പീറ്റര്‍ ഹെയ്‌ന്റെ ഒടി വിദ്യ, മോഹന്‍ലാലിന്റേയും! കുതിച്ചു തുടങ്ങി കിതച്ചു നീങ്ങുന്ന ഒടിയന്‍!

ജിന്‍സ് കെ ബെന്നി

ജേര്‍ണലിസ്റ്റ്
മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

Rating:
3.0/5
Star Cast: Mohanlal, Prakash Raj, Manju Warrier
Director: V.A. Shrikumar Menon

Recommended Video

ഒടിയന്റെ മറിമായങ്ങളും ഒടിവിദ്യകളും | filmibeat Malayalam

ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയും ഷാരുഖ് ഖാന്റെ സീറോ, രജനികാന്തിന്റെ 2.0 എന്നീ ചിത്രങ്ങളെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയ ഒടിയന്‍ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തി. ചിത്രത്തിന്റെ പ്രഖ്യാപനം മുതലിന്നോളം ഒടിയന്‍ സൃഷ്ടിച്ച ഹൈപ്പ് മറ്റൊരു ചിത്രങ്ങള്‍ക്കുമുണ്ടായിട്ടില്ല. റിലീസിനോടടുക്കുന്തോറും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് ഒടിയന്‍ വിശേഷണങ്ങള്‍ മാത്രമായിരുന്നു.

ഹര്‍ത്താലില്‍

അപ്രതീക്ഷിതമായി എത്തിയ ഹര്‍ത്താലില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ചില പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടെങ്കിലും ആവേശത്തിന്റെ നിറം കെടുത്താന്‍ മാത്രം വലുതായിരുന്നില്ല ഒന്നും. അതേ സമയം രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തെ ആദിയോടന്തം പിന്‍തുടര്‍ന്ന പ്രേക്ഷകരില്‍ ആവേശത്തിന്റെ അലയോലി ഇടക്കൊക്കെ കെട്ടുപോയി എന്നത് തള്ളിക്കളയാനാകാത്ത യാഥാര്‍ത്ഥ്യമാണ്. സമയം കടന്നു പോകാന്‍ ഏറെ വൈകുന്നതുപോലെ ചില രംഗങ്ങളില്ലെല്ലാം അനുഭവപ്പെട്ടു.

മാസ് സിനിമ

മാസ് സിനിമ എന്ന വിശേഷണത്തില്‍ എത്തിയ ചിത്രത്തിന്റെ തുടക്കം ഒരു മാസ് സിനിമയ്ക്ക് യോജിച്ച രീതിയിലായിരുന്നു. ഒടിയന്‍ മാണിക്കന്‍ അതിഭാവുകത്വങ്ങളില്ലാതെ ഫ്രെയിമിലേക്ക് കടന്നു വന്നു. ഗംഗയില്‍ മുങ്ങിത്താഴുന്ന ഒരു യുവതിയെ രക്ഷപെടുത്തിക്കൊണ്ട് മാസ് ഒടിയനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി രണ്ടാം ഇന്‍ട്രൊ. ആ സ്ത്രി ഒടിയന്‍ മാണിക്കനെ തിരച്ചറിയുന്നു. അവിടെ നിന്നും തെങ്കുറുശ്ശിയിലേക്ക് ഒടിയന്‍ മടങ്ങിയെത്തുകയാണ്. പതിനഞ്ച് വര്‍ഷം മുന്‍പ് താന്‍ ഇട്ടെറിഞ്ഞ് പോയ നാട്ടിലേക്ക് തിരികെയെത്തിയ ഒടിയന് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്.

ഭൂതകാലവും

ഭൂതകാലവും വര്‍ത്തമാന കാലവും ഇടകലര്‍ത്തി പറഞ്ഞു പോകുന്ന ഒടിയന്‍ കഥാഗതിയില്‍ പ്രേക്ഷകരെ മുന്നോട്ട് നയിക്കുന്ന ശബ്ദസാന്നിദ്ധ്യമായി മമ്മൂട്ടിയും എത്തുന്നുണ്ട്. ഒടിയന്റെ മറിമായങ്ങളും ഒടിവിദ്യകളും പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ശ്രീകുമാര്‍ മേനോന്‍ നല്‍കുന്നത് പ്രണയവും വൈകാരികതയും നിറഞ്ഞ മറ്റൊരു ഒടിയനെയാണ്. മലയാളി പ്രേക്ഷകര്‍ക്ക് കേട്ടുകേള്‍വി മാത്രമുള്ള ഒടിയന്‍ എന്ന മിത്തിനെ വിശദമായി തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ആദ്യ പകുതിക്ക് ശേഷവും വിശദാംശങ്ങളില്‍ ഊന്നി നില്‍ക്കുന്ന സഞ്ചാരം പ്രേക്ഷകരെ സമയത്തേക്കുറിച്ച് ചിന്തിപ്പിക്കുന്നു.

തിരക്കഥ

മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ഹരികൃഷ്ണന്‍ കുട്ടിസ്രാങ്ക്, സോപാനം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒരുക്കിയ തിരക്കഥയെ മാസ് ജോണറിലേക്ക് പരുവപ്പെടുത്താനുള്ള കൈയൊതുക്കം സംവിധായകന് എവിടെയോ കൈമോശം വന്നിരിക്കുന്നു. അതേസമയം അവതരണത്തില്‍ ഒരു ക്ലാസ് ഫീല്‍ കൊണ്ടുവരാന്‍ സംവിധായകന് സാധിച്ചിട്ടുമുണ്ട്. മോഹന്‍ലാലിനും പീറ്റര്‍ ഹെയ്‌നും നിറഞ്ഞാടുന്ന രണ്ടേമുക്കാല്‍ മണിക്കൂര്‍ തിരക്കാഴ്ചയായി ഒടിയന്‍ അവസാനിക്കുന്നു.

പീറ്റര്‍ ഹെയ്ന്‍

ഈ ചിത്രത്തില്‍ എന്തിന് പീറ്റര്‍ ഹെയ്ന്‍ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ക്ലൈമാക്‌സ് രംഗം. അതുവരെ പ്രേക്ഷകര് ചിത്രത്തില്‍ കണ്ട രംഗങ്ങളോ അവതരണമോ അല്ല ക്ലൈമാക്‌സില്‍ പീറ്റര്‍ ഹെയ്ന്‍ ഒരുക്കി വച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ഒടിയന്‍ മാണിക്ക്യനായി നിറഞ്ഞാടിയിരിക്കുകയാണ് ചിത്രത്തില്‍. മഞ്ജുവാര്യരും പ്രകാശ് രാജും കട്ടയ്ക്ക് ഒപ്പം നിന്നപ്പോള്‍ പ്രണയത്തിന് അല്പം ഇഴച്ചില്‍ അനുഭവപ്പെട്ടു. ഇന്നസെന്റും സിദ്ധിഖും നരേനും കൈലാഷും ഉള്‍പ്പെടെ അഭിനേതാക്കളെല്ലാം മികച്ചു നിന്നു.

എം ജയചന്ദ്രന്‍

എം ജയചന്ദ്രന്‍ ചിട്ടപ്പെടുത്തിയ അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാല്‍ ആലപിച്ച ഗാനം റോളിംഗ് ടൈറ്റിലിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. വിക്രം വേദ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സാം സിഎസ് ആണ് പശ്ചാത്തല സംഗീതത്തിലൂടെ ചിത്രത്തിന് ജീവന്‍ പകരുന്നത്. പാലക്കാടിന്റെ സൗന്ദര്യം തെല്ലും ചോര്‍ന്ന് പോകാതെ ഷാജി കുമാര്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. എഡിറ്റിംഗ് ജോണ്‍കുട്ടി നിര്‍വഹിച്ചിരിക്കുന്നത്.

കഥാഖ്യാനം

ഇഴഞ്ഞ് പോകുന്ന കഥാഖ്യാനം ചിത്രത്തെ അല്പമെങ്കിലും പിന്നോട്ട് വലിക്കുന്നു. ചിത്രത്തേക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ അവകാശ വാദങ്ങളാണ് രണ്ടേമുക്കാല്‍ മണിക്കൂറുകൊണ്ട് പ്രേക്ഷകന്റെ മുന്നില്‍ തകര്‍ന്ന് വീഴുന്നത്. അവകാശവാദങ്ങളുടെ ആഡയാഭരണങ്ങളില്ലാതെ തിയറ്ററിലേക്ക് എത്തിയിരുന്നെങ്കില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു ദൃശ്യാവിഷ്‌കാരമായി ഒടിയന്‍ മാറിയേനെ.

ചുരുക്കം: അവകാശവാദങ്ങളുടെ അലങ്കാരങ്ങളില്‍ കിതച്ചു പോയ ഒടിയന്‍ താങ്ങി നില്‍ക്കുന്നത് മോഹന്‍ലാലിന്റേയും പീറ്റര്‍ ഹെയ്‌ന്റേയും ചുമലുകളില്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X