twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എക്സ്ട്രാക്ഷൻ റിവ്യൂ: അടി, ഇടി, വെടി... ഇത് തോറിന്റെ പുതിയ അവതാരം, ഹുഡയുടെയും

    By Akhil M
    |

    Rating:
    3.0/5
    Star Cast: Chris Hemsworth, Rudhraksh Jaiswal, Shivam Vichare
    Director: Sam Hargrave

    ഹോളിവുഡ് സിനിമാസ്വാദകർക് മറക്കാനാവാത്ത സിനിമകളിൽ ഒന്നാണ് അവഞ്ചേഴ്‌സ്. അവഞ്ചേഴ്‌സ് സീരീസുകളിൽ ഓരോ കഥാപാത്രങ്ങൾക്കും ലക്ഷകണക്കിന് ഫാൻസുകൾ ആണുള്ളത്. ആരും പെട്ടന്ന് മറക്കാൻ സാധ്യതയില്ലാത്ത ഒരു അവഞ്ചേഴ്‌സ് കഥാപാത്രമാണ് തോർ. മുടി നീട്ടിവളർത്തി, കയ്യിൽ ഹാമർ പിടിച്ച ആസ്‌ഗാർഡിന്റെ ദൈവമായ ആജാനുബാഹുവിനു ഇന്ത്യയിലും ഒരുപാട് ആരാധകരുണ്ട്. ആക്ഷൻ മൂവി ഇഷ്ടപ്പെടുന്നവരും തോറിന്റെ ഫാൻസും ആകാംഷയോടെ കാത്തിരുന്ന സിനിമയായിരുന്ന എക്സ്ട്രാക്ഷൻ കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ റിലീസ് ആയി.

    ക്രിസ് ഹെംസ്വർത്ത്

    ജയിലിൽ കഴിയുന്ന ഇന്ത്യൻ ഡ്രഗ് ലോർഡായ ഓവി മഹാജാൻ സീനിയോറിന്റ(പങ്കജ് ത്രിപാഠി) മകൻ ഓവി മഹാജാൻ ജൂനിയറിനെ(രുദ്രാക്ഷ് ജയ്‌സ്വാൾ) ബംഗ്ലാദേശ് ഡ്രഗ് ലോർഡായ ആമിർ(പ്രിയൻഷു പൈന്യുലി) തട്ടിക്കൊണ്ടുപോകുന്നു. ഓവിയെ രക്ഷിക്കാൻ ഓവിയുടെ പേർസണൽ പ്രൊട്ടക്ടർ സാജു(രൺദീപ് ഹൂഡ) ഒരു പ്രൈവറ്റ് ഓർഗനൈസേഷനെ ഏല്പിക്കുന്നു. ഓർഗനൈസേഷന്റെ സ്പെഷ്യൽ ഏജന്റ് ടൈലർ(ക്രിസ് ഹെംസ്വർത്ത്) ബംഗ്ലാദേശിലേക് പോയി കുട്ടിയെ രക്ഷിക്കുന്നു. ഇതാണ് എക്സ്ട്രക്ഷൻ നമുക്കുമുന്നിൽ വയ്ക്കുന്ന കാഴച്ച.

    ഡ്രാമ

    ഇന്ത്യൻ സിനിമയിലും വിദേശസിനിമയിലും ഒരുപാട് തവണ കണ്ടു മറന്ന റെസ്ക്യൂ മിഷൻ കഥയുമായി വളരെ അടുത്തുനിൽക്കുന്ന ഒരു പ്ലോട്ട് തന്നെയാണ് എക്സ്ട്രാക്ഷനും പറയുന്നത്. ട്രെയ്ലറിൽ കാണിക്കുന്നതിൽ അധികമായി ഒന്നും തന്നെയില്ല സിനിമയിൽ, പക്ഷെ സ്ഥിരം ആക്ഷൻ മൂവിസിൽ നിന്നും വ്യത്യസ്തമാക്കാൻ നായകന്റെയും സഹായിയുടേതുമുൾപ്പെടെ സെന്റിമെന്റൽ ഡ്രാമ കലർത്തിയിരിക്കുന്നുണ്ട്. അതൊരു പുതുമയായി അവകാശപ്പെടാനാവില്ല എന്നത് മറ്റൊരു വാസ്തവം തന്നെയാണ്. മൂന്നു ആണ് കഥാപാത്രങ്ങൾക്കുള്ളിൽ ഒതുങ്ങുന്ന ഒരു പ്ലോട്ട് ആണെങ്കിലും നായകനും വില്ലനും നേർക്കുനേർ വരുന്നില്ല.

    അവേഞ്ചേഴ്‌സ്: എൻഡ്ഗെയിം

    അവേഞ്ചേഴ്‌സ്: എൻഡ്ഗെയിം ഡയറക്ടർമരിലോരോളായ ജോ റൂസ്സോ നിർമാണവും രചനയും ചെയ്ത എക്സ്ട്രാക്ഷൻ സംവിധാനം ചെയ്തിരിക്കുന്നത് സാം ഹാർഗ്രേവ് ആണ്. അദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാന സംരംഭം ആണ്. അവേഞ്ചേഴ്‌സ് സീരിസിൽ ക്യാപ്റ്റൻ അമേരിക്കയുടെ(ക്രിസ് ഇവാൻസ്) സ്റ്റണ്ട് ഡബിൾ ആയിരുന്നത് സാം ഹാർഗ്രേവ്‌ ആയിരുന്നു. ഒരുപക്ഷെ അവേഞ്ചേഴ്‌സ്-ജോ റൂസ്സോ ബന്ധമായിരിക്കാം എക്സ്ട്രാക്ഷൻ എന്ന സിനിമ പിറക്കാനുള്ള കാരണം.

    മമ്മൂക്ക ആ കഥാപാത്രത്തിൽ നിങ്ങളൊരു രക്ഷയുമില്ല, താരത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻമമ്മൂക്ക ആ കഥാപാത്രത്തിൽ നിങ്ങളൊരു രക്ഷയുമില്ല, താരത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ

     സ്റ്റണ്ട് ഡയറക്ടർ

    ഒരു സ്റ്റണ്ട് ഡയറക്ടർ ആയതു കൊണ്ടാവും ചിത്രത്തിലെ സ്റ്റുണ്ട് സീനുകൾ എല്ലാം വളരെ മികച്ചവയായിരുന്നു. ഒരു മുഴുനീള ആക്ഷൻ മൂവി എന്നതിൽ ചിത്രം വിജയമാണ്. പക്ഷെ ആക്‌ഷനിലെ പുതുമ മാറ്റിനിർത്തിയാൽ എക്സ്ട്രാക്ഷൻ ഒരു കണ്ടുമറന്ന മൂവി ആണ്. ആക്ഷൻ സീനുകൾ എല്ലാം വളരെ നല്ലരീതിയിൽ തന്നെ ഛായാഗ്രാഹകൻ ന്യൂട്ടൺ തോമസ് സിഗേൽ ഒപ്പിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഹെൻറി ജാക്ക്മാൻ, അലക്സ്‌ ബെൽച്ചേർ തുടങ്ങിയവരുടെ പശ്ചാത്തല സംഗീതം മികച്ചവയായിരുന്നു.

    ആരാധകര്‍ക്കും ധനസഹായവുമായി വിജയ്! അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം അയച്ച് താരംആരാധകര്‍ക്കും ധനസഹായവുമായി വിജയ്! അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം അയച്ച് താരം

    ക്രിസും ഹൂഡയും

    സഹോദരിയ്ക്ക് പണി കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം, അഹാനയ്ക്ക് ഗുലുമാൽ ക്വട്ടേഷനുമായി ദിയഅവേഞ്ചേഴ്‌സ്: എൻഡ്ഗെയിമിന് ശേഷം ക്രിസ് ഹെംസ്വർത്തിന്റെ രണ്ടാമത്തെ മൂവി ആണിത്. അമാനുഷിക ശക്തിയുള്ള ക്രിസ്സിനെ അവേഞ്ചേഴ്സിൽ കണ്ടപ്പോൾ ഇവിടെ പച്ചയായ ഒരു മനുഷ്യനായ ക്രിസ്സിനെയാണ് സംവിധായകൻ നമുക്ക് മുന്നിൽ ഇട്ടുതരുന്നത്. ക്രിസ്സിനൊപ്പം മുഖ്യ കഥാപാത്രങ്ങളാവുന്നത് ഇന്ത്യൻ നടന്മാരാണ് എന്നത് മുൻപുതന്നെ ശ്രദ്ദേയമായിരുന്നു. രൺദീപ് ഹൂഡ, രുദ്രാക്ഷ് ജയ്‌സ്വാൾ, പ്രിയാൻഷു പൈന്യുലി, പങ്കജ് ത്രിപാഠി എന്നിവരുടെ പ്രകടനം മികച്ചുനിന്നു. ക്രിസും ഹൂഡയും തമ്മിലുള്ള ഫൈറ്റ് സീനുകൾ എല്ലാം നല്ലതായിരുന്നു. പങ്കജ് ത്രിപാഠിയെ മിനുട്ടുകൾ മാത്രമുള്ള സീനുകളിൽ ഒതുക്കിയത് ത്രിപാഠി ഫാൻസിനു സഹിക്കുമെന്നു തോന്നുന്നില്ല.

    സഹോദരിയ്ക്ക് പണി കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം, അഹാനയ്ക്ക് ഗുലുമാൽ ക്വട്ടേഷനുമായി ദിയസഹോദരിയ്ക്ക് പണി കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം, അഹാനയ്ക്ക് ഗുലുമാൽ ക്വട്ടേഷനുമായി ദിയ

    ഇന്ത്യ

    ഇന്ത്യൻ പശ്ചാത്തലമുള്ള കഥകൾ അല്ലെങ്കിൽ ഇന്ത്യയിൽ ചിത്രീകരിക്കുന്ന ഹോളിവുഡ് സിനിമകൾ ഇപ്പോൾ ധാരാളമായിട്ട് ഇറങ്ങുന്നുണ്ട്. പക്ഷെ നമ്മുടെ രാജ്യത്തുമാത്രം ചിത്രീകരിക്കുമ്പോൾ ഒരു മഞ്ഞ കളർ കൂടുതലായി അനുഭവപ്പെടാറുണ്ട്. എന്തു കൊണ്ടാണ് ഇന്ത്യയിൽ എത്തുന്ന വിദേശ ഛായാഗ്രാഹകർ അത്തരമൊരു ഫിൽറ്റർ ഉപയോഗിക്കാൻ പ്രേരിതമാകുന്നത് എന്ന് മനസ്സിലാവുന്നില്ല. ഒരുപക്ഷെ ഇവിടെ ഇപ്പോഴും ദരിദ്രമാണെന്നും ഇത് ഒരു ദരിദ്ര രാഷ്ട്രമാണെന്നും കാണിക്കാനാണോ? പക്ഷെ ഈ പ്രാവശ്യം ബംഗ്ലാദേശ് ആയതുകൊണ്ട് മഞ്ഞക്കോപ്പം കുറച്ചു പച്ച കളർ കൂടെയുണ്ട്. ബംഗ്ലാദേശ് ഇസ്ലാമിക രാഷ്ട്രമായതുകൊണ്ടാണോ...?

    ആക്‌ഷനിലെ പുതുമ മാറ്റിനിർത്തിയാൽ എക്സ്ട്രാക്ഷൻ ഒരു കണ്ടുമറന്ന മൂവി ആണ്

    Read more about: review റിവ്യൂ
    English summary
    Netflix Movie Extraction Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X