For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നസ്‌റിയ നിവിന്‍ പോളിയെ വളച്ചു?

  By Aswathi
  |

  പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പുതുമുയുണ്ട് ജൂഡ് ആന്റണി എന്ന നവാഗത സംവിധായകനൊരുക്കിയ ഓം ശാന്തി ഓശാന എന്ന പ്രണയ ചിത്രത്തിന്. പെണ്‍കുട്ടികള്‍ ഇങ്ങനെ വളരണം എന്ന സദാചാരവിചാരമുള്ളവര്‍ ഈ സിനിമ കാണാന്‍ പോകരുതെന്ന് അപേക്ഷിക്കുന്നു. കാരണം അവര്‍ക്ക് പൂജയെ ഒട്ടും ഇഷ്ടമാകില്ല. പുതുതായി ചിന്തിക്കാനും ആസ്വദിക്കാനും കഴിയുന്നവര്‍ക്ക് ഓം ശാന്തി ഓശാന എന്ന ചിത്രം തീര്‍ച്ചയായും പുതിയ അനുഭവമായിരിക്കും.

  ഡോക്ടര്‍ മാത്തായിയുടെയും(രഞ്ജി പണിക്കര്‍) ആനിയുടെയും ഏകമകളാണ് പൂജ(നസ്‌റിയ നസീം). വഷളത്തരം മാത്രം കയ്യിലുള്ള പ്ലസ്ടു വിദ്യാര്‍ത്ഥി. അമ്പയ്ത്തിലും മറ്റുമാണ് പൂജയ്ക്ക് താത്പര്യം. തന്റെ മകള്‍ അന്തിക്രിസ്തുവാണെന്നാണ് പള്ളീലച്ചന്‍ മത്തായിയേട് പറഞ്ഞത്. സിബിഇസഡ് ബൈക്കിലാണ് പുള്ളിക്കരിയുടെ ലോകം ചുറ്റല്‍. അത് വാങ്ങിച്ചുകൂട്ടാന്‍ നടത്തിയ പൊല്ലാപ്പൊന്നും പറയുകയും വേണ്ട.

  om shanthi osana

  ഒരു ദിവസം വീട്ടില്‍ വന്ന റേച്ചല്‍ ആന്റി(വിനയപ്രസാദ്) പ്രണയവിവാഹമാണ് നല്ലതെന്ന് പൂജയെ ഉപദേശിക്കുന്നു. പോരെ പൂരം. അങ്ങനെ പ്രണയിച്ചുമാത്രമെ വിവാഹം കഴിക്കുകയുള്ളൂ എന്ന് പൂജ തീരുമാനിക്കുന്നു. ആദ്യം സ്‌കൂളിലെ ഒരു പയ്യനെയായിരുന്നു കണ്ടെത്തിയത്. പിന്നെയാണ് യാദൃശ്ചികമായി ഗിരിയെ (നിവിന്‍പോളി) കാണുന്നത്. വിദ്യാഭ്യാസമുണ്ടെങ്കിലും കര്‍ഷകനാണ്. ഒരു സാമൂഹികപ്രവര്‍ത്തകന്‍ കൂടെയാണ് ഗിരി.

  അങ്ങനെ ഒരു ദിവസം ഗിരിയുടെ പിറന്നാളിന് തന്റെ പ്രണയം പറയാന്‍ പൂജ തീരുമാനിക്കുന്നു. എന്നാല്‍ ഗിരി പ്രണയം നിഷേധിച്ചു. എന്നിട്ട് നന്നായൊന്ന് ഉപദേശിച്ചു. പഠിക്കാന്‍. ശരി, പൂജ പഠിച്ചു, എന്‍ട്രന്‍സ് പരീക്ഷ പാസായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സീറ്റും വാങ്ങി. അതിന് ശേഷം ഒരു ദിവസം പൂജ നാട്ടില്‍ വന്നപ്പോള്‍ ഗിരിയുടെ വീട്ടില്‍ പോകുന്നു. പക്ഷെ ഗിരി കുങ് ഫു പഠിക്കാന്‍ വേണ്ടി ചൈനയിലേക്ക് പോയിരിക്കുകയാണെന്ന് അയാളുടെ അമ്മയില്‍ നിന്നറിയുന്ന പൂജ വിഷമത്തോടെ മടങ്ങി.

  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് പൂജ ഡോക്ടര്‍ പ്രസാദ് വര്‍ക്കിയെ(വിനീത് ശ്രീനിവാസന്‍) പരിചയപ്പെടുന്നത്. കക്ഷി പൂജയുടെ അദ്ധ്യാപകനാണ്. അവര്‍ തമ്മില്‍ പെട്ടന്ന് കൂട്ടുകാരായി. കോഴ്‌സ് തീരുന്ന അവാസന വര്‍ഷം തന്റെ കോളേജില്‍ വച്ച് പൂജ വീണ്ടും ഗിരിയെ കാണുന്നു. പിന്നെ എന്ത് സംഭവിച്ചു കാണും. അത് തിയേറ്ററിലിരുന്ന് കാണുന്നതാവും ഉചിതം.

  പൂജയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അത് നസ്‌റിയയുടെ കയ്യില്‍ ഭദ്രമായിരുന്നു. നിവിന്‍പോളിയുടെ ഗിരിയും തകര്‍ത്തു. ഹാസ്യത്തെ താഴെവീണുപോകാതെ, ഒട്ടും ബോറടിപ്പിക്കാതെ കൈകാര്യം ചെയ്ത അജുവര്‍ഗീസിന്റെ അഭിനയവും എടുത്ത് പറയേണ്ടതാണ്. മൂന്ന് സംവിധായകരാണ് ചിത്രത്തില്‍ അഭിനേതാക്കളായത്. രഞ്ജി പണിക്കര്‍, വിനീത് ശ്രീനിവാസന്‍, ലാല്‍ ജോസ്. സന്ദര്‍ഭത്തിനനുസരിച്ച് പാട്ടൊരുക്കുന്നതിന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും വിജയ്ച്ചു. വിനോദ് ഇല്ലമ്പള്ളിയുടെ ഛായഗ്രഹണവും മികവുറ്റത് തന്നെ.

  English summary
  Debutant director Jude Anthony Joseph's Om Shanthi Oshana, as claimed to be, is a pure love story without any gimmicks, told from the girl's perspective.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X