മസ്‌ക റിവ്യൂ: നെറ്റ്ഫ്ലിക്സിന്റെ ബൺ മസ്‌ക; ഇത് കണ്ടു മറന്ന ഒരു ഫീൽഗുഡ് മൂവി — റിവ്യൂ

By Akhil M

Rating:
2.5/5
Star Cast: Nikita Dutta, Javed Jaffrey, Prit Kamani
Director: Neeraj Udhwani

മസ്‌ക എന്നാൽ ബട്ടർ എന്നാണ് അർത്ഥം. ബൺ മസ്‌ക എന്നാൽ ബണ്ണിൽ ബട്ടർ പുരട്ടിയ ഭക്ഷണ പദാർത്ഥമാണ്. ബൺ മസ്‌കയും ഇറാനി ചായയും മുംബൈയിലെ ഒരു സ്പെഷ്യൽ ഐറ്റം ആണ്. ഇത്തവണ നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഏറ്റവും പുതിയ സിനിമയായ മസ്‌കയുടെ ഇതിവൃത്തമാകുന്നതും മുംബയിലെ ഈ സ്പെഷ്യൽ ഐറ്റമാണ്.

റൂമി ഇറാനി

റൂമി ഇറാനി(പ്രീത് കമാനി) ബോളിവുഡിൽ ഒരു നടനാകാൻ ശ്രമിക്കുന്ന ചെറുപ്പക്കാരനാണ്. പക്ഷെ റൂമി പാരമ്പര്യമായി കിട്ടിയ റുസ്തം കഫെ നോക്കിനടത്തണം എന്നാണ് അമ്മയായ ഡയാന ഇറാനിയുടെ(മനീഷ കൊയ്‌റോള) ആഗ്രഹം. അമ്മ മകൻ ബന്ധവും അതിനിടയിലെ പ്രശ്നങ്ങളുമാണ് സംവിധായകൻ നീരജ് ഉദ്ധ്വാനി കാഴ്ചക്കാർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.

ബോളിവുഡിലും മോളിവുഡിലും

ബോളിവുഡിലും മോളിവുഡിലും ഒരുപാട് തവണ പയറ്റിയ ഈ ഒരു ആശയത്തെ വീണ്ടും തിരശീലയിൽ കൊണ്ടുവരുമ്പോൾ, ഒരു പാർസി കൾച്ചരിൽ പറയാൻ ശ്രമിച്ചു എന്നതാണ് പുതുമ. ആവർത്തന വിരസത ഉണ്ടെങ്കിലും വളരെ നല്ല രീതിയിൽ മേക്കിങ് നടത്തിയിട്ടുണ്ട്. നീരജ് ഉദ്ധ്വാനിയുടെ ആ ശ്രമത്തെ പ്രശംസിച്ചേ മതിയാവു.

ഷേർളി സെതിയ

പ്രീത് കമാനിയെയും മനീഷ കൊയ്‌റോളയെയും കൂടാതെ ചിത്രത്തിൽ ഷേർളി സെതിയ, നികിത ദത്ത തുടങ്ങിയവരും ഉണ്ട്. ഇവരെ കൂടാതെ എടുത്തു പറയേണ്ടത് ജാവേദ് ജെഫ്രി ആണ്. ഒരു ഗസ്റ്റ് റോൾ ആണെങ്കിൽ കൂടി റൂമിയുടെ പിതാവിന്റെ റോൾ വളരെ ഭംഗിയോടെയാണ് ജെഫ്രി കൈകാര്യം ചെയ്തിരിക്കുന്നത്. മനീഷ കൊയ്‌റോളയുടെയും ജഫ്രിയുടെയും പെർഫോമൻസ് വളരെ മികച്ചു നിന്നു എന്നത് ചിത്രത്തിന്റെ എടുത്തു പറയേണ്ട ഒരു കാര്യമാണ്. പ്രീത് കമനിയുടെ നായികമാരായെത്തിയ നികിത ദത്തയും ഷേർളി സെതിയും അവരവരുടെ കഥാപാത്രങ്ങൾ ഭംഗിയാക്കി.

ഇറാനി ഫുഡ്

ഇറാനി ഫുഡ് മുംബൈ നഗരത്തിന്റെ ഒരുഭാഗം തന്നെയാണ്. അതുകൊണ്ട് തന്നെയാവും മുംബൈ നഗരത്തിലെ എല്ലാ പ്രധാനപെട്ട ഇറാനി കഫേകളും ഒരു സോങ് സീക്വുൻസിൽ കാണിച്ചു പോകുന്നത്. ഒട്ടനേകം ഇറാനി ഫുഡുകൾ ഉണ്ടെങ്കിലും സംവിധായകൻ ബൺ മസ്‌കയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ഒരുപക്ഷെ ബൺ മസ്‌കയുമായി വളരെ അടുപ്പമുള്ള ഒരു ഓര്മയുള്ളതുകൊണ്ടാവനം അദ്ദേഹം ഇത്തരമൊരു ഫിലിം ചെയ്യാൻ മുന്നോട്ടു വന്നത്.

തിരക്കഥ

സംവിധായകനും ഇഷിത മൊയ്ത്രയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അക്ഷയ് രഹേജ, മിക്കി മക്ക്ലാരെ, കേതൻ സോദ തുടങ്ങിയവരാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിൽ എടുത്തു പറയേണ്ടത് ഈഷിത് നരേന്റെ ഫ്രെയിമുകളാണ്. വളരെ ഭംഗിയോടെയാണ് മസ്‌ക ക്യാമെറയിൽ പകർത്തിയത്.

ഫീൽഗുഡ് മൂവി

മസ്‌ക ഒരു ഫീൽഗുഡ് മൂവി തന്നെയാണ്. കണ്ടു മറന്ന ഒരു ഫീൽഗുഡ് മൂവി. മുൻപ് കണ്ട ഒരുപാട് ഫീൽഗുഡ് മൂവികളുമായി നല്ലവണ്ണം സാദൃശ്യം ഉണ്ട്. റുമിയും മരിച്ചു പോയ പിതാവും തമ്മിലുള്ള സീനുകളെല്ലാം ജോജോ റാബിറ്റ്‌മായി അടുത്തു നിൽക്കുന്നുണ്ട്.

മസ്‌ക ഒരു ഫീൽഗുഡ് മൂവി തന്നെയാണ്, കണ്ടു മറന്ന ഒരു ഫീൽഗുഡ് മൂവി

More from Filmibeat

Read more about: review റിവ്യൂ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X