twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നേതാജിയായി ഗോപാലേട്ടൻ പനോരമയിൽ... സംവിധായകൻ പ്രതിഭയല്ല, പ്രതിഭാസമാണ് — ശൈലന്റെ റിവ്യു

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.0/5
    Star Cast: Gokulam Gopalan, Master Alok, Roji P. Kurian
    Director: Vijeesh Mani

    ജല്ലിക്കട്ട്, ഉയരെ, കോളാമ്പി എന്നീ സിനിമയ്ക്കൊപ്പം ഐഎഫ്എഫ്ഐ 2019 -ലെ ഇന്ത്യൻ പനോരമയിൽ മറ്റൊരു മലയാളി സാന്നിധ്യമായിരുന്നു വിജീഷ് മണി എന്ന സംവിധായകന്റെ നേതാജി. അട്ടപ്പാടി മേഖലയിലെ ഗോത്രവിഭാഗക്കാർ ഉപയോഗിക്കുന്ന സംസാരഭാഷയാണ് ഇരുള. ലിപിയൊന്നുമില്ലെങ്കിലും കേട്ടാൽ തമിഴ് പോലിരിക്കും. ഏതായാലും ഇരുളയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ സിനിമയെന്ന നിലയിലോ സംവിധായകന് ഉന്നതങ്ങളിലുണ്ടെന്ന് പറയപ്പെടുന്ന പിടി കാരണമോ നേതാജിക്കും അണിയറ പ്രവർത്തകർക്കും റെഡ് കാർപ്പറ്റ് വിരിക്കുന്നതിന് ഇന്ത്യൻ പനോരമ സാക്ഷ്യം വഹിച്ചു.

    1

    സത്യാർത്ഥി എന്ന 55 മിനിട്ടുള്ള ഡോക്യൂമെന്ററി ഫിലിമിന്റെ തുടർച്ചയായിട്ടായിരുന്നു നേതാജിയുടെ പ്രദർശനം. സത്യാർത്ഥി കഴിഞ്ഞപ്പോഴേ നല്ലൊരു വിഭാഗം പ്രേക്ഷകർ ഹാൾ വിട്ടുപോയി. പക്ഷെ അതൊന്നും മൈൻഡ് ചെയ്യാതെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയ്ക്കും ഒട്ടനവധി കേന്ദ്രമന്ദ്രിമാർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് സിനിമ തുടങ്ങി --- നോട്ട് ദ പോയിന്റെ.

    2

    തുടർന്ന് ലോകചരിത്രത്തിൽ ഒരു ചലച്ചിത്രമേളകളിലും ഉയർന്നു കേട്ടിട്ടില്ലാത്ത കർണകഠോര ശബ്ദവിന്യാസങ്ങളോടെ വരവായി ടൈറ്റിലുകൾ. രജനികാന്തിന്റെ പേര് വരുന്നതിന് മുൻപായി കൊടുക്കുന്ന ബിൽഡപ്പ് ഡെക്കറേഷനുകളെ മലർത്തി അടിച്ചുകൊണ്ടാണ് നായകന്റെ പേര് വന്നത്. ഗോകുലം ഗോപാലൻ. സത്യം പറയാലോ രോമങ്ങൾ സർവ്വതും എണീറ്റ് നിന്ന് സല്യൂട്ട് അടിച്ചുപോയി. ഇതൊന്നും താങ്ങാനുള്ള കെൽപ്പ് ഇല്ലാത്തത് കൊണ്ടോ എന്തോ കുറെ മഹാപാപികൾ ടൈറ്റിൽസ് തീരും മുൻപ് തന്നെ ഇറങ്ങിപ്പോയി --- കൺട്രി ഫെലോസ്.

    3

    വിരാട് എന്നൊരു ബാലകന്റെ പുലർകാല ദിനചര്യകളിലൂടെയും സ്കൂളിൽ പോക്കോടെയും സിനിമ ദൃശ്യങ്ങളിലേക്ക് കടക്കുന്നു. പേര് നേതാജി എന്നാണെങ്കിലും സിനിമയിൽ സാക്ഷാൽ നേതാജി സുഭാഷ് ചന്ദ്രബോസിന് പഴയ ഉപന്യാസമത്സരത്തിലെ പയ്യിനെ കെട്ടിയിട്ട തെങ്ങിന്റെ റോൾ പോലുമില്ല. വിരാടിലൂടെയാണ് സിനിമ തുടങ്ങുന്നതും പുരോഗമിക്കുന്നതും അവസാനിക്കുന്നതും.

    4

    അപ്പോൾ എവിടെ ഗോപാലേട്ടൻ എന്നാവും നിങ്ങളുടെ ആകാംക്ഷ. മീഡിയകളായ മീഡിയകളിൽ എല്ലാം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവചരിത്രം സിനിമയാകുന്നു, ഗോപാലേട്ടൻ സുഭാഷ് ചന്ദ്രബോസാകുന്നു എന്നതായിരുന്നല്ലോ പടത്തെ കുറിച്ചുള്ള പിആർഓ റിപ്പോർട്ടുകൾ. അവിടെയാണ് സംവിധായകൻ മലക്കം മറിഞ്ഞ് ഓതിരം കടകം ചവിട്ടുന്നത്. ഒറിജിനൽ നേതാജിയല്ല, ഐഎൻഎ അനുഭാവിയായ നേതാജി ഗോപാലകൃഷ്ണനാണ് ഗോപാലേട്ടൻ. അട്ടപ്പാടിയാണ് പുള്ളിയുടെ വിഹാര കേന്ദ്രം. ഇരുളഭാഷ തിരുകിക്കയറ്റണമല്ലോ --- യേത്!

    5

    അപ്പോൾ എവിടെ ഗോപാലേട്ടൻ എന്നാവും നിങ്ങളുടെ ആകാംക്ഷ. മീഡിയകളായ മീഡിയകളിൽ എല്ലാം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവചരിത്രം സിനിമയാകുന്നു, ഗോപാലേട്ടൻ സുഭാഷ് ചന്ദ്രബോസാകുന്നു എന്നതായിരുന്നല്ലോ പടത്തെ കുറിച്ചുള്ള പിആർഓ റിപ്പോർട്ടുകൾ. അവിടെയാണ് സംവിധായകൻ മലക്കം മറിഞ്ഞ് ഓതിരം കടകം ചവിട്ടുന്നത്. ഒറിജിനൽ നേതാജിയല്ല, ഐഎൻഎ അനുഭാവിയായ നേതാജി ഗോപാലകൃഷ്ണനാണ് ഗോപാലേട്ടൻ. അട്ടപ്പാടിയാണ് പുള്ളിയുടെ വിഹാര കേന്ദ്രം. ഇരുളഭാഷ തിരുകിക്കയറ്റണമല്ലോ --- യേത്!

    6

    സ്ക്രിപ്റ്റ്, സംവിധാനം, എഡിററിംഗ്, കാതുപൊളിക്കുന്ന പശ്ചാത്തലസംഗീതം എന്നിവയൊക്കെ വച്ചു നോക്കുമ്പോൾ ശില്പപരമായി ഈ സിനിമയ്ക്ക് മലയത്തിപ്പെണ്ണ്, കാനനസുന്ദരി, ചാരവലയം, ഒറ്റയാൻ പോലുള്ള എൺപതുകളിലെ ചന്ദ്രകുമാർ, കെഎസ് ഗോപാലകൃഷ്ണൻ പ്രോഡക്റ്റുകളോടാണ് സാമ്യം. വിചിത്രമെന്നു പറയട്ടെ എംജെ രാധാകൃഷ്ണനെ പോലൊരു അനുഗൃഹീതപ്രതിഭയാണ് നേതാജിയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഇത്തരമൊരു സിനിമയിൽ അദ്ദേഹം തനിച്ച് എന്ത് ചെയ്യാൻ. ദൃശ്യഭംഗിയുണ്ട് ആവോളം --- അത്ര തന്നെ.

    7

    ഗോകുലം ഗോപാലേട്ടൻ തന്റെ റോളൊട്ടും മോശമാക്കില്ല. വളരെ കൂളായി ക്യാമറയെ ഫേസ് ചെയ്യുന്നുണ്ട് അദ്ദേഹം. മറ്റുള്ളവരെ വച്ചു നോക്കുമ്പോൾ അങ്ങേരാണ് ഭേമെന്നും തോന്നുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും മുതൽ ദുൽഖറിനും നിവിനും വരെ സാധ്യമാവാതിരുന്ന പനോരമാസാന്നിധ്യത്തിൽ അദ്ദേഹം നിർവൃതനാകട്ടെ.

    8

    എന്തായാലും വിജീഷ് മണി കാലം തെറ്റിപ്പിറന്ന ഒരു അദ്‌ഭുതപ്രതിഭാസമാണ്. നരേന്ദ്രമോദി, നേതാജി, ഗോകുലം ഗോപാലൻ, ഇരുള ഭാഷ റൂട്ടിലൂടെ ഇത്രയൊക്കെ സാധ്യമാക്കിയല്ലോ. ബഹുകേമൻ. പടം തീരുമ്പോൾ അണിയറപ്രവർത്തകരെ കൂടാതെ വളരെ കുറച്ച് പേർ മാത്രമേ ഹാളിൽ ഉണ്ടായിരുന്നുള്ളൂ --- ഡെലിഗേറ്റുകൾക്ക് അങ്ങനെതന്നെ വേണം.

    സുഭാഷ് ചന്ദ്രബോസിന്റെ ഒരു ദുര്യോഗം എന്ന് അടിവര

    Read more about: review റിവൃൂ
    English summary
    Netaji Movie Review In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X