയാളി പ്രേക്ഷകര്‍ ആ മുഖം ഇനി ഓര്‍ത്ത് വയ്ക്കും, നീന എന്ന പേരും. ഏറെ കാലത്തിന് ശേഷം സംവിധായകന്റെ കൈയ്യൊപ്പോടു കൂടി മലയാളത്തിലെത്തുന്ന ഒരു മികച്ച ചിത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത നീന. അവതരണ മികവുകൊണ്ടും അഭിനയ മികവുകൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന നീന തീര്‍ച്ചയായും കാണാം.

  മൈത്രി എന്ന സ്വകാര്യ പരസ്യ കമ്പനിയിലെ മേധാവിയായ വിനയ് പണിക്കറും ഭാര്യ നളിനിയും. അവരുടെ ജീവിതത്തിലേക്ക് വളരെ അവിചാരിതമായി കടന്നുവരുന്ന കഥാപാത്രമാണ് നീന. പേര് പോലെ തന്നെ വളരെ വ്യത്യസ്തയാണ് നീന. മദ്യപാനവും പുകവലി ശീലവുമൊക്കെയുള്ള ബോള്‍ഡായ നീന. ന്യൂ ജെന്‍ ക്യാറക്ടര്‍. നീനയില്‍ നിന്നും വളരെ വ്യത്യസ്തയാണ് നളിനി എന്ന വീട്ടമ്മ. പക്വതയുള്ള കഥാപാത്രം. ഈ രണ്ട് സ്ത്രീകള്‍ക്കിടയില്‍ പെട്ടുപോകുന്ന വിനയ് പണിക്കര്‍.

  വിനയ് പണിക്കര്‍, നീന, നളിനി ഇവര്‍ മൂന്ന് പേരും ഒന്നിക്കുമ്പോഴുള്ള വ്യക്തബന്ധങ്ങളെ കുറിച്ചാണ് പ്രധാനമായും നീന കേന്ദ്രീകരിയ്ക്കുന്നത്. വിനയ് പണിക്കറായി എത്തുന്ന വിജയ് ബാബു തീര്‍ച്ചയായും ആ കഥാപാത്രത്തിന് എന്തുകൊണ്ടും യോഗ്യനാണ്. ഈ ചിത്രത്തിന്റെ ഏറ്റവും മികച്ച പ്ലസ് പോയിന്റാണ് പാത്ര സൃഷ്ടി. മലയാളത്തിലിത്രയേറെ നായക നടന്മാറുണ്ടായിട്ടും, തന്റെ വിനയ് പണിക്കറാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ വിജയ് ബാബുവാണെന്ന് ലാല്‍ ജോസ് തിരിച്ചറിഞ്ഞത് അതുകൊണ്ട് തന്നെ. വിജയ് ബാബുവിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരിക്കും ഇതെന്ന് നിസംശയം പറയാം.

  നീന എന്ന പുതുമുഖ നടിയായ ദീപ്തി സതി സ്‌ക്രീന്‍ പ്രസന്‍സുകൊണ്ടും അഭിനയമികവുകൊണ്ടും പ്രേക്ഷകരുടെ മനം കവര്‍ന്നു. ഒരു തുടക്കകാരിയുടെ യാതൊരു അങ്കലാപ്പും കൂടാതെയാണ് നീന എത്തിയത്. ഡബ്ബിങ്ങിലെ ചില പാളിച്ചകള്‍ ഒഴിച്ചാല്‍ ടൈറ്റില്‍ റോള്‍ ദീപ്തി സതിയുടെ കൈകളില്‍ ഭദ്രമായിരുന്നു. കുറച്ചു സീനുകള്‍ മാത്രമേ ഉള്ളൂവെങ്കിലും പക്വതയുള്ള വീട്ടമ്മയുടെ വേഷം ആന്‍ അഗസ്റ്റിനും ഭംഗിയാക്കി. ചെമ്പന്‍ വിനോദ്, ലെന, മാര്‍ട്ടിന്‍ പ്രകാട്ട് തുടങ്ങി ഓരോരുത്തരും അവരവരുടെ ഭാഗം ഭംഗിയാക്കി.

  തുടക്കത്തില്‍ പറഞ്ഞതുപോലെ ഓരോ സീനിലും സംവിധായകന്റെ കൈയ്യൊപ്പ് മികച്ചു നിന്നു. നിലവാരമുള്ള മലയാള സിനിമകളാണ് നിങ്ങളന്വേഷിച്ച് നടന്നതെങ്കില്‍ അത് നീനയിലുണ്ട്. അത്രയ്ക്ക് പൂര്‍ണത ഓരോ രംഗത്തും സംവിധായകനും അണിയറപ്രവര്‍ത്തകരും ശ്രദ്ധിച്ചു. ലാല്‍ ജോസിന്റെ സംവിധാനം എന്ന് മാത്രം പറഞ്ഞാല്‍ അത് വേണുഗോപാല്‍ എന്ന തിരക്കഥാകൃത്തിനോട് ചെയ്യുന്ന അനീതിയാകും. വേണുഗോപാലിന്റെ ശക്തമായ തിരക്കഥയും നീനയുടെ നട്ടെല്ലാണ്.

  ചിത്രത്തിന്റെ സംഗീതവും ഛായാഗ്രഹണവുമാണ് പിന്നെയുള്ള പ്ലസ് പോയിന്റ്. വലിയ ഒച്ചപ്പാടും ബഹളവുമില്ല, എന്നാല്‍ സിനിമയുടെ മൂഡിനനുസരിച്ചും ബിജിപാല്‍ പശ്ചാത്തല സംഗീതമൊരുക്കി. നവാഗതനായ നിഖില്‍ ജെ മേനോന്റെ പാട്ടുകളും മനോഹരമാണ്. നീനയെ വളരെ ഭംഗിയായി അവതരിപ്പിച്ചതില്‍ ഛായാഗ്രഹകന്‍ ജോ മോന്‍ ടി ജോണിനും അഭിനന്ദനങ്ങള്‍.

  വെറുമൊരു എന്റര്‍ടൈന്‍മെന്റാണ് ആഗ്രഹിയ്ക്കുന്നത് എങ്കില്‍ നീന എന്ന ചിത്രം കാണാന്‍ പോകരുത്. നീന നിങ്ങളെ ചിന്തിപ്പിയ്ക്കുന്ന ചിത്രമാണ്. കണ്ട് കഴിഞ്ഞാല്‍ നിങ്ങള്‍ മറക്കില്ല, ആ മുഖവും പേരും. മനസ്സില്‍ കൊളുത്തിവലിയ്ക്കും ഈ നീന.

  ദീപ്തി സതി

  നിരൂപണം: ഈ മുഖം ഓര്‍ക്കും, നീന എന്ന പേരും!

  നീന എന്ന പുതുമുഖ നടി ദീപ്തി സതി സ്‌ക്രീന്‍ പ്രസന്‍സുകൊണ്ടും അഭിനയമികവുകൊണ്ടും പ്രേക്ഷകരുടെ മനം കവര്‍ന്നു. ഒരു തുടക്കകാരിയുടെ യാതൊരു അങ്കലാപ്പും കൂടാതെയാണ് നീന എത്തിയത്. ഡബ്ബിങ്ങിലെ ചില പാളിച്ചകള്‍ ഒഴിച്ചാല്‍ ടൈറ്റില്‍ റോള്‍ ദീപ്തി സതിയുടെ കൈകളില്‍ ഭദ്രമായിരുന്നു.

  ആന്‍ അഗസ്റ്റിന്‍

  നിരൂപണം: ഈ മുഖം ഓര്‍ക്കും, നീന എന്ന പേരും!

  കുറച്ചു സീനുകള്‍ മാത്രമേ ഉള്ളൂവെങ്കിലും പക്വതയുള്ള വീട്ടമ്മയുടെ വേഷം ആന്‍ അഗസ്റ്റിനും ഭംഗിയാക്കി.

  വിജയ് ബാബു

  നിരൂപണം: ഈ മുഖം ഓര്‍ക്കും, നീന എന്ന പേരും!

  വിനയ് പണിക്കറായി എത്തുന്ന വിജയ് ബാബു തീര്‍ച്ചയായും ആ കഥാപാത്രത്തിന് എന്തുകൊണ്ടും യോഗ്യനാണ്. മലയാളത്തിലിത്രയേറെ നായക നടന്മാറുണ്ടായിട്ടും, തന്റെ വിനയ് പണിക്കറാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ വിജയ് ബാബുവാണെന്ന് ലാല്‍ ജോസ് തിരിച്ചറിഞ്ഞത് അതുകൊണ്ട് തന്നെ. വിജയ് ബാബുവിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരിക്കും ഇതെന്ന് നിസംശയം പറയാം.

  ലാല്‍ ജോസ്- സംവിധാനം

  നിരൂപണം: ഈ മുഖം ഓര്‍ക്കും, നീന എന്ന പേരും!

  സംവിധായകന്റെ കൈയ്യൊപ്പോടുകൂടെയാണ് നീന വരുന്നത്. ലാല്‍ ജോസ് എന്ന സംവിധായകന്റെ മികവ് ഓരോ രംഗത്തും പ്രേക്ഷകര്‍ക്ക് അനുഭവിയ്ക്കാം. അത്രയേറെ പൂര്‍ണത ഓരോ രംഗത്തിനുമുണ്ട്. ലാല്‍ ജോസ് തന്നെയാണ് ചിത്രം നിര്‍മിച്ചതും

  തിരക്കഥ

  നിരൂപണം: ഈ മുഖം ഓര്‍ക്കും, നീന എന്ന പേരും!

  പ്രശസ്ത സംവിധായകന്‍ കൂടെയായ ആര്‍ വേണുഗോപാലിന്റെ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്

  മറ്റ് കഥാപാത്രങ്ങള്‍

  നിരൂപണം: ഈ മുഖം ഓര്‍ക്കും, നീന എന്ന പേരും!

  ദീപ്തിയും ആനിനും വിജയ്ക്കും പുറമെ ചെമ്പന്‍ വിനോദ്, ലെന, മാര്‍ട്ടിന്‍ പ്രകാട്ട് തുടങ്ങി ഓരോരുത്തരും അവരവരുടെ ഭാഗം ഭംഗിയാക്കി.

  സാങ്കേതിക രംഗം

  നിരൂപണം: ഈ മുഖം ഓര്‍ക്കും, നീന എന്ന പേരും!

  ജോ മോന്‍ ടി ജോണ്‍ വീണ്ടും ലാല്‍ ജോസിന്റെ ഒരു ഹിറ്റ് ചിത്രത്തിന് വലിയൊരു പങ്ക് വഹിച്ചു. ഛായാഗ്രഹണം അദ്ദേഹം ഭംഗിയാക്കി. രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിങും മികച്ചതാണ്.

  പാട്ടും പശ്ചാത്തല സംഗീതവും

  നിരൂപണം: ഈ മുഖം ഓര്‍ക്കും, നീന എന്ന പേരും!

  വലിയ ഒച്ചപ്പാടും ബഹളവുമില്ല, എന്നാല്‍ സിനിമയുടെ മൂഡിനനുസരിച്ചും ബിജിപാല്‍ പശ്ചാത്തല സംഗീതമൊരുക്കി. നവാഗതനായ നിഖില്‍ ജെ മേനോന്റെ പാട്ടുകളും മനോഹരമാണ്.

  നീനയുടെ ഡബ്ബിങ്

  നിരൂപണം: ഈ മുഖം ഓര്‍ക്കും, നീന എന്ന പേരും!

  പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ശ്രീജ രവിയുടെ മകള്‍ രവീണ രവിയാണ് ദീപ്തി സതിയിലെ നീനയ്ക്ക് ശബ്ദം നല്‍കിയത്. ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തില്‍ നയന്‍താരയ്ക്ക് ശബ്ദം നല്‍കിയതും രവീണയാണ്.

  ഒറ്റ വാക്കില്‍ നീന

  നിരൂപണം: ഈ മുഖം ഓര്‍ക്കും, നീന എന്ന പേരും!

  സിനിമയെ സീരിയസായി എടുക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് നീന. മികച്ച ചിത്രം. നീന എന്ന പേര് മലയാളി പ്രേക്ഷകര്‍ ഇനി ഓര്‍ത്തിരിയ്ക്കും. അതെ നീന മനസ്സില്‍ കൊളുത്തിവലിക്കും

  ചുരുക്കം: സംവിധായകന്റെ കൈയ്യൊപ്പോടു കൂടി മലയാളത്തിലെത്തുന്ന ഒരു മികച്ച ചിത്രമാണ് നീന. അവതരണ മികവുകൊണ്ടും അഭിനയ മികവുകൊണ്ടും ഈ ചിത്രം വേറിട്ട് നില്‍ക്കുന്നു.

  English summary
  Nee-Na, is a women-centric movie, directed by Lal Jose. Deepti Sati and Ann Augustine plays the title roles Neena and Nalini. Vijay Babu essays a pivotal role. Nee-Na is penned by popular ad filmmaker R Venugopal. The movie is produced by Lal Jose himself, under the banner LJ Films.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X