twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നെഞ്ചം മറപ്പതില്ലൈ: കാലം തെറ്റിയെത്തിയ ഗുണ്ട് — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    1.0/5
    Star Cast: S.J. Suryah, Regina Cassandra, Nandita Shwetha
    Director: K. Selvaraghavan

    സെക്കൻഡ് ഷോ പ്രശ്‌നത്തിൽ ദി പ്രീസ്റ്റ് തുടങ്ങിയ പടങ്ങളൊക്കെ റിലീസ് മാറ്റിവെച്ച വാർത്ത കേട്ട്, കേരളാ തിയേറ്റേഴ്‌സ് പേജിൽ പുതിയ അപ്ഡേഷൻസ് ഒന്നും കാണാതെ പുറത്തിറങ്ങി നോക്കുമ്പോൾ പെരിന്തൽമണ്ണ വിസ്മയയിൽ ദേ പുതിയ തമിഴ് റിലീസ്- നെഞ്ചം മറപ്പതില്ലൈ.. അപ്പുറത്ത് കെ സി കാർണിവലിൽ കന്നഡ റിലീസ് ഹീറോ..

    നെഞ്ചം മറപ്പതില്ലൈ

    തമിഴിന് ആവുമല്ലോ ആദ്യ പരിഗണന. സെൽവ രാഘവന്റെ സംവിധാനം. ഗൗതം മേനോന്റെ നിർമ്മാണം. യുവൻ ശങ്കർ രാജയുടെ സംഗീതം എന്നൊക്കെ കളർഫുള്ളായ പോസ്റ്ററിൽ മത്തങ്ങാ വലുപ്പത്തിൽ പരസ്യവാചകങ്ങളും. തിയേറ്ററിൽ കയറി ഗൂഗിൾ ചെയ്തപ്പോൾ ആണ് മനസിലായത് പടം അഞ്ചുകൊല്ലം മുൻപ്, ഷൂട്ടിങ്ങും മറ്റ് പണികളും ഒക്കെ തീർന്നതാണ്. പണ്ട് ഇങ്ങനെയൊരു സെൽവരാഘവന്റെ സിനിമയെ കുറിച്ച് കേട്ടിരുന്നത് അപ്പോൾ ഓർമ്മ വരികയും ചെയ്തു. ഫൈനാൻഷ്യറുമായുഉള്ള സാമ്പത്തിക കേസുകൾ കാരണം റിലീസ് നീണ്ടുപോയത് ആണ്.

    നെഞ്ചം മറപ്പതില്ലൈ

    പടം തുടങ്ങിയപ്പോൾ തന്നെ മനസിലായി സെൽവരാഘവന്റെ പണ്ടത്തെ സ്ഥിരം സൈക്കോ ഐറ്റം ആണ്. സംവിധായകൻ ആണോ കഥാപാത്രങ്ങൾ ആണോ അതോ ഇനി നടീനടന്മാരാണോ സൈക്കോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഇനം പൊളി. രാംസേ എന്നു പേരുള്ള ഒരു സൈക്കോ മുതലാളി. അയാളുടെ ശ്വേത എന്ന് പേരായ സൈക്കോ ഭാര്യ. ഋഷി എന്ന മൂന്നുവയസുകാരൻ കുട്ടി. കുട്ടിയെ നോക്കാനായി വരുന്ന മറിയം എന്ന ജീസസിനെ പോൽ നിർമ്മലയായ കെയർടേക്കർ. മറിയത്തിന്റെ എൻട്രിയോടെ സിനിമ തുടങ്ങുകയായി.

    നെഞ്ചം മറപ്പതില്ലൈ

    കുട്ടിയൊഴികെ ബാക്കിയെല്ലാവരും ഉച്ചത്തിലും നാടകീയമായും വിചിത്രമായും സംഭാഷണങ്ങൾ കൊണ്ട് അമ്മാനമാടുന്നവർ. ശിവാജി ഗണേശനെയും എം എൻ നമ്പ്യാരെയും ആ കാലഘട്ടത്തിലെ സകല അഭിനേതാക്കളെയും അനിസ്മരിപ്പിക്കും ആദ്യ പകുതിയിലെ എസ് ജെ സൂര്യയുടെ രാംസേ.

    നെഞ്ചം മറപ്പതില്ലൈ

    ഇന്റർവെൽ ബ്രെയ്ക്കിൽ ഒരു അനിഷ്ട സംഭവത്തോട് കൂടി ഗിയർ തട്ടുന്ന സിനിമ പിന്നീട് സൈക്കോസിസിന്റെ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത വേർഷൻ ആയിട്ടാണ് രണ്ടാം പകുതിയിൽ സഞ്ചരിക്കുന്നത്. കുറ്റം പറയരുതല്ലോ, ഈയൊരു കോമഡി വാല്യൂ വച്ച് നോക്കുമ്പോൾ ഫാസ്റ്റ് ഹാഫിനെക്കാളും ഭേദമാണ് ഇവിടം.

    നെഞ്ചം മറപ്പതില്ലൈ

    നന്ദിത ശ്വേത, റജീന കസാന്ഡ്ര എന്നിവരാണ് ശ്വേത, മറിയം എന്നീ പ്രധാന സ്ത്രീ കഥാപാത്രങ്ങൾ. വിചിത്രമായ നടന ശൈലികൾ പുറത്തെടുപ്പിക്കാനായി ഈ പാവങ്ങളെ നന്നായി കഷ്ടപ്പെടുത്തുന്നുണ്ട് സംവിധായകൻ. പ്രത്യേകിച്ചു കാര്യമൊന്നുമില്ല. യുവന്റെ മ്യൂസിക്കിനെയും അനുചിതമായിട്ടാണ് പ്ലെയ്‌സ് ചെയ്തിരിക്കുന്നത്..

    ഗൗതം മേനോനൊന്നും ഈ സിനിമയുമായി യാതൊരു ബന്ധവുമില്ല ചുമ്മാ പോസ്റ്റർ തള്ള്..2016 ഉറങ്ങിയിരുന്നെങ്കിൽ ഈ സിനിമയെ ഒരു ദുരന്തം എന്നെങ്കിലും വിശേഷിപ്പിക്കമായിരുന്നു.. ഇതിപ്പോ എന്തു പറയണമെന്ന് നോ ഐഡിയ.

    Recommended Video

    പ്രീസ്റ്റ് റിലീസ് വൈകും.. സംവിധായകൻ പറയുന്നു | FilmiBeat Malayalam

    സമയനഷ്ടം, തലവേദന

    Read more about: review റിവ്യൂ
    English summary
    Nenjam Marappathillai Tamil Movie review: S J Suryah starred Is an Average Flick
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X