അഗ്നിയില്‍ കുരുത്ത ദുല്‍ഖര്‍ സല്‍മാന്‍

By Nirmal Balakrishnan

വലിയൊരു കൊട്ടിഘോഷമില്ലാതെയാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്‍ മലയാള സിനിമയിലേക്കു കടന്നുവന്നത്. മമ്മൂട്ടി എന്ന സൂപ്പര്‍സ്റ്റാറിന്റെ മകന് ആഘോഷപൂര്‍വം സിനിമയിലേക്കു കടന്നുവരാമായിരുന്നു. പക്ഷേ അതുണ്ടായില്ല. സെക്കന്‍ഡ് ഷോ എന്നൊരു പുതുമുഖങ്ങള്‍ അണിനിരന്ന സാധാരണമായൊരു സിനിമയിലൂടെയാണ് ദുല്‍ഖര്‍ എത്തിയത്. പിന്നീട് അതേഗണത്തില്‍ കുറച്ചു ചിത്രങ്ങള്‍ വന്നു. തീവ്രം എന്നൊരു ആക്ഷന്‍ ചിത്രം വന്നു.

പക്ഷേ അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലിലൂടെയാണ് ദുല്‍ഖര്‍ മലയാളികളുടെ ഇഷ്ടതാരമാകുന്നത്. അത് ദുല്‍ഖറിന്റെ വളര്‍ച്ചയുടെ തുടക്കമായിരുന്നു. നടന്‍ തിലകനൊപ്പം നല്ലൊരു വേഷം ചെയ്യാന്‍ ദുല്‍ഖറിനു സാധിച്ചു. അതിനു ശേഷം വന്ന ചില ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോഴും ദുല്‍ഖര്‍ പകച്ചുപോയില്ല. കാരണം നാലു ചിത്രങ്ങളാണു ഒന്നിനു പിറകെ ഒന്നായി പൊട്ടിയത്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന പട്ടംപോലെ, സലാലാ മൊബൈല്‍സ് എന്നിവയെല്ലാം തകര്‍ന്നുപോയി.

njan

എന്നാല്‍ അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ ദുല്‍ഖര്‍ ശക്തമായ തിരിച്ചുവരവ് നടത്തി. അതില്‍ നിവിന് പോളി, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം ശക്തമായൊരു കഥാപാത്രത്തെയാണ് ദുല്‍ഖര്‍അവതരിപ്പിച്ചത്. ശരിക്കും കയ്യടി നേടിയ കഥാപാത്രം. തുടര്‍ന്ന് ലാല്‍ജോസിന്റെ വിക്രമാദിത്യത്തിനിലൂടെ ദുല്‍ഖര്‍ വിജയം ആവര്‍ത്തിച്ചു. ഗംഭീരമായ വിജയം. കൂടെ ഉണ്ണി മുകുന്ദനും.

ഇപ്പോഴിതാ രഞ്ജിത്തിന്റെ ഞാന്‍ എന്ന ചിത്രത്തില്‍ ഈ കഥാപാത്രങ്ങള്‍ക്കെല്ലാം മുകളില്‍ നില്‍ക്കുന്നൊരു വേഷം ചെയ്തിരിക്കുന്നു. കെ.ടി.എന്‍. കോട്ടൂര്‍ എന്ന സ്വാതന്ത്ര്യസമര പോരാളിയായും രവിചന്ദ്രശേഖരന്‍ എന്ന ബ്ലോഗറായും ഇരട്ടവേഷമാണ് ദുല്‍ഖര്‍ ചെയ്തിരിക്കുന്നത്. സിനിമയില്‍ വ്യത്യസ്തമായ ഗെറ്റപ്പുകളിലൂടെയാണ് ദുല്‍ക്കര്‍ കടന്നുപോകുന്നത്. ഒരുപക്ഷേ ഇത്രയും ചെറുപ്പക്കാരനായ നടനില്‍ പാളിപോകാമായിരുന്നൊരു കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ഗംഭീരമാക്കിയിരിക്കുന്നത്.

മലയാളസിനിമയില്‍ വരുംനാളുകള്‍ ഈ നടനിലെല്ലാം ഭദ്രമാണെന്നു ചിത്രം തെളിയിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X