twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഖൂനി റിവ്യൂ: വംശീയതയിൽ പൊതിഞ്ഞ ഒരു നോർത്ത് ഈസ്റ്റ്‌ ഭക്ഷണം

    By Akhil M
    |

    Rating:
    3.5/5
    Star Cast: Sayani Gupta, Lin Laishram, Tenzing Dalha
    Director: Nicholas Kharkongor

    കാലങ്ങളായി നമ്മുടെ രാജ്യത്തു ഓരോ തരത്തിലുള്ള വർഗീയതയും വംശീയതയും നിറമാടാറുണ്ട് . ഒരുപക്ഷെ പലതരത്തിലുള്ള വംശീയതയ്ക്കും നമ്മൾ അടിമപ്പെട്ടു പോകാറുമുണ്ട്. ഇന്ത്യ രാജ്യത്തു കാലങ്ങളായി കണ്ടു വരുന്ന ഒരു വർഗീയതയാണ് നോർത്ത്ഈസ്റ്റ്‌ ജനങ്ങളോടുള്ള നമ്മുടെ സമീപനം. അവരെ രണ്ടാംകിട പൗരന്മാരായി കാണുകയും ഇന്ത്യക്കാർ അല്ല എന്നുള്ള രീതിയിൽ വരെ പറയുകയും ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത നമ്മൾപലപ്പോഴും ന്യൂസിലും ഓൺലൈനിലും കണ്ടിട്ടുള്ളതാണ്.

    നോർത്ത്ഈസ്റ്റ്‌

    നോർത്ത്ഈസ്റ്റ്‌ ജനങ്ങൾക്കെതിരെയുള്ള വംശീയ വെറിയുടെ ഒരു ചെറിയ കാഴ്ചയാണ് നിക്കോളാസ് ഖർകൊങ്കർ സംവിധാനം ചെയ്ത അഖൂനി. Axone എന്നാണ് എഴുതുന്നതെങ്കിലും വായിക്കുക അഖൂനി എന്നാണ്. അഖൂനി എന്നത് ഒരു നോർത്ത്ഈസ്റ്റ്‌ ഭക്ഷണം ആണ്. സിനിമ പറയുന്നതും അഖൂനി എന്ന ഭക്ഷണം ഉണ്ടാക്കുന്ന കഥകൂടിയാണ്.

    വലിയ ആശയം ഉള്ള ഒരു കൊച്ചു സിനിമ

    ഒരു വലിയ ആശയം ഉള്ള ഒരു കൊച്ചു സിനിമയാണ് അഖൂനി. ഡൽഹിയിൽ വന്നു താമസിക്കുന്ന ഒരു കൂട്ടം നോർത്ത്ഈസ്റ്റ്‌ ആൾക്കാർ. മണിപ്പൂരിയായ ചാൻബിയും (ലിൻ ലൈശ്രം) സുഹൃത്തായ നേപ്പാളി പെൺകുട്ടിയായ ഉപാസനയും (സയനി ഗുപ്ത) ചേർന്ന് സുഹൃത്തിന്റെ കല്യാണ ദിവസം നാഗാലാ‌ൻഡ് ഭക്ഷണം ആയ അഖൂനി ഉണ്ടാക്കാൻ ശ്രമിക്കുന്നു. പക്ഷെ അസഹനീയമായ മണം ഉണ്ടാകുന്നതിനാൽ അവരുടെ റൂമിന്റെ ഉടമസ്ഥ (ഡോളി അഹ്ലുവാലിയ) സമ്മതിക്കുന്നില്ല. അവരും കൂട്ടുകാരും ചേർന്ന് അഖൂനി ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ് സിനിമ.

    നിക്കോളാസ്

    വളരെ കാലിക പ്രാധാന്യമുള്ള ഒരു വിഷയം തമാശയുടെ അകമ്പടിയോടു കൂടിയാണ് നിക്കോളാസ് പറഞ്ഞിരിക്കുന്നത്. വംശീയത പോലുള്ള തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ ഇതിനുമുൻപും വന്നിട്ടുണ്ടെങ്കിലും അവയെല്ലാം ഒരു വശം മാത്രം കാണിക്കാൻ ആണ് ശ്രമിച്ചിരുന്നത്. പക്ഷെ അഖൂനി എല്ലാവശവും കാണിക്കാൻ ശ്രമിക്കുണ്ട്. അതു തന്നെയാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നതും.

    ഗുലാബോ സിതാബോ റിവ്യൂ: ഇത് അമിതാബ് ബച്ചന്‌റെ അരമന രഹസ്യംഗുലാബോ സിതാബോ റിവ്യൂ: ഇത് അമിതാബ് ബച്ചന്‌റെ അരമന രഹസ്യം

    കഥാപാത്ര നിർമിതി

    കഥാപാത്ര നിർമിതിയൊന്നും അത്ര വലുതല്ല. കഥയ്ക്ക് എന്താണോ വേണ്ടത് അത്രമാത്രം എന്ന രീതിയിലാണ് ഓരോ കഥാപാത്ര സൃഷ്ടിയും നടത്തിയിരിക്കുന്നത്. സയനി ഗുപ്ത, ലിൻ ലൈശ്രം, ഡോളി അഹ്ലുവലിയ എന്നിവരെ കൂടാതെ വിനയ് പഥക്, ആദിൽ ഹുസൈൻ എന്നിവരും ചേരുന്നു. ഒരു ഡയലോഗ് പോലും പറയാതെ ഒരു നോട്ടത്തിലൂടെ മാത്രം തന്റെ സ്വാധിനം ആദിൽ ഹുസൈൻ സിനിമയിൽ അറിയിക്കുണ്ട്.

    ധോണിയെ പോലും വിസ്മയിപ്പിച്ച സുശാന്തിന്റെ പ്രകടനം,ക്യാപ്റ്റന്‍ കൂളായി ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരംധോണിയെ പോലും വിസ്മയിപ്പിച്ച സുശാന്തിന്റെ പ്രകടനം,ക്യാപ്റ്റന്‍ കൂളായി ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരം

    എന്താണ് വംശീയത?

    എന്താണ് വംശീയത? നോർത്ത് ഈസ്റ്റ്‌ ആൾക്കാരോടുള്ള സമൂഹത്തിന്റെ സമീപനം? എന്താണ് അതിനുള്ള കാരണങ്ങൾ? ഇത്തരം ഒരു കാഴ്ചപ്പാടിനെ എങ്ങനെ ഇവർ തരണം ചെയ്യുന്നു?... തുടങ്ങി ഒരുപാടു കാര്യങ്ങൾ നിക്കോളാസ് നമ്മളുമായി പങ്കു വയ്ക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ലണ്ടൺ ഫിലിം ഫെസ്റ്റിവലിലും മുംബൈ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കാനായത്.

    സുശാന്ത് കഴിഞ്ഞ 10 ദിവസമായി ആകെ വിഷമത്തിലായിരുന്നു, അവസാന ദിനങ്ങളെ കുറിച്ച് ജോലിക്കാരൻസുശാന്ത് കഴിഞ്ഞ 10 ദിവസമായി ആകെ വിഷമത്തിലായിരുന്നു, അവസാന ദിനങ്ങളെ കുറിച്ച് ജോലിക്കാരൻ

    അഖൂനി

    നാഗാലാ‌ൻഡ്കാരിയായ കാമുകിയെ തേടിപ്പോകുന്ന കാമുകനെ കണ്ട മലയാളികൾക് അഖൂനി വേറൊരു അനുഭവം ആകാൻ സാധ്യതയേറെയാണ്. കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ റിലീസായ ഫിലിം ടോപ് 10 ൽ തന്നെയാണുള്ളത്.

    ഇത് വംശീയതയ്ക് നേർ പിടിച്ച കണ്ണാടി

    Read more about: review റിവ്യൂ
    English summary
    Netflix Movie Axone Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X