twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബുൾബുൾ റിവ്യൂ: ഒരു ദൃശ്യാനുഭവം മാത്രമായി ഒതുങ്ങില്ല ഈ ഹൊറർ ഡ്രാമ

    By Akhil M
    |

    Rating:
    3.0/5
    Star Cast: Tripti Dimri, Rahul Bose, Avinash Tiwary
    Director: Anvita Dutt

    സ്ത്രീപക്ഷ സിനിമകൾ കഴിഞ്ഞ കുറച്ചു കാലമായി ഒരുപാട് ഇറങ്ങുന്നുണ്ട്. പക്ഷെ ഒരു ഹൊറാർ കഥ സ്ത്രീ പക്ഷത്തുനിന്ന് പറഞ്ഞു കേൾക്കൽ കുറവായിരുന്നു. എന്നാൽ നെറ്റ്ഫ്ലിക്സ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ബുൾബുൾ ഒരു സ്ത്രീപക്ഷ ഹൊറാർ ഡ്രാമയായി വിസ്മയിപ്പിക്കുകയാണ്.

    കല്യാണം

    1881ൽ ബംഗാൾ ബ്രിട്ടീഷ് പ്രവിശ്യയിലാണ് കഥ നടക്കുന്നത്. അഞ്ചു വയസായ ബുൾബുളിനെ ഇന്ദ്രനിൽ താകൂർ എന്ന മധ്യ വയസ്കന് കല്യാണം കഴിക്കുന്നു. ഇന്ദ്രനിലിനു ഒരു ഇരട്ട സഹോദരൻ മഹീന്ദ്രയും ഇളയ സഹോദരൻ സത്യയും ആണുള്ളത്. ബുൾബുളും സത്യയും സമപ്രായക്കാരായതു കൊണ്ട് അവർ തമ്മിൽ നല്ലൊരടുപ്പം ഉണ്ടായിരുന്നു. 22വർഷങ്ങൾക് ശേഷം പഠനം കഴിഞ്ഞു സത്യ മടങ്ങി വരുമ്പോൾ നാട്ടിൽ ആണുങ്ങളെ കൊല്ലുന്ന ഒരു പ്രേതം ഉണ്ടെന്ന് കേൾക്കുന്നു. അതിനെ കണ്ടുപിടിക്കുന്നതാണ് ബുൾബുൾ എന്ന സിനിമ നമ്മോട് പറയുന്നത്.

    ബുൾബുൾ

    കഥാപരമായി ഒട്ടും പുതുമയാവകാശപ്പെടാൻ ഇല്ലാത്ത ഒരു സിനിമയാണ് ബുൾബുൾ. നമ്മൾ കണ്ടു മറന്ന ഒരുപാട് പ്രേത സിനിമകൾ സംസാരിച്ചത് തന്നെയാണ് ഈ സിനിമയും പറയുന്നത്. പക്ഷെ കഥപറച്ചിൽ രീതിയാന്ന് മാറ്റി പിടിച്ച് നമ്മളെ വിസ്മയിപ്പിക്കുകയാണ് സംവിധായിക ഇവിടെ.

    അൻവിത ദത്ത്

    തിരക്കഥാകൃത്തും ഗാനരചയിതാവായും ബോളിവുഡിൽ ഇടം നേടിയ അൻവിത ദത്ത് ആണ് ബുൾബുളിന്റെ കഥയും സംവിധാനവും ചെയ്തിരിക്കുന്നത്. ദത്തിന്റെ ആദ്യത്തെ സംവിധാന സംരഭം ആണ്. ക്ലീൻ സ്ലേറ്റ് ഫിലിംസിന്റെ ബാനറിൽ അനുഷ്ക ശർമ, കാർണേഷ് ശർമ എന്നിവരാണ് സിനിമ നിർമിച്ചിരിക്കുന്നത്.

    അനുഷ്ക ശർമ

    ബോളിവുഡ് താരസുന്ദരി അനുഷ്ക ശർമ നിർമിക്കുന്ന സിനിമ എന്നത് ബുൾബുളിനു നല്ലൊരു സ്വീകാര്യത പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മുൻപ് പറഞ്ഞത് പോലെ കേട്ടുമറന്ന കഥയാണെങ്കിലും സംവിധായക പറഞ്ഞരീതിയും സിനിമയെ വാർത്തെടുത്ത രീതിയും പുതുമ തരുന്നുണ്ട്. നല്ലൊരു കാഴ്ചാനുഭവം സൃഷ്ട്ടിക്കാൻ ദത്തിന് കഴിഞ്ഞിട്ടുണ്ട്.

    അന്ന് അറ്റാക്ക് വന്ന് മരിച്ചുപോവുമെന്ന കണ്ടീഷനിലായിരുന്നു ഞാന്‍! ചാക്കോച്ചനെക്കുറിച്ച് സുരാജ്അന്ന് അറ്റാക്ക് വന്ന് മരിച്ചുപോവുമെന്ന കണ്ടീഷനിലായിരുന്നു ഞാന്‍! ചാക്കോച്ചനെക്കുറിച്ച് സുരാജ്

    ബുൾബുൾ

    തൃപ്തി ഡിമ്രി(ബുൾബുൾ), അവിനാശ് തിവാരി(സത്യ), പാവലി ദം(ബിനോദിനി), രാഹുൽ ബോസ്(ഇന്ദ്രനിൽ, മഹേന്ദ്ര), പരംബ്രത ചാറ്റർജി(ഡോ. സുദീപ്) തുടങ്ങിയവരാണ് അഭിനേതാക്കൾ. എല്ലാവരും അവരവരുടേതായ ഭാഗങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഒന്നര മണിക്കൂർ ദൈർഖ്യമുള്ള ഒരു കൊച്ചു സിനിമയാണ് ബുൾബുൾ.

    ഉര്‍വശിക്ക് ആ ദു:ശ്ശീലം കിട്ടിയത് മുന്‍ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന്! ചര്‍ച്ചയായി പഴയ അഭിമുഖംഉര്‍വശിക്ക് ആ ദു:ശ്ശീലം കിട്ടിയത് മുന്‍ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന്! ചര്‍ച്ചയായി പഴയ അഭിമുഖം

    സിനിമ

    സിനിമയുടെ എടുത്തു പറയേണ്ട സവിശേഷത സിദ്ധാർഥ് ദിവാന്റെ ഛായാഗ്രഹണം ആണ്. വളരെ മികച്ചതും ഭംഗിയാർന്നതുമായ ഫ്രെമുകൾ കാഴച്ചക്കാരെ പിടിച്ചിരിത്തുന്നതാണ്. അതോടോപ്പോം അമിത് ത്രിപാഠിയുടെ സംഗീതവും സിനിമയ്ക്കു മാറ്റുകൂട്ടുന്നുണ്ട്. സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനും മികച്ചവയായിരുന്നു.

    ഐശ്വര്യ റായിയെ കുറിച്ച് പറയാതെ അഭിഷേക്! ഇത്തവണ കത്രീന കൈഫിനെ കുറിച്ച് പറഞ്ഞ് താരംഐശ്വര്യ റായിയെ കുറിച്ച് പറയാതെ അഭിഷേക്! ഇത്തവണ കത്രീന കൈഫിനെ കുറിച്ച് പറഞ്ഞ് താരം

    അണിയറപ്രവർത്തകർ

    ബംഗാൾ പശ്ചാത്തലമാണെങ്കിലും ഒരു കഥാപാത്രം പോലും ബംഗാളിയിൽ സംസാരിക്കാത്തതും ബ്രിട്ടീഷ് കാലഘട്ടം പറയുമ്പോൾ എവിടെയും ബ്രിട്ടീഷ് പരാമർശം ഇല്ലാത്തതും ചെറിയ കല്ലുകടി സൃഷ്ട്ടിക്കുന്നുണ്ട്. വളരെ പെട്ടന്ന് കഥ പറഞ്ഞു തീർക്കാൻ സംവിധായിക കാണിച്ച വ്യഗ്രതയും ഒരു പോരായ്മ എന്നരീതിയിൽ പറയാം. ഇതൊക്കെയാണെങ്കിലും ഒരു സ്ഥിരം പ്രേത കഥയെ സ്ത്രീപക്ഷവുമായി കോർത്തിണക്കി അവതരിപ്പിക്കുന്നതിൽ അണിയറപ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നുണ്ട്.

    മികച്ചരീതിയിൽ അണിയിച്ചൊരുക്കിയ ഹൊറാർ ഡ്രാമയാണ് ബുൾബുൾ.

    Read more about: review റിവ്യൂ
    English summary
    Netflix Movie Bulbbul Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X