»   » ഞണ്ടുകളുടെ നാട്ടിൽ നിവിൻ പോളിയുടെയും ടീമിന്റെയും ഫീൽഗുഡ് ഓണക്കാലം... ശൈലന്റെ റിവ്യൂ!!

ഞണ്ടുകളുടെ നാട്ടിൽ നിവിൻ പോളിയുടെയും ടീമിന്റെയും ഫീൽഗുഡ് ഓണക്കാലം... ശൈലന്റെ റിവ്യൂ!!

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, റിവ്യൂ | Filmibeat Malayalam

  Rating:
  3.5/5
  Star Cast: Nivin Pauly,Aishwarya Lekshmi,Shanthi Krishna
  Director: Althaf Salim

  നിവിൻ പോളിയുടെ ഓണം റിലീസ് ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള. നവാഗതനായ അൽത്താഫ് സലീമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അഹാന കൃഷ്ണകുമാർ, ദിലീഷ് പോത്തൻ, ലാൽ, ശാന്തികൃഷ്ണ എന്നിങ്ങനെ പോകുന്നു താരനിര. ആക്ഷൻ ഹീറോ ബിജുവിന് ശേഷം നിവിൻ പോളി നിർമിക്കുന്ന ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള. ശൈലന്റെ റിവ്യൂ വായിക്കാം...

  ഉദ്വേഗത്താൽ വരിഞ്ഞു മുറുക്കുന്നു ആദം ജോൺ.. നെഞ്ചിൽ തൊടുന്നു ഈ ത്രില്ലർ.. ശൈലന്റെ റിവ്യൂ!!

  വെളിവും വെളിപാടും ഇല്ലാത്തൊരു പുസ്തകം; കണ്ടുതീർക്കാൻ വല്യ പാടാണ് ഭായ്... ശൈലന്റെ റിവ്യൂ!!

  അൽത്താഫ് സലിം എന്ന സംവിധായകൻ

  അൽഫോൺസ് പുത്രന്റെ പ്രേമത്തിൽ ജോർജും കൂട്ടരും വായിൽനോക്കി നടക്കുന്ന സ്കൂൾ കാലത്ത് മേരിയുടെ കൂടെ സന്തതസഹചാരിയായി സൈക്കിളുന്തിയും ചവുട്ടിയും നടക്കുന്ന ഒരു ചീളുപയ്യനുണ്ട്.. പിന്നെയവനെ കണ്ടത് സിദ്ധാർഥ് ശിവയുടെ സഖാവിൽ കൃഷ്ണകുമാറിന്റെ കൂട്ടുകാരനായിട്ടാണ്.. നിവിൻ പോളിയുടെ പുതിയപടം സംവിധാനം ചെയ്യുന്നത് പ്രസ്തുത നരുന്ത് പയ്യൻസ് ആണ് എന്ന് കേട്ടപ്പോൾ ആർക്കും ഒരു അമ്പരപ്പ് തോന്നിക്കാണും.. എന്നാൽ അൽത്താഫ് സലിം എന്ന ആ പയ്യൻസ് അത്ര ചില്ലറക്കാരനല്ല എന്നും നിവിൻ പോളിയുടെ സെലക്ഷൻ പാഴായിട്ടില്ല എന്നും 'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള' എന്ന ഓണച്ചിത്രം തെളിയിക്കുന്നു.

  ആശങ്കകൾ ഇല്ലാത്ത സ്ക്രിപ്റ്റ്

  കഥാകൃത്തായ ചന്ദ്രമതി ടീച്ചർ തനിക്ക് ക്യാൻസർ വന്നപ്പോളുള്ള അനുഭവങ്ങളെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ ശീർഷകം ആണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നത്. ഒരു നിവിൻപോളിസിനിമയ്ക്ക് ആ ടൈറ്റിൽ അഡോപ്റ്റ് ചെയ്യുമ്പോൾ സ്ക്രീനിൽ എന്തൊക്കെയാവും സംഭവിക്കാൻ പോവുകയെന്നത് ഓർത്താൽ സ്വാഭാവികമായും ഒരു ആകാംക്ഷയോ ആശങ്കയോ ഒക്കെ ഉണ്ടാവും. ക്യാൻസർ എന്ന വിഷയമൊക്കെ സിനിമയിൽ നിന്നും കാലഹരണപ്പെട്ടുപോയിട്ട് കാലമേറെയായിക്കഴിഞ്ഞ സാഹചര്യത്തിൽ പ്രത്യേകിച്ചും. എന്നാൽ അൽത്താഫ് സലിം എന്ന സംവിധായകൻ ജോർജ് കോര എന്ന ഒരു പങ്കാളിയെയും കൂട്ടുപിടിച്ച് തയ്യാറാക്കിയിരിക്കുന്ന സ്ക്രിപ്റ്റ് എല്ലാവിധ ആശങ്കകളെയും അകറ്റുന്നതാണ്.

  ഫീൽഗുഡ് എന്റർടൈനർ

  ഓണക്കാലത്ത് തിയേറ്ററിലെത്തുന്ന പ്രേക്ഷകരെ ഫുൾടൈം എൻഗേജ്ഡ് ആക്കിനിർത്തുന്ന ഒന്നാംതരം ഒരു ഫീൽഗുഡ് എന്റർടൈനർ തന്നെ അതിന്റെ റിസൾട്ട്,പേര് സൂചിപ്പിക്കുമ്പോലെ ക്യാൻസർ തന്നെയാണ് സിനിമയുടെ പ്രമേയം. എന്നാൽ നാളിതുവരെ സാഡ് സീനാക്കി ക്യാൻസറിനെ വച്ച് നെഞ്ചത്തടിച്ചും വിങ്ങിപ്പൊട്ടിയും പ്രേക്ഷകനെ സമ്മർദ്ദത്തിലാത്തിയ ക്യാൻസർ സിനിമകളെ കൊഞ്ഞനം കുത്തും മട്ടിലാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ പരിചരണരീതി.. രോഗത്തെ മാത്രമല്ല മരണത്തെ വരെ സിനിമ കൈകാര്യം ചെയ്തിരിക്കുന്നത് ഒട്ടൊരു കോമഡിമട്ടിൽ ആണ്.

  സിനിമയുടെ ട്രാക്ക് ഇങ്ങനെ

  മധ്യവർഗവീട്ടമ്മയും കോളേജ് അധ്യാപികയും മൂന്നുമക്കളുടെ അമ്മയുമായ ഷീലാ ചാക്കോയ്ക്ക് ഒരു ദിവസം കുളിക്കുന്നതിനിടെ ബ്രെസ്റ്റിൽ ഒരു മുഴ ഉള്ളതായി തോന്നുന്നതും അത് ക്യാൻസർ ആണോ എന്ന ആശങ്ക പിടികൂടുന്നതുമായിട്ടാണ് സിനിമ തുടങ്ങുന്നത്. പ്രൊഫഷണൽ നാടകങ്ങളുടെയോ കോമിക് ചിത്രകഥകളുടെയോ സംഭാഷണശൈലിയിൽ ടൈറ്റിലുകൾക്കിടയിലൂടെ അൽത്താഫ് അത് അവതരിപ്പിക്കുമ്പോൾ തന്നെ സിനിമയുടെ ട്രാക്ക് വെളിവാകും.

  ശാന്തികൃഷ്ണയുടെ തിരിച്ചുവരവ്

  കുറച്ച് ദിവസം ആശങ്ക ഉള്ളുലൊതുക്കി ഡിസ്റ്റർബ്ഡ് ആയി നടക്കുന്ന ഷീലാചാക്കോ അത് തന്റെ വെപ്രാളക്കാരനായ ഭർത്താവിനോട് പങ്ക് വെക്കുകയും ലണ്ടനിലുള്ള മകൻ കുര്യനെ കാരണമൊന്നും പറയാതെ നാട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്യും.. തുടർന്ന് ആ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളും വിശേഷങ്ങളും ആണ് അൽത്താഫ് രണ്ട് മണിക്കൂർ പന്ത്രണ്ട് മിനിറ്റിൽ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.. വളരെയേറെ കൊല്ലത്തെ ഇടവേളയ്ക്കുശേഷം വെള്ളിത്തിരയിൽ തിരിച്ചെത്തുന്ന ശാന്തികൃഷ്ണ ആണ് ഷീലാ ചാക്കോ ആയി വരുന്നത്.

  ലാലിന്റെ ചാക്കോ

  വളരെ സ്റ്റേബിൾ ആയ പ്രകടനം തന്നെ അവർ മൂന്നാം വരവിൽ കാഴ്ചവെച്ചു. വെപ്രാളക്കാരനും എക്സ് കുവൈറ്റുകാരനുമായ ഭർത്താവ് ചാക്കോ ആയി ലാലും തകർത്തു.. സംവിധായകർ വിജയിച്ചാൽ വളരെ നന്നായി മോൾഡ് ചെയ്തെടുക്കാവുന്നതും എന്നാൽ കാര്യമായി ഉപയോഗപ്പെടുത്തിയിട്ടില്ലാത്തതുമായ ഒരു നടനാണ് ലാൽ എന്ന് തോന്നുന്നു.. ജേക്കബിന്റെ സ്വർഗരാജ്യത്തിലെ ജേക്കബിന് സമാനനായ ക്യാരക്റ്റർ ആണ് ഞണ്ടുകളിലെ ചാക്കോയുടെത്.. രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചുമ്മാ ഒന്ന് താരതമ്യം പ്പെടുത്തിനോക്കാവുന്നതേ ഉള്ളൂ.

  ടിപ്പിക്കൽ നിവിൻ പോളി

  ഷീലയും ചാക്കോയും മുഖ്യകഥാപാത്രങ്ങളായിരിക്കെത്തന്നെ സിനിമയുടെ ജീവനും ഓറയും മകൻ കുര്യനായി വരുന്ന നിവിൻ ആണ്. നായകത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അലസനും കുഴിമടിയനും ഉത്തരവാദിത്വബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവനുമായ ടിപ്പിക്കൽ നിവിൻ പോളി കഥാപാത്രം. അമ്മ നാട്ടിലേക്ക് വിളിക്കുമ്പോൾ കല്യാണം കഴിപ്പിക്കാനാവുമെന്ന് കരുതി മനക്കോട്ടകൾ കെട്ടുകയാണ് അയാൾ. ലെയ്സ് തീറ്റയാണ് മുഖ്യഹോബി.. നിവിൻ തകർക്കുമെന്ന് പറയേണ്ടതില്ലല്ലോ..

  പ്രേമം കോമ്പിനേഷൻ വീണ്ടും

  പ്രേമത്തിൽ നിന്നും സിജു വിൽസൺ, കൃഷ്ണശങ്കർ, ഷറഫുദ്ദീൻ എന്നിവരെയും അൽത്താഫ് നിവിന് കോമ്പിനേഷനായി ഞണ്ടുകളിലേക്ക് കൂട്ടിയിട്ടുണ്ട്.. ഇവരുമായുള്ള കെമിസ്റ്റ്രി പടത്തിന്റെ വിജയത്തിൽ നിർണായകമാണ്.. ഓവറാക്കി ചളമാക്കുന്നു എന്ന് ബുദ്ധിജീവികളാൽ പരാതികേൾപ്പിക്കാറുള്ള ഷറഫു ഒരു ഹോം നഴ്സായി വന്ന് നിയന്ത്രിതാഭിനയം കാഴ്ചവെക്കുന്നു.. ഇനിയും ഇയാളെ വിമർശിക്കരുത്.. പ്ലീസ്.. ഇയാളും സുരാജ്, സലിംകുമാർ ലെവലിൽ വളർന്നേക്കും.

  മുഷിപ്പിക്കാത്ത നായിക

  നായികയ്ക്ക് വല്യ സ്പെയ്സ് ഒന്നും കൊടുത്തിട്ടില്ലെങ്കിലും റെയ്ച്ചൽ എന്നൊരു പ്രണയം ഇടയിലെപ്പൊഴോ സട്ടിൽ ആയി കുര്യന് ഉണ്ടാവുന്നുണ്ട്.. ഐശ്വര്യ ലക്ഷ്മി ആണ് റെയ്ച്ചലിന്റെ വേഷത്തിൽ.. മുഷിപ്പിച്ചിട്ടില്ല.. കുര്യന്റെ പെങ്ങന്മാരായ മേരി, സാറ എന്നിവരായി വരുന്ന സ്രിൻഡ, അഹാന എന്നിവർക്കും ചെറുതെങ്കിലും ഐഡന്റിറ്റി വെളിവാക്കുന്ന സ്പെയ്സുകൾ ഉണ്ട്.. ദിലീഷ് പോത്തൻ , സൈജു കുറുപ്പ് എന്നിവരാണ് പിന്നെ എടുത്ത് പറയാവുന്ന പേരുകൾ.. ക്യാരക്റ്ററുകൾ തമ്മിലുള്ള കെമിസ്ട്രിയും അതിൽ നിന്നുണ്ടാകുന്ന സിറ്റ്വേഷണൽ നർമ്മവും കോമഡിക്ക് പ്രാധാന്റമുള്ള ഡയലോഗുകളും പടത്തിന്റെ ലൈഫ് തന്നെയാണ് എന്നതുകൊണ്ട് എല്ലാവർക്കും പ്രസക്തി നൽകിയിട്ടുണ്ട്

  നിവിൻ പോളിയുടെ ഫിക്സഡ് ഡെപ്പോസിറ്റ്

  ഫെസ്റ്റിവൽ സീസണിൽ തിയേറ്ററിൽ എത്തുന്ന കുടുംബവും കുട്ടികളും തന്നെയാണ് നിവിൻപോളിയുടെ ഫിക്സഡ് ഡെപ്പോസിറ്റ്.. അവർക്ക് എളുപ്പം റിലേറ്റ് ചെയ്യാവുന്നതും ചേർത്തുനിർത്താവുന്നതുമായ കഥാപാത്രങ്ങളെയും പ്രമേയങ്ങളെയുമാണ് നിവിൻ സ്കൂൾ എല്ലാകാലവും മുന്നോട്ട് വെക്കുന്നത്.. മറ്റൊരുകുടുംബപ്രിയനായിരുന്ന ദിലീപ് ചെയ്യാറുള്ള പോലെ ഡബുൾ മീനിംഗ് സംഭാഷണങ്ങളോ അശ്ലീലസന്ദർഭങ്ങളിലൂന്നിയ കുസൃതികളോ ഒന്നും നിവിൻ സിനിമകളിൽ മഷിയിട്ട് നോക്കിയാൽ കിട്ടില്ല..

  ഈ ഫെസ്റ്റിവൽ സീസണും നിവിൻ ചാക്കിലാക്കി

  കുടുംബത്തിന്ന് മുഷിച്ചിലുണ്ടാക്കുന്ന ഒന്നും തന്നെ ഇല്ല എന്നുമാത്രമല്ല, കുടുംബം എന്ന പ്രസ്ഥാനത്തിന്റെ മഹത്വവും പ്രസക്തിയും അരക്കിട്ടുറപ്പിക്കുന്നതും ഉറക്കെപ്രഖ്യാപിക്കുന്നതുമായ എല്ലാ സന്ദേശങ്ങളും അവയിൽ ഉണ്ടാവുകയും ചെയ്യും.. ഞണ്ടുകളും വിഭിന്നമല്ല.. കഴിഞ്ഞ ഓണത്തിന് വന്ന ജേക്കബിന്റെ സ്വർഗരാജ്യത്തിൽ എന്റർടൈന്മെന്റ് വാല്യൂ വളരെ കുറവായിരുന്നിട്ടുപോലും മേല്പറഞ്ഞ ഗുണങ്ങൾ കാരണം മലയാളികൾ അതിനെ ഒരു ബ്ലോക്ക്ബസ്റ്റർ ആക്കിമാറ്റിയിരുന്നു.. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയാണെങ്കിൽ ഒരു എന്റർടൈനർ എന്ന നിലയിൽ കൂടി ജേക്കബിനേക്കാളൊക്കെ ബഹുദൂരം മുന്നിലാണെന്നിരിക്കെ ഈ ഫെസ്റ്റിവൽ സീസണും നിവിൻ ചാക്കിലാക്കി എന്നുതന്നെ പറയാാം..

  ചുരുക്കം: കുടുംബത്തിന് മുഷിച്ചിലുണ്ടാക്കുന്ന ഒന്നുമില്ല, കുടുംബം എന്ന പ്രസ്ഥാനത്തിന്റെ മഹത്വവും പ്രസക്തിയും അരക്കിട്ടുറപ്പിക്കുന്നതും ഉറക്കെ പ്രഖ്യാപിക്കുന്നതുമായ എല്ലാ സന്ദേശങ്ങളും ഈ മനോഹര ചിത്രത്തിലുണ്ട്.

  English summary
  Njandukalude Nattil Oridavela movie review by Shailan.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more