»   » പെരുച്ചാഴി ഡയറക്ടറുടെ നിപുണതയിൽ അർജുന്റെ നൂറ്റൻപത്.. ശൈലന്റെ നിപുണൻ റിവ്യൂ!!

പെരുച്ചാഴി ഡയറക്ടറുടെ നിപുണതയിൽ അർജുന്റെ നൂറ്റൻപത്.. ശൈലന്റെ നിപുണൻ റിവ്യൂ!!

By Muralidharan
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ആക്ഷന്‍ കിംഗ് അര്‍ജ്ജുന്‍ സർജ നായകനാകുന്ന ക്രൈം ത്രില്ലര്‍ സൂപ്പര്‍ ആക്ഷന്‍ പോലീസ് സ്റ്റോറി - ഇതാണ് നിപുണന്‍ എന്ന തമിഴ് ചിത്രം. കഴിഞ്ഞില്ല നിപുണന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അര്‍ജ്ജുന്റെ നൂറ്റി അമ്പതാമത്തെ ചിത്രം കൂടിയാണ് നിപുണൻ. സോള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പിൽ അർജുൻ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്തിരിക്കുന്ന നിപുണൻ പ്രതീക്ഷകൾക്കൊത്ത് ഉയർന്നോ.. ശൈലന്റെ റിവ്യൂ വായിക്കാം...

  ഫർഹാൻ ഫഹദിന്റെ പരിപ്പെളക്കുമ്പോൾ.. എന്തിനോ വേണ്ടി മധുവും ഷീലയും: ശൈലന്റെ ബഷീറിന്റെ പ്രേമലേഖനം റിവ്യൂ!!

  അർജുൻ സര്‍ജ @ 150

  തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് ഓർമ്മയെത്തുന്ന കാലം മുതൽ ആക്ഷൻ കിംഗ് എന്ന പട്ടം തലയിൽ ചൂടുന്ന ആളാണ് അർജുൻ.‌ എൺപതുകളുടെ ആദ്യപാദത്തിൽ ഇറങ്ങിയ സിനിമകളുടെ പോസ്റ്ററുകളിൽ പോലും അത്തരമൊരു വിശേഷണം ഉള്ളതായി പറയപ്പെടുന്നുണ്ട്.. ആക്ഷൻ കിംഗ് അർജുന്റെ നൂറ്റൻപതാമത്തെ സിനിമയെന്ന പരസ്യവാചകം കണ്ടതാണ് മുന്നും പിന്നും നോക്കാതെ നിപുണൻ/The Expeet കാണാൻ പാഞ്ഞുകേറാനുള്ള പ്രകോപനം.

  35 - 40 വർഷങ്ങൾ, 150 സിനിമകൾ!

  35 - 40 കൊല്ലങ്ങളോളം കന്നഡയിലും തെലുങ്കിലും അഭിനയിച്ചിട്ടും സൗത്തിന്ത്യ മൊത്തം കവറേജ് ഉണ്ടായിട്ടും അദ്ദേഹത്തിന്റെ ക്രെഡിറ്റിൽ 150പടങ്ങൾ മാത്രമേ ആയിട്ടുള്ളൂവല്ലോ എന്ന് ഓർത്തപ്പോൾ തെല്ലൊരു ബഹുമാനം ആ ക്രുന്നതിനിടയിൽ അർജുനോട് തോന്നിപ്പോയി... കാരണം നമ്മടെ ചില അണ്ണന്മാർ ഇതേ സമയം കൊണ്ട് അതിന്റെ രണ്ടും മൂന്നും ഇരട്ടി ആണല്ലോ അഭിനയിച്ച് കൂട്ടിയിരിക്കുന്നത്.

  അരുൺ വൈദ്യനാഥൻ അഥവാ പെരുച്ചാഴിഡയറക്റ്റർ

  കോളേജിൽ ആദ്യവർഷപരീക്ഷകൾ നടക്കുമ്പോൾ അത് കട്ട് ചെയ്ത് അർജുന്റെ ജയ്ഹിന്ദിന് കേറിയവനാണ് ഞാൻ.. അതൊരുകാലം. അന്നത്തെ സെറ്റപ്പിൽ നിന്നും കഥാപരമായി വല്യ പുരോഗതിയൊന്നും ഇപ്പോഴും അർജുൻഫിലിമുകൾക്ക് ഉണ്ടാവാറില്ലെന്നതാണ് വാസ്തവം. ആക്ഷൻ എന്ന ജോണറിന്റെ വിവിധ ഫ്ലേവറുകൾ ഇട്ട് അരയ്ക്കുന്നത് കൊണ്ട് വല്യ പ്രതീക്ഷയൊന്നും അർജുൻ സിനിമകൾ കാണാൻ കേറുമ്പോൾ വച്ചുപുലർത്താറേയില്ല. നിപുണൻ കേറാനായി തിയേറ്ററിൽ എത്തിയപ്പോൾ ദേശീയ ഗാനമൊക്കെ കഴിഞ്ഞ് ടൈറ്റിൽ തുടങ്ങിയിരുന്നു. സീറ്റിൽ ഒന്ന് അമർന്ന് ഇരുന്ന് വായിച്ചുമുന്നേറിയപ്പോഴാണ് ഞാനാ ഞെട്ടിക്കുന്ന പേര് കണ്ടെത്തിയത് "തിരക്കഥ സംവിധാനം: - അരുൺ വൈദ്യനാഥൻ ". യെസ്_ നമ്മുടെ മലയാളം ക്ലാസിക്ക് പെരുച്ചാഴി തയാർ ചെയ്ത അതേ സാർ.. വാപൊളിഞ്ഞുപോയെന്ന് പറഞ്ഞാാൽ മതിയല്ലോ.

  ഡി എസ് പി രഞ്ജിത്ത് കാളിദാസ് & ടീം

  കഴിഞ്ഞ ആഴ്ച കണ്ട വിക്രംവേദയുടെ അതേ സെറ്റപ്പിലാണ് നിപുണനും തുടക്കമാവുന്നത്.. സി ഐ ഡി പോലീസിലെ ഡിഎസ്പി രഞിത് കാളിദാസും (അർജുൻ) സഹായികളായ വന്ദന (വരലക്ഷ്മി ശരത്കുമാർ) ജോസഫും (പ്രസന്ന) ചേർന്ന് എൻകൗണ്ടർ എന്നപേരിൽ ക്രിമിനലുകളെ ചുട്ടുതള്ളുന്നു.. അങ്ങനെയിരിക്കെ വിചിത്രമായ ഒരു സീരിയൽ കില്ലർ അവരുടെ കേസന്വേഷണത്തിന്റെ വഴിയിൽ എത്തുന്നു.. പതിവുപോലെ സീരിയൽ കില്ലറുടെ കൊലപാതകരീതികളും അവ്ശേഷിപ്പിക്കുന്ന തെളിവുകളും അവരെ വട്ടം കറക്കുന്നു.. പക്കാ ആക്ഷൻ സിനിമയെന്നതിൽ നിന്നും ഇത്തിരി മേലെപോയി തിരക്കഥയിൽ ഒരു ക്ലാാസ് മെനഞ്ഞുകൊണ്ടാണ് ആദ്യപാതിയിൽ അരുൺ വൈദ്യനാഥൻ മുന്നോട്ട് പോവുന്നത്.. ഇന്റർവെൽ ഒക്കെ ആയപ്പോഴേക്കും സിനിമയിൽ നിന്നും എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കാമെന്ന ലെവലിൽ പോലും എത്തി എന്നുപറഞ്ഞാൽ തെറ്റില്ല.. ഒന്നു രണ്ടിടത്തൊക്കെ ഞെട്ടിച്ചു എന്നും പറയാം..

  പതിവുവഴിയെ രണ്ടാം പാതി..

  ഒന്നാം പകുതിയിൽ കാണിച്ച ബ്രില്ല്യൻസ് സംവിധായകനും സീരിയൽ കില്ലറും പാതിവഴിയിൽ ഉപേക്ഷിക്കുന്നതും പതിവുവഴിയിലേക്ക് ചുവടുമാറുന്നതുമാണ് പക്ഷെ പിന്നീട് കാണുന്നത്.. കൂടുതലൊരുപാടങ്ങാട്ട് മേലേക്ക് കേറിപ്പോയാൽ പെരുച്ചാഴി നൽകിയ ആ മറ്റേ ഇമേജ് കളഞ്ഞുപോകുമെന്നതുകൊണ്ടാണോ എന്തോ സെക്കന്റ് ഹാഫിൽ ക്ലൈമാക്സ് വരെയുള്ള ഭാഗത്ത് അപ്രതീക്ഷിതമായ ഒന്നും തന്നെ അരുൺ വൈദ്യനാഥൻ പുറത്തെടുക്കുവാൻ തയ്യാറാവുന്നേ ഇല്ല.. സുമനും സുഹാസിനിക്കും ഒപ്പം ലാഗിംഗും ബോറടിയുമൊക്കെ സ്വാഭാവികമായും കടന്നുവരുമ്പോൾ സീരിയൽ കില്ലറെക്കുറിച്ചുള്ള ഇൻവെസ്റ്റിഗേഷൻ സീരിയൽ മട്ടിലേക്ക് ഇഴയുന്നുണ്ട്

  പാർക്കിൻസൺസ് ബാധയും കിടിലൻ പെർഫോമൻസും..

  സീരിയൽ കില്ലറെ തെരയുകയും നേരിടുകയും ചെയ്യുന്ന ഡി എസ് പിയ്ക്ക് അതിനിടയിൽ പാർക്കിൻസൺസ് ബാധയുടെ ലക്ഷണങ്ങൾ കാണുന്നതും അത് അയാളുടെ കൃത്യനിർവഹണത്തെ പലപ്പോഴും ബാധിക്കുന്നതുമൊക്കെ നിപുണൻ എന്ന സ്ക്രിപ്റ്റിന്റെയും രഞ്ജിത്ത് കാളിദാസ് എന്ന നായകന്റെ ക്യാരക്റ്ററൈസേഷന്റെയും പുതുമയായി എടുത്തുപറയാം.. പാർക്കിൻസൺസ് ആണ് എന്ന് ഡോക്ടർ തുറന്നുപറയുന്ന സന്ദർഭത്തിൽ അർജുൻ സർജ എന്ന നടന്റെ റിയാക്ഷൻ കാണുമ്പോൾ അമെയ്സിംഗ് എന്ന വാക്കാണ് കൃത്യം മനസിൽ വന്നത്.

  അർജുന് ബിഗ് സല്യൂട്ട്

  ഒട്ടുമിക്ക ഇൻഡ്യൻ നടന്മാരും കരഞ്ഞുവിളിച്ച് നെഞ്ചത്തടിച്ച് വെരകുമായിരുന്ന ഈ സിറ്റ്വേഷനിൽ നമ്മുടെ ചില അണ്ണന്മാരെ ചുമ്മാ വച്ച് സങ്കല്പിച്ച് നോക്കിയപ്പോൾ അർജുനോടുള്ള ബഹുമാനം പിന്നെയും ഇരട്ടിച്ചു.. അൻപത് വയസ് പിന്നിട്ടിട്ടും അർജുൻ ശരീരം മെയിന്റൈൻ ചെയ്തിരിക്കുന്നതാകട്ടെ ഏത് ഇൻഡ്യൻ ആക്റ്റർക്കും അസൂയ ഉളവാക്കും വിധത്തിലാണ്.. ഭാര്യയായി വരുന്ന ശ്രുതി ഹരിഹരൻ അദ്ദേഹത്തിന് ഒട്ടും സ്യൂട്ടാവുന്നില്ല എന്നത് വേറെ കാര്യം..

  ക്ലൈമാക്സ് കഴിഞ്ഞ് വരുന്ന ബ്രില്ല്യൻസ്.

  എന്തൊക്കെ നാടകങ്ങൾ ഇടയിൽ നടന്നാലും എത്രനേരം നായകനെയും ടീമിനെയും ബന്ധനസ്ഥരാക്കിയാലും സീരിയൽ കില്ലറായ സൈക്കോപാത്തിനെ ഇത്തരം പടങ്ങളിൽ ഒടുവിൽ നായകൻ പൂട്ടുമെന്നും പരിപ്പെളക്കുമെന്നും നമ്മൾക്കറിയാം.. ഗ്രെയ്റ്റ്ഫാദറിനെ പോലൊരു കാട്ടുകെളവൻ പോലും ക്ലൈമാക്സിൽ ചാടുന്നചാട്ടം നമ്മൾ കണ്ടതാണ്.. പിന്നെയിപ്പൊ അർജുന്റെ കാര്യം പറയേണ്ടല്ലോ.. പക്ഷെ, പരമ്പരാഗത ക്ലൈമാക്സ് കഴിഞ്ഞ ശേഷമാണ് നിപുണനിൽ ബ്രില്ല്യൻസ് കടന്നുവരുന്നത്.. ഡയലോഗുകൾ ശരിക്ക് ശ്രദ്ധിക്കാതെ (ഇംഗ്ലീഷ് ടൈറ്റിലും ഉണ്ട്) തെരക്കിട്ട് എറങ്ങിപ്പോയവരെക്കുുറിച്ച് ഓർത്തപ്പോൾ സഹതാപം തോന്നി എന്നുപറഞ്ഞാൽ മതിയല്ലോ

  മസാലകൾ പാകത്തിന്

  ആക്ഷനോ ഹീറോയിസമോ വില്ലനിസമോ സംഭവബഹുലതകളോ മറ്റെന്തെങ്കിലും മസാലകളോ കുത്തിനിറച്ചിട്ടില്ലാത്ത നിപുണനിൽ അർജുൻ ഉൾപ്പടെയുള്ള ചേരുവകളെ കയ്യടക്കത്തോടെ ആണ് ഉപയോഗിച്ചിരിക്കുന്നു. അത്കൊണ്ടാണ് നിപുണൻ ഒരു വൺ ടൈം വാച്ചബിൾ മൂവി ആകുന്നതും.. നിപുണൻ എന്ന പേരിൽ തമിഴിലും വിസ്മയ എന്നപേരിൽ കന്നഡയിലും കുരുക്ഷേത്രം എന്ന പേരിൽ തെലുങ്കിലും ഇറങ്ങുമ്പോഴും അതിൽ ഭാഷാതീതമായ ഒരു അസ്വാദ്യത ഉണ്ട്. അതിഭീകരപുതുമകൾ ഒന്നുമില്ലെങ്കിലും കെട്ടുപഴക്കുഗന്ധമോ അരോചകത്വങ്ങളോ ഇല്ല.. അർജുൻ സിനിമ എന്ന നിലയിലുള്ള പ്രതീക്ഷയില്ലായ്മയും പടത്തിന് ഗുണകരം തന്നെ.

  English summary
  Nibunan movie review by Schzylan Sailendrakumar.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more