മണി ഹൈസ്റ്റ് സീസൺ 4: പ്രൊഫെസറും പിള്ളേരും എത്തി, ഇനി യുദ്ധമാണ് യുദ്ധം — റിവ്യൂ

By Akhil M

Rating:
4.0/5
Star Cast: Úrsula Corberó, Álvaro Morte, Itziar Ituño
Director: Álex Pina

റിയോ, ഡെൻവർ, ടോക്കിയോ, മോസ്കോ, ഹെൽസിങ്കി, നൈറോബി, ഓസ്‌ലോ, ലിസ്ബൺ, ബെർലിൻ, തുടങ്ങിയ പേരുകൾ നെറ്റ്ഫ്ലിക്സ് ആരാധകർക്കു വെറും സ്ഥലപ്പേരുകൾ മാത്രം അല്ല. ഇവയെല്ലാം പ്രൊഫെസ്സരുടെ അരുമശിഷ്യന്മാരാണ്. ലോകോത്തര മികച്ച സീരീസുകളിൽ ഒന്നായ മണി ഹൈസ്റ്റിലെ കഥാപാത്രങ്ങളാണ്. മികച്ച സീരീസുകളുടെ ലിസ്റ്റിൽ മുൻപന്തിൽ തന്നെയാണ് മണി ഹൈസ്റ്റ്.

നൈറോബി

നൈറോബിയ്ക്ക് വെടിയേൽക്കുന്നു, ലിസ്ബൺ പോലീസ് കസ്റ്റഡിയിൽ ആവുന്നു, എല്ലാം പ്രൊഫെസ്സരുടെ കൈവിട്ടു പോകുന്നു, പ്രൊഫെസ്സരെയും കാഴ്ചക്കാരെ ഒരുപോലെ ട്രാപ് ചെയ്തിട്ടായിരുന്നു മണി ഹൈസ്റ്റ് സീസൺ 3 അവസാനിപ്പിച്ചിരുന്നത്. സീസൺ മൂന്നിന് ശേഷം എട്ടൊമ്പത് മാസങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസമാണ് സീസൺ 4 നെറ്റ്ഫ്ലിക്സ് റീലീസ് ചെയ്തത്.

മണി ഹൈസ്റ്റ്

മണി ഹൈസ്റ്റ് അഥവാ ല കാസ ഡേ പപ്പേൽ എന്ന നെറ്റ്ഫ്ലിക്സിന്റെ ഒറിജിനൽ സീരീസായ സ്പാനിഷ് ക്രൈം ഡ്രാമയ്ക് ലോകത്ത് ഒരുപാട് ആരാധകരാണുള്ളത്. 2018ൽ ഏറ്റവുംകൂടുതൽ കാഴ്‌ചകരുള്ള നോൺ ഇംഗ്ലീഷ് ക്യാറ്റഗറിയിൽ പെട്ട സീരീസ്, ഏറ്റവും കൂടുതൽപേർ കണ്ട സീരീസ് എന്നീ പ്രത്യേകതകൾകൂടിയുണ്ട് മണി ഹൈസ്റ്റിന്. പുതിയ സീസൺ 50 മിനിറ്റിനടുത്തുള്ള 8 എപ്പിസോഡുകളാണുള്ളത്.

റിയോ

റിയോ(മിഗെൽ ഹെറാൻ) പോലീസ് കസ്റ്റഡിയിൽ ആവുന്നു. ടോക്കിയോ(ഏറ്സിലെ കോബെറോ) പ്രൊഫസാറെ(ആൽവേരോ മോർട്) കാണുന്നു. റിയോയെ രക്ഷിക്കാൻ മരിച്ചുപോയ സഹോദരൻ ബെർലിന്റെ (പെഡ്രോ അലോൺസോ) പ്ലാൻ പ്രകാരം നാഷണൽ ബാങ്ക് ഓഫ് ബെർലിൻ കൊള്ളയടിക്കാനൊരുങ്ങുന്നു. ബെർലിന്റെ കൂട്ടുകാരനായ പലെർമോയുടെ (റോഡ്രിഗോ ഡേ ല സെർന) സഹായവും ലഭിക്കുന്നു... മൂനാം സീസൺ തുടങ്ങിയത് ഇങ്ങനെയായിരുന്നു. പക്ഷെ സീസൺ അവസാനിപ്പിച്ചത് കാഴ്‌ചകരെ ത്രില്ലടിപ്പിച്ചുകൊണ്ടായിരുന്നു.

 ബാങ്ക് ഓഫ് സ്പെയിൻ

റോയൽ മിന്റ് ഓഫ് സ്പെയിൻ കൊള്ളയടിച്ചതിനെക്കാളും വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ് ബാങ്ക് ഓഫ് സ്പെയിൻ. പ്ലാനിങ്ങിന്റെ ഓരോ ഘട്ടത്തിലും പ്രൊഫെസ്സർ എടുത്തു പറയുന്ന കാര്യമാണ്. ഒരു പക്ഷെ കുറച്ചുകൂടി ബുദ്ധിമുട്ട് നിറഞ്ഞ കൊള്ളയടി ഉള്ളതുകൊണ്ടാവാം മണി ഹൈസ്റ്റിനു ഇത്ര ആരാധകർ. ഒരു പൂർണ ക്രൈം ഡ്രാമയാണെങ്കിലും ഇമോഷൻ, പ്രണയം, പ്രതികാരം, സുഹൃത്ത് ബന്ധം, വിയലൻസ് തുടങ്ങി എല്ലാ വികാരങ്ങളും കോർത്തിണക്കിയ ത്രില്ലെർ തന്നെയാണ് മണി ഹൈസ്റ്റ്.

പ്ലാനിങ്

ഓരോ ഘട്ടങ്ങളിലും പ്രൊഫെസ്സരുടെ പ്ലാനിങ് വൈഭവം മുൻപും കണ്ടിട്ടുണ്ടെങ്കിലും സീസൺ 4അതിന്റെ മറ്റൊരു തലം കാണിച്ചു തരുന്നുണ്ട്. പഴയ സീരീസുകളെക്കാളും കൂടുതൽ അധ്വാനിച്ചിട്ടുണ്ട് അഭിനേതാക്കളും പിന്നണി പ്രവർത്തകരും എന്നത് കാണാവുന്നതാണ്. എല്ലാ കഥാപാത്രങ്ങളുടെയും ഇമോഷൻസ് വളരെ ഡീറ്റൈൽഡ് ആയിട്ടാണ് നാലാം സീസൺ പറയുന്നത്. റിയോയുടെ പോസ്റ്റ്‌ ട്രൗമാറ്റിക് സ്‌ട്രെസും പ്രൊഫസറുടെ സ്‌ട്രെസും എല്ലാം വളരെ വിവരിക്കുണ്ട്.

സീസൺ 4

മുൻകാല സീസണുകളെ അപേക്ഷിച്ചു സീസൺ 4 വിയലൻസ് കൂടുതലായിട്ടാണ് കാണുന്നത്. ഒരു പക്ഷെ ഞങ്ങൾ കൊള്ളയടിക്കും കൊലചെയില്ല എന്ന മനോഭാവം പ്രൊഫെസർക് ഉള്ളത് കൊണ്ടായിരുന്നിരിക്കണം. പക്ഷെ സീസൺ 3യുടെ അവസാനത്തേക് പ്രൊഫസർ തന്നെ പറയുന്നുണ്ട് യുദ്ധം തുടങ്ങിയെന്നു. അവിടെ തുടങ്ങുന്ന യുദ്ധത്തിന്റെ ബാക്കിയാണ് സീസൺ 4 സംവിധായകൻ അലക്സ്‌ പിന അണിയിച്ചൊരുക്കിയത്.

ബെർലിൻ

മണി ഹൈസ്റ്റിൽ പ്രൊഫെസ്സറോളം തന്നെ ഫാൻബേസുള്ള മറ്റൊരു കഥാപാത്രമാണ് ബെർലിൻ. പക്ഷെ രണ്ടാം സീസണിൽ ബെർലിൻ കൊല്ലപെടുന്നുണ്ടെങ്കിലും സീസൺ മൂന്നിലും നാലിലും ബെർലിന്റെ ഫ്ലാഷ്ബാക്ക് സാന്നിധ്യം ഫാന്സുകാര്ക് ആശ്വാസം നൽകുന്നതാണ്. പക്ഷെ ഇത്തരം ഒരു അവസ്ഥ തന്നെയാണ് നൈറോബി ഫാൻസിനും ഉണ്ടാകുക എന്നത് നിസംശയമാണ്.

കഥപറയുന്ന രീതി

കഥപറയുന്ന രീതിയിൽ മണി ഹൈസ്റ് മറ്റു ബാങ്ക് റോബറി മൂവിസിൽ നിന്നും സീറീസിൽ നിന്നും വ്യത്യസ്തമാണ്. നോൺ ലീനിയർ കഥപറച്ചിലിൽ തന്നെ വ്യത്യസ്തത കൊണ്ടുവരാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഒരു പക്ഷെ അതുകൊണ്ടാവും ഹൈസ്റ് മൂവികൾക്കെലാം മണി ഹൈസ്റ്റിന്റെ ഛായകാണുന്നത്. ഇറ്റാലിയൻ ആന്റി ഫാസിസ്റ്റു പാട്ടായ 'ബെല്ല ചാഒ' സീരിസിന് കൊടുത്ത മൈലേജ് ചില്ലറയൊന്നുമല്ല. ആ പാട്ടിനും ഇപ്പോഴും ഒരുപാട് ആരാധകരുണ്ട്.

ല കാസ ഡേ പപ്പേൽ

കൊള്ളയടിക്കുന്നതിലെ വ്യത്യസ്തത പോലെ തന്നെ വ്യത്യസ്തമാണ് സീരിസിന്റെ പേരും. മണി ഹൈസ്റ് അല്ലെങ്കിൽ ല കാസ ഡേ പപ്പേൽ. ല കാസ ഡേ പപ്പേല എന്ന സ്പാനിഷ് പേരിന്റെ അർത്ഥം ഹൌസ് ഓഫ് പേപ്പർ അല്ലെങ്കിൽ പേപ്പർ ഹൌസ് എന്നാണ്. പേപ്പർ എന്നത്കൊണ്ട് പണം എന്നാണ് ഉദേശിക്കുന്നത്. ഹൌസ് ഓഫ് പേപ്പർ എന്ന പേര് നെറ്റ്ഫ്ലിക്സിന്റെ തന്നെ ഹൌസ് ഓഫ് കാർഡ്‌സ് എന്ന സീരീസുമായി സാമ്യമുള്ളതിനാലാണ് ഹൌസ് ഓഫ് പേപ്പർ എന്ന പേരുമാറ്റി മണി ഹൈസ്റ് എന്ന പേരു നൽകിയത് എന്നതാണ് ഐതിഹ്യം.

കൊറോണക്കാലത്ത് കൺകുളിർക്കെ കണ്ടു ത്രില്ലടിക്കാൻ മാത്രമുണ്ട് ഈ എട്ട് എപ്പിസോഡുകൾ നിറഞ്ഞ സീസൺ 4

More from Filmibeat

Read more about: review റിവ്യൂ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X