കിങ്ഡം സീസൺ 2; നെറ്റ്ഫ്ലിക്സിന്റെ കൊറിയൻ സോംബി കൊള്ളാം, ത്രില്ലടിപ്പിക്കും തീർച്ച — റിവ്യൂ

By Akhil M

Rating:
3.0/5
Star Cast: Kim Sungkyu, Hye-Jun Kim, Ji-Hoon Ju
Director: Seong-hun Kim , In-je Park

സോംബി എന്ന പദത്തിന് ഓളം മലയാളം ഡിക്ഷണറി കൊടുക്കുന്ന അർത്ഥം ജീവച്ഛവം, വേതാളം, മൃതദേഹം എന്നിങ്ങനെയാണ്. ഒരു സിനിമാസ്വാദകൻ എങ്ങനെയും കേട്ട ഈ പദത്തിന് വ്യക്തമായ ഒരു അർത്ഥം കൊടുത്തത് ട്രെയിൻ ടു ബുസാൻ, വേൾഡ് വാർ z, റസിഡന്റ് ഈവിൾ, ദി ഡഡ് മുതലായ സിനിമകളാണ്. വൈറസ് ബാധിച്ച മനുഷ്യൻ മറ്റു മനുഷ്യരെ കടിച്ചു കൊന്നു തിന്നുന്ന കാഴ്ചകൾ ഇന്ത്യൻ സിനിമയിലും കണ്ടിട്ടുണ്ട്. ഇത്തരം കഥകൾ സിനിമയിൽ മാത്രമല്ല ടീവി സീരീസുകളിലും സ്ഥിരമാണ്.

1

വാക്കിങ് ഡഡ് പോലുള്ള സോംബി സീരീസുകൾക്കെല്ലാം വലിയ സ്വീകാര്യത ലഭിച്ചിട്ടുള്ളതാണ്. അത്തരം നെറ്റ്ഫ്ലിക്സിന്റെ ആദ്യ ഒറിജിനൽ കൊറിയൻ സീരീസ് ആണ് കിങ്ഡം. കഴിഞ്ഞ വർഷം ജനുവരിയിൽ റിലീസ് ആയ കിങ്ഡം സീസൺ 1 വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഒരു വർഷത്തിന് ശേഷം കിങ്ഡം സീസൺ 2 റീലീസ്‌ഡ്‌ ആയിരിക്കുകയാണ്. മാർച്ച്‌ 13നു റിലീസ് ചെയ്ത സീസൺ 2, സീസൺ ഒന്നിനേക്കാളും മുൻപന്തിയിൽ നിൽക്കുന്നതാണ്. ഒരു മുഴുനീള ഹൊറർ സോംബി സീരീസ് അല്ല കിങ്ഡം. മറിച്ചു കൊറിയൻ പൊളിറ്റിക്കൽ ഹൊറർ പീരീഡ് സീരീസ് എന്ന ക്യാറ്റഗറിയിൽ പെടുത്താവുന്ന ഒന്നാണ്.

2

കിം യൂൻ ഹിയുടെ ദി കിങ്ഡം ഓഫ് ദി ഗോഡ്സ് വെബകോമിക് സീരിസിനെ അടിസ്ഥനപെടുത്തി അദ്ദേഹം തന്നെ എഴുതിയ കിങ്ഡം, സംവിധാനം ചെയ്തിരിക്കുന്നത് കിം സിയോങ് ഹൻ ആണ്. ജപ്പാൻ ആക്രമണങ്ങൾക്കു ശേഷമുള്ള ചോസെൻ രാജവംശത്തെ കഥയാണ് പറയുന്നത്. ജപ്പാൻ അധിനിവേശത്തിനു ശേഷം രാജ്യം അരക്ഷിതാവസ്ഥയിൽ ആകുന്നു. ഇതേ സമയം രാജ്ഞിയുടെ അച്ഛനും പ്രധാന മന്ത്രിയുമായ ചോ ഹക് ജു ശത്രുക്കളെ തോൽപ്പിക്കാനും ഭരണം കയ്യാളാനും വേണ്ടി രാജ്യത്തു ഒരു പുതിയ രോഗം പടച്ചു വിടുന്നു. രോഗം മുഖാന്തരം രോഗി സോംബിയാവുന്നു. ഇതേസമയം രാജാവിനെതിരെ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകി എന്നാരോപിക്കപ്പെടുന്ന രാജകുമാരൻ ലീ ചങ്, രാജ്യത്തു പടർന്നു പിടിച്ച രോഗത്തെകുറിച്ച് അന്വേഷിച്ചു പോകുന്നതും ജനങ്ങളെ രോഗത്തിൽ നിന്നു രക്ഷിക്കുന്നതും ഭരണം തിരിച്ചു പിടിക്കുന്നതുമാണ് കഥ.

3

ഒരേസമയം ഒരു സോംബി ത്രില്ലെർ ആയും പൊളിറ്റിക്കൽ ഡ്രാമയായും കിങ്ഡം കാഴ്ചയുടെ വിസ്മയങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നെറ്ഫ്ലിസ്ന്റെ തന്നെ വാക്കിങ് ഡഡ് സീരീസ് പോലെ സീസൺ 1 ഒരു പൂർണ സോംബി മൂവി പോലെ തോന്നുന്നമ്പോൾ സീസൺ 2 ഗെയിം ഓഫ് ത്രോൺസിന്റെ അവസാന സീസണോട് സാദൃശ്യം തോന്നിപ്പിക്കുണ്ട്. ഒരു പക്ഷെ പീരീഡ് സീരിസിൽ ഗെയിം ഓഫ് ത്രോൺസ് ഉണ്ടാക്കിയ ചലനത്തിന്റെ പ്രതിഫലമായിരിക്കാം ഇത്തരം ഒരു സാദൃശ്യം കാഴ്ചക്കാരനു തോന്നിപ്പിക്കുന്നത്.

4

രാജകുമാരനായി ജൂ ഹി ഹുൻ ഉം പ്രധാന മന്ത്രിയായി റു സാങ് റയോങ് ഉം നായകനും വില്ലനായി നിലവാരമുള്ള അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. ഒരു പീരീഡ് മൂവിക്ക് വേണ്ട എല്ലാ ചേരുവകകളും കൃത്യമായി അടയാളപ്പെടുത്താൻ ഡയറക്ടർ കിം സിയോങ് ഹനിന്നു കഴിഞ്ഞു. വെറുമൊരു സോംബി സീരീസ് ആയി മാറാതിരിക്കൻ സംവിധയകാൻ ശ്രമിച്ചിട്ടുണ്ട്. ഭയമുളവാക്കുന്ന പശ്ചാത്തല സംഗീതവും ഭംഗിയാർന്നതും വയലൻസ് നിറഞ്ഞതുമായ ഫ്രെയിമുകളും കിങ്ഡത്തിന്റെ മാറ്റുകൂട്ടുണ്ട്. സോമ്പികളെ ഉണ്ടാക്കിയെടുത്ത മേക്കപ്പ് ആർട്ടിസ്റ്റും പ്രൊഡക്ഷൻ ഡിസൈനറും കയ്യടിക്ക് എന്തുകൊണ്ടും അർഹരാണ്.

5

വാക്കിങ് ഡഡ് പോലുള്ള സോംബി സീരീസുകളും സോംബിലാൻഡ് പോലുള്ള മൂവി കളെയും വേണ്ട രീതിയിൽ റെഫർ ചെയ്തിട്ടുണ്ട് എന്നത് വ്യക്തം. ഓരോ സോംബി മൂവികളും സോംബികളുടെ ഓരോ സ്വഭാവങ്ങളെ പ്രതിനിധാനം ചെയ്യാറുണ്ട്. ഒരു പക്ഷെ കാലാവസ്ഥയും വെള്ളത്തിൽ ഇറങ്ങിയാൽ സോംബിക് എന്തു സംഭവിക്കും എന്നതായിരിക്കും കിങ്ഡം മുന്നോട്ടു വയ്ക്കുന്ന സോംബി രാഷ്ട്രീയം. പീരീഡ് ഡ്രാമകളിൽ ഗെയിം ഓഫ് ത്രോൺസിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ല. അവസാന സീസൺ ആരാധകർക്കിടയിൽ രണ്ടു അഭിപ്രായം ഉണ്ടാക്കിയെങ്കിലും ജിഓടി ഇപ്പോഴും ജിഓടി തന്നെ ആണ്. ഗെയിം ഓഫ് ത്രോൺസ് അവസാനിച്ചപ്പോൾ ആ വിടവ് നികത്തൽ ഹോട്സ്റ്റാറിന് കഴിഞ്ഞില്ല.

6

ഹോട്സ്റ്റാറിന് മാത്രമല്ല ബാക്കിയുള്ള OTT സർവീസ് പ്രൊവൈഡേഴ്സിന് ആർക്കും കഴിഞ്ഞില്ല. മറ്റൊരു ജിഓടി എന്ന ഉദ്ദേശത്തോടെ നെറ്റ്ഫ്ലിക്സ് ദി വിചേർ, ദി ലാസ്റ്റ് കിങ്ഡം, വൈക്കിംഗ്സ് തുടങ്ങിയ സീരീസുകളിൽ പരീക്ഷണം നടത്തി. പക്ഷെ അതൊന്നും ആരാധകർക്കിടയിൽ ഒരു ചലനവും സൃഷ്ട്ടിക്കാൻ കഴിഞ്ഞില്ല. ഒരുപക്ഷെ അതുകൊണ്ടാവും നെറ്ഫ്ലിസ് ഇത്തരം ഒരു കൊറിയൻ പീരീഡ് ഡ്രാമയ്ക്ക് മുൻകൈ എടുത്തത്. കിങ്ഡം ഒരിക്കലും മറ്റൊരു ഗെയിം ഓഫ് ത്രോൺസ് ആകില്ല എന്നത് നിസംശയം പറയാം. പക്ഷെ കിങ്ഡം കിങ്ഡമായി തന്നെ ഇരിക്കുന്നതാണ് അതിന്റെ ഒരു ഭംഗി.

Read more about: review റിവ്യൂ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X