വിശ്വാസവും ശാസ്ത്രവും ഒരു നൂലിഴയില്‍ കോര്‍ത്തൊരുക്കിയ സയന്റിഫിക് ത്രില്ലര്‍, നയന്‍!

ജിന്‍സ് കെ ബെന്നി

ജേര്‍ണലിസ്റ്റ്
മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

Recommended Video

നയൻ മലയാളത്തിലെ ഒരു ഹോളിവുഡ് സിനിമ

Rating:
3.5/5
Star Cast: Prithviraj Sukumaran, Wamiqa Gabbi, Mamta Mohandas
Director: Jenuse Mohammed

ശാസ്ത്രാന്വേഷിയായ മനുഷ്യന്‍ ഒരിക്കലും താന്‍ നേടിയെടുത്ത അറിവുകളില്‍ തൃപ്തനാകുന്നില്ല. ഓരോന്നിനേക്കുറിച്ചും കൂടുതല്‍ അറിയാനും പഠിക്കാനുള്ള അവന്റെ ത്വര വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസത്തേക്കാള്‍ യുക്തിക്ക് പ്രാധാന്യം നല്‍കുന്ന അവന്റെ കണ്ണുകളില്‍ ഭയം കാണാന്‍ സാധിക്കില്ല. എന്നാല്‍ എല്ലാകാര്യങ്ങളിലും അവസാന വാക്ക് ശാസ്ത്രമാണെന്ന് പറയാന്‍ സാധിക്കുമോ? ചില വിശ്വാസങ്ങളെ ശാസ്ത്രവും പിന്തുണയ്ക്കുന്ന നിമിഷങ്ങളുണ്ടാകും. അത്തരത്തില്‍ വിശ്വാസത്തേയും ശാസ്ത്രത്തേയും ഒരു നൂലിഴയില്‍ കൊരുത്തൊരുക്കിയ ഒരു സയന്റിഫിക് ത്രില്ലര്‍ ചിത്രമാണ് നയന്‍.

പരിചയമില്ലാത്ത ഒരു കഥാപരിസരമാണ്

100 ഡെയ്‌സ് ഓഫ് ലൗ എന്ന റൊമാന്റിക് ചിത്രത്തിന് ശേഷം ജനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയന്‍ നിര്‍മ്മിച്ചിരിക്കുന്നത് സോണി പിക്‌ചേഴ്‌സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. മലയാളികള്‍ക്ക് അധികം പരിചയമില്ലാത്ത ഒരു കഥാപരിസരമാണ് ചിത്രത്തിനായി ജനൂസ് ഉപയോഗിച്ചത്. ആസ്‌ട്രോ ഫിസിക്‌സ്റ്റായ ആല്‍ബര്‍ട്ടും അയാളുടെ മകന്‍ ആദമുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ലോകം ഭയത്തോടെ നോക്കിക്കാണുന്ന ഒരു ശാസ്ത്ര പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുകാണ് ജനൂസ് മുഹമ്മദ്.

ഒരു ഉള്‍ക്ക താഴേക്ക് പതിക്കുകയാണ്

150 വര്‍ഷം മുമ്പ് ഭൂമി അഭിമുഖീകരിച്ച ഒരപൂര്‍വ്വ പ്രതിഭാസം വീണ്ടും സംഭവിക്കുകയാണ്. ആകാശത്തിന്റെ ഒരു കോണിലെ ഒരു ഗാലക്‌സിയില്‍ നിന്നും ഒരു ഉള്‍ക്ക താഴേക്ക് പതിക്കുകയാണ്. ഭൂമിയുടെ സമീപത്തൂടെ കടന്ന് പോകുന്ന ഈ ഉള്‍ക്കയുടെ കാന്തിക വലയം ഭൂമിയിലെ കാന്തീക തരംഗങ്ങളേയും വൈദ്യുത തരംഗങ്ങളയേും നിഷ്പ്രഭമാക്കും. ഇതിന്റെ കാന്തിക വലയത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ഒന്‍പത് ദിവസങ്ങളെടുക്കും. ഈ ഒന്‍പത് ദിവസങ്ങളെ ഒരു ദുശകുനമായി കാണുന്ന ഒരു വിഭാഗം നമ്മുടെ രാജ്യത്തുണ്ട്. ഹിമായലത്തില്‍ താമസിക്കുന്ന ആദിവാസി വിഭാഗമാണവര്‍. ഈ പ്രതിഭാസത്തെ വിശ്വാസവുമായി കൂട്ടിവായിക്കുന്നവരാണവര്‍. അവരേക്കുറിച്ചും ഈ പ്രതിഭാസത്തേക്കുറിച്ചും അടുത്തറിയാന്‍ ആല്‍ബര്‍ട്ടും സംഘവും യാത്ര തിരിക്കുന്നു. മകനേയും അയാള്‍ ഒപ്പം കൂട്ടിയിട്ടുണ്ട്. എന്നാല്‍ അവിടെയെത്തുന്ന ആദമിനേയും ആല്‍ബര്‍ട്ടിനേയും കാത്തിരിക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളാണ്.

ആല്‍ബര്‍ട്ടിന്റെ ഏറ്റവും അടുത്ത സുഹൃത്ത്

ആല്‍ബര്‍ട്ടിന്റെ ഏറ്റവും അടുത്ത സുഹൃത്ത് അവന്റെ അച്ഛനായിരുന്നു. അവനെ ശാസ്ത്രത്തോട് അടുപ്പിച്ചത് അച്ഛനായിരുന്നു. എന്നാല്‍ ആല്‍ബര്‍ട്ടിന് വഴികാട്ടിയും സുഹൃത്തുമായി മാറിയ അച്ഛനേപ്പോലെ സ്വന്തം മകനെ അടുത്തറിയാനും ആല്‍ബര്‍ട്ടിന് സാധിച്ചിരുന്നില്ല എന്നതൊരു വസ്തുതയാണ്. ആല്‍ബര്‍ട്ടിലെ അച്ഛനെ പ്രേക്ഷകര്‍ക്ക് അടുത്ത് പരിചയമുണ്ടാകും. ഒരുപക്ഷെ പലര്‍ക്കും തങ്ങളില്‍ ആല്‍ബര്‍ട്ടിനെ ദര്‍ശിക്കാനുമാകും. ശാസ്ത്രത്തേയും വിശ്വാസത്തേയും ഇഴചേര്‍ത്തുകൊണ്ട് അച്ഛന്‍ മകന്‍ ബന്ധത്തിന്റെ കഥ പറയുകയാണ് ജനൂസിലെ രചയിതാവും സംവിധായകനും.

മുഷിപ്പുളവാക്കാത്ത വിധം

ആദ്യ 30 മിനിറ്റില്‍ ചിത്രത്തിലെ ശാസ്ത്ര പശ്ചാത്തലത്തെ പ്രേക്ഷകര്‍ക്ക് ഗ്രഹിക്കാനാകുന്ന വിധം വിശദമായി വിവരിക്കുന്നുണ്ട് സംവിധായകന്‍. മുഷിപ്പുളവാക്കാത്ത വിധം കഥയെ ആദ്യ 30 മിനിറ്റ് മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അഭനന്ദ് രാമാനുജന്‍ ഒരുക്കിയ ഫ്രെയിമുകള്‍ക്ക് സാധിച്ചിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. അതേസമയം ചിത്രത്തിലെ ത്രില്ലിംഗ് എലമെന്റിനെ നിലനിര്‍ത്തുന്ന തരത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ശേഖര്‍ മേനോനാണ്. ആസ്വാദകനെ പിടിച്ചിരുത്തുന്നതില്‍ ഛായാഗ്രഹണത്തിനും പശ്ചാത്തല സംഗീതത്തിനുമുള്ള പ്രാധാന്യം വളരെ വലുതാണ്.

ആദ്യ സ്വതന്ത്ര പരീക്ഷണമാണ് നയന്‍

നിര്‍മാതാവെന്ന നിലയിലൂള്ള പൃഥ്വിരാജിന്റെ ആദ്യ സ്വതന്ത്ര പരീക്ഷണമാണ് നയന്‍. നിര്‍മാതാവെന്ന നിലയില്‍ മാത്രമല്ല നടനെന്ന നിലയിലും പൃഥ്വിരാജിന് നയന്‍ മുതല്‍ക്കൂട്ടാകും. പൃഥ്വാരാജിനൊപ്പം ചിത്രത്തില്‍ എടുത്ത് പറയേണ്ട പ്രകടനം ആദമായി എത്തിയ മാസ്റ്റര്‍ അലോകിന്റേതാണ്. ഗോദയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന വമിഖ ഗബ്ബിയുടെ മികവുറ്റ പ്രകടനം കൊണ്ട് ഇവ എന്ന കഥാപാത്രവും തിയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസിലൂണ്ടാകും. ത്രില്ലര്‍ ചിത്രമെന്ന നിലയില്‍ ഈ ചിത്രത്തെ സമീപിക്കുന്ന പ്രേക്ഷകര്‍ നിരാശരാകില്ല.

ചുരുക്കം: ശാസ്ത്രവും വിശ്വാസവും കോര്‍ത്തിണക്കി അച്ഛന്‍ മകന്‍ ബന്ധത്തിന്റെ കഥ പറയുന്ന സയന്റിഫിക് ത്രില്ലര്‍ ചിത്രമാണ് നയന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X