ഗൗതമന്റെ രഥം; ഗൃഹാതുരമായ കാഴ്ചകൾ, നായകനാവുന്ന നീരജ് മാധവ് — ശൈലന്റെ റിവ്യൂ
ശൈലൻ
'ഏതൊരു ആൺകുട്ടിയുടെയും ആദ്യത്തെ പ്രണയം ഏതെങ്കിലുമൊരു കാറിനോടാവും', ഗൗതമന്റെ രഥം എന്ന സിനിമയിലെ ഡയലോഗ് ആണിത്. ആലോചിച്ചു നോക്കുമ്പോൾ പരമമായ സത്യം. നീരജ് മാധവ് ഗൗതമനായി വരുന്ന സിനിമയുടെ പ്രമേയവും ഈ കാർ പ്രണയത്തിൽ കെട്ടിപ്പൊക്കിയതാണ്.

കേന്ദ്ര കഥാപാത്രമായ ഗൗതമും നാണപ്പൻ എന്ന നാനോ കാറുമായുള്ള ബന്ധം. ഗൗതമും കുടുംബവും തമ്മിലുള്ള അറ്റാച്ച്മെന്റ്. ഗൗതമിന്റെ കുടുംബവും കാറും തമ്മിലുള്ള അടുപ്പം — ഈ ചരടുകൾ കോർത്തിണക്കിയാണ് ആനന്ദ് മേനോൻ എന്ന പുതിയ സംവിധായകൻ ഫീൽഗുഡ് ആയ ആസ്വാദനതലത്തിലേക്ക് ഗൗതമന്റെ രഥത്തെ മെരുക്കിയെടുക്കുന്നത്. സംവിധായകന്റെ ശ്രമം ഒരുപരിധി വരെ വിജയിച്ചതുകൊണ്ട് ഗൗതമന്റെ രഥം അസ്വസ്ഥതകളില്ലാതെ കണ്ടിരിക്കാം.

ആൺകുട്ടിയെന്ന നിലയിലുള്ള നായകന്റെ ആദ്യ പ്രണയവും ഒരു ശരാശരി മധ്യവർഗ കുടുംബത്തിന് തങ്ങളുടെ ആദ്യ വാഹനത്തോടുള്ള ഗൃഹാതുരമായ ആത്മബന്ധവും സംവിധായകൻ എഴുതിയ സ്ക്രിപ്റ്റ് നന്നായി ഉപയോഗപ്പെടുത്തുന്നു. കൂടുതൽ ആളുകൾക്ക് റിലേറ്റ് ചെയ്യാനാവുന്നത് സിനിമയ്ക്ക് ഗുണകരമാവുമെന്ന കണക്കുകൂട്ടലായിരിക്കാം ഇതിന് കാരണം.
Recommended Video


സിനിമ മൊത്തത്തിൽ എടുത്ത് നോക്കിയാൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ഒട്ടുമില്ല. ഗൗതമന്റെ വീട്ടുകാരും അയൽക്കാരും നാട്ടുകാരും അയാളുമായി ഇടപഴകുന്ന മനുഷ്യർ എല്ലാവരും നല്ലവരാണ്. ഏതൊരു യുവാവും കൊതിച്ചുപോകുന്ന അച്ഛനും അമ്മയും മുത്തശ്ശിയും ജീവിതപരിസരവുമാണ്. ഗൗതമിന്റേത്. ആരെയും മുഷിപ്പിക്കാൻ ഒട്ടും താല്പര്യപ്പെടാത്ത ടിപ്പിക്കൽ ഫീൽഗുഡ് വഴക്കം — ഇടക്കൊക്കെ ഇതും നല്ലതാണ്.

എന്നാൽ പടം പാതി എത്തുമ്പോഴേക്കും വരുന്ന പ്രണയത്തിന്റെ ട്രാക്ക് വിരസതയുടെ പരകോടിയാണ്. സ്വയം ബോറടിക്കുന്നത് കൊണ്ടാവാം സംവിധായകൻ 'ക്ളീഷേ, ക്ളീഷേ' എന്ന വിശേഷണങ്ങൾ നായകന്റെ വായിൽ വച്ച് കൊടുക്കുന്നു. സിനിമയെ എങ്ങോട്ട് കൊണ്ടുപോയി പാർക്ക് ചെയ്യണം എന്നൊരു കൺഫ്യൂഷൻ ആ ഘട്ടം മുതൽ നന്നായി പ്രകടമാവുന്നുമുണ്ട്.

നീരജ് മാധവ് ആദ്യമായി സോളോ ഹീറോ ആവുന്നു എന്നത് ഗൗതമന്റെ ഒരു പ്രത്യേകതയാണ്. ഫാമിലിമാൻ വെബ് സീരിസ് കഴിഞ്ഞ് വരുന്ന നീരജ് സംഗതി വെടിപ്പായി ചെയ്തു. പുണ്യ എലിസബത്ത് ആണ് നായിക. പക്ഷെ നായികയേക്കാൾ അച്ഛൻ രൺജി പണിക്കരും മുത്തശി വത്സലാമേനോനും ഒക്കെയാണ് സിനിമയിൽ കൂടുതൽ ആധിപത്യം. അമ്മയായ ദേവി അജിത് ഇതുവരെ കണ്ടതിൽ ഏറ്റവും ഗ്രെയ്‌സിൽ കാണപ്പെടുന്നു. ബേസിൽ ജോസഫ് ആണ് സിനിമയെ ലൈവാക്കി നിർത്തുന്ന മറ്റൊരാൾ. പടത്തിന്റെ ക്രിയേറ്റിവ് ഡയറക്ടറും ബേസിൽ തന്നെയെന്ന് വലിയ പ്രാധാന്യത്തോടെ ടൈറ്റിൽസിൽ കാണിക്കുന്നുണ്ട്.

ഗൗതമന്റെ രഥത്തിൽ ബേസിലിന്റെ ക്രിയേറ്റിവിറ്റി എത്രത്തോളം എന്നൊന്നും പരിഗണിക്കാതെ കണ്ടാൽ പുതുമുഖം എന്ന നിലയിൽ ഈ സിനിമയിൽ സംവിധായകനായി അടയാളപ്പെടുന്നുണ്ട്. സിഡ് ശ്രീറാമിന്റെ കിടുക്കാച്ചി ഒരു പാട്ട് സിനിമയുടെ ഈടുവെപ്പാണ്.
മുഷിപ്പിക്കാൻ ഓങ്ങിക്കൊണ്ട് മുന്നോട്ട് പോവുന്ന ഒരു ഫീൽഗുഡ് രഥമെന്ന് അടിവര


Click it and Unblock the Notifications











