»   » നിരൂപണം: ഓകെ കണ്‍മണി; ഡബിള്‍ ഓകെ

നിരൂപണം: ഓകെ കണ്‍മണി; ഡബിള്‍ ഓകെ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  3.0/5
  Star Cast: Dulquer salmaan,Nithya Menon,Prakash Raj
  Director: Mani Ratnam

  പഴയ പ്രണയം പുതിയ പ്രണയം എന്നൊക്കെയുണ്ടോ. കാലത്തിനനുസരിച്ച മാറ്റം എന്തിലും എന്ന പോലെ പ്രണയത്തിലും ഉണ്ടായിട്ടുണ്ട്. പ്രണയം അന്നും ഇന്നും ഒരുപോലെയാണെന്നതാണ് മണിരത്‌നം ഓ കാദല്‍ കണ്‍മണി എന്ന ഓകെ കണ്‍ണണിയിലൂടെ പറഞ്ഞുവയ്ക്കുന്നത്.

  വീഡിയോ ഗെയിം ഡെവലപ്പറായ ആദിയും ആര്‍ക്കിടെക്റ്റായ താരയുമാണ് കഥയിലെ പ്രണയജോഡികള്‍. അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്ന ഇരുവരും പ്രണയത്തിലാകുന്നു. എന്നാല്‍ വിവാഹം കഴിക്കാനോ കുടുംബ പ്രാരാബ്ദങ്ങള്‍ എടുത്ത് തലയില്‍ വയ്ക്കാനോ ഈ ന്യൂജനറേഷന്‍ കമിതാക്കള്‍ക്ക് താത്പര്യമില്ല. അങ്ങനെ അവര്‍ ലിവിഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പ് ആരംഭിയ്ക്കുന്നു.

  ok-kanmani

  വൃദ്ധ ദമ്പതികളായ ഗണപതിയുടെയും ഭവാനിയുടെയും വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ആദി. ഇവര്‍ക്കിടയിലേക്ക് താരകൂടെ കടന്നുവരുമ്പോഴാണ് കഥയുടെ ഗതി മാറുന്നത്. പുതു തലമുറയിലെ കമിതാക്കള്‍ക്കിടയിലേക്ക് പഴയ തലമുറയിലെ പ്രണയജോഡികളെ കൊണ്ടുവരുമ്പോഴാണ് കാലത്തിന് അതീതമായ പ്രണയത്തെ സംവിധായകന്‍ വരച്ചുകാട്ടുന്നത്.

  ആദിയായി ദുല്‍ഖര്‍ സല്‍മാനും താരയായി നിത്യ മേനോനും എത്തിയ ചിത്രത്തില്‍ ഗണപതിയായി പ്രകാശ് രാജും ഭവാനയിയായി ലീല സാംസണും എത്തുന്നു. ദുല്‍ഖര്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും എനര്‍ജറ്റിക്കായ വേഷമാണ് ആദിയുടേത്. കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ദുല്‍ഖര്‍ ഓരോ സീനിലും ശ്രമിച്ചു. നിത്യ മേനോന്റെ അഭിനയമികവ് പ്രേക്ഷകരെ തീര്‍ച്ചയായും ആകര്‍ഷിക്കും. ദുല്‍ഖറും നിത്യയും തമ്മിലുള്ള കെമിസ്ട്രിയും അപാരമാണ്.

  പ്രകാശ് രാജിന്റെ അഭിനയത്തെ വിലയിരുത്തുക വയ്യ. ഗണപതി അങ്കിളിന്റെ വേഷം അദ്ദേഹം മികവുറ്റതാക്കി. പിന്നെ എടുത്തു പറയേണ്ടത് ഭാവനിയായെത്തിയ ലീല സാംസണിന്റെ അഭിനയമാണ്. മുന്‍ സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷനും നര്‍ത്തകിയും കൊറിയോഗ്രാഫറുമായ ലീല അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഓകെ കണ്‍മണിയെന്നാണ് വിശ്വാസം. സിനിമ കണ്ടിറങ്ങിയാല്‍ ഭാവാനിയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചിരിയ്ക്കും.

  ഇത്രയും പറഞ്ഞത് സിനിമയുടെ ബാഹ്യ സൗന്ദര്യം മാത്രമാണ്. അല്ലെങ്കില്‍ ഒറ്റനോട്ടത്തില്‍ കാണുന്നത്. ഇനി കാര്യത്തിലേക്ക് വരാം. എന്ത് തന്നെയായാലും പിസി ശ്രീറാമിന്റെ ഛായാഗ്രഹണവും എ ആര്‍ റഹ്മാന്റെ സംഗീതവും മണിരത്‌നത്തിന്റെ സംവിധാനവും തമ്മില്‍ മത്സരിക്കുകയായിരുന്നു ചിത്രത്തില്‍. മികവുറ്റ സംഗീത അകമ്പടിയോടെ, മനഹോരമായ ഒരു പ്രണയകഥയുടെ വിഷ്വല്‍ ട്രീറ്റാണ് ഓകെ കണ്‍മണി.

  മുംബൈ നഗരത്തിന് ഇത്രയേറെ സൗന്ദര്യമുണ്ടെന്ന് പിസി ശ്രീറാമിന് മാത്രമേ അറിയുമായിരുന്നുള്ളോ. വൈരമുത്തുവിന്റെ അര്‍ത്ഥവത്തായ വരികള്‍ക്ക് ജീവന്‍ നല്‍കുകയായിരുന്നു എ ആര്‍ റഹ്മാന്‍. ഓകെ കണ്‍മണി ഒരു മഹാ സംഭവമാണെന്ന് ഒരിക്കലും പറയുന്നില്ല. എല്ലാം ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഒരു കഥയില്ലായ്മ എവിടെയോ തലപൊക്കുന്നതുപോലെ പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം. പിന്നെ ആദിയുടെയും താരയുടെയും ജീവിതം പറയുമ്പോള്‍ കഥയെന്തിന് എന്ന ചോദ്യംകൊണ്ട് തൃപ്തിപ്പെടാം.

  അലൈപ്പായുതേ പോലുള്ള സിനിമകള്‍ മനസ്സില്‍ വച്ച് ഓ കാദല്‍ കണ്‍മണി കാണുന്നവര്‍ക്ക് ഒരു പക്ഷെ സിനിമ ദഹിക്കില്ല. ഇത് തീര്‍ത്തും പൈങ്കിളിയല്ലാത്ത ഒരു പ്രണയകഥയാണ്. എന്നാല്‍ മണിരത്‌നത്തിന്റെ മുന്‍ ചിത്രമായ കടലിനെക്കാള്‍ എത്രയോ മുകളിലാണ്. അഞ്ചില്‍ മൂന്ന് മാര്‍ക്ക് നല്‍കാന്‍ കഴിയുന്ന മികച്ച പ്രണയ ചിത്രമാണ് ഓ കാദല്‍ കണ്‍മണി.

  ചുരുക്കം: ഇത് തീര്‍ത്തും പൈങ്കിളിയല്ലാത്ത ഒരു പ്രണയകഥയാണ്. എന്നാല്‍ മണിരത്നത്തിന്റെ മുന്‍ ചിത്രമായ കടലിനെക്കാള്‍ എത്രയോ മുകളിലാണ്.

  English summary
  After a long wait, Mani Ratnam's OK Kanmani(O Kadhal Kanmani) has finally hit the silver screen worldwide. So what does the movie has to offer? Read our review to know.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more