നിരൂപണം: 'വണ്‍ ബൈ ടു' മലയാളമോ ഇംഗ്ലീഷോ
ഫഹദ് ഫാസില്‍, മുരളി ഗോപി... മലയാളത്തിന്റെ കരുത്തുറ്റ രണ്ട് യുവ നടന്‍മാര്‍... ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങളിലൂടെ തന്റെ സംവിധായക മികവ് വ്യക്തമാക്കിക്കഴിഞ്ഞ അരുണ്‍കുമാര്‍ അരവിന്ദ്... ഒഴിമുറി എന്ന ഒറ്റ ചിത്രം കൊണ്ട് സിനിമയും തനിക്ക് നന്നായി വഴങ്ങും എന്ന വ്യക്തമാക്കിയ ജയമോഹന്‍ എന്ന തിരക്കഥാകൃത്ത്...
മലയാളിക്ക് ഏറെ പ്രതീക്ഷയുണ്ടാക്കിയ ചിത്രമായിരുന്നു ഇവരെല്ലാം ചേര്‍ന്ന വണ്‍ ബൈ ടു. പക്ഷേ ഇനീഷ്യല്‍ പുള്ളിന് ശേഷം തീയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ വണ്‍ ബൈ ടു എന്തുകൊണ്ട് പരാജയപ്പെടുന്നു.
ഒരു സൈക്കോ ത്രില്ലര്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെ വണ്‍ ബൈ ടു എന്ന ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മണിച്ചിത്രത്താഴിനപ്പുറം ഒരു സൈക്കോ ത്രില്ലറിനേയും മലയാളത്തില്‍ അംഗീകരിക്കാത്തവനാണ് മലയാളി. അങ്ങനെയുള്ള മലയാളിക്ക് മുന്നില്‍ ഇങ്ങനെയൊരു സിനിമ അവതരിപ്പിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകൊളൊന്നും തന്നെ അരുണ്‍കുമാറും സംഘവും എടുത്തിട്ടില്ലെന്ന് വേണം വിശ്വസിക്കാന്‍.
സിനിമയെ അതിന്റെ അളവുകോലുകള്‍ വച്ച് തൂക്കി നോക്കിയാല്‍ വണ്‍ ബൈ ടു താരതമ്യേന ഒരു മികച്ച ചിത്രം തന്നെയാണ്. കഥ മുതല്‍ കാസ്റ്റിങ് വരെയുള്ള കാര്യങ്ങളില്‍ അത്രയും കൃത്യനിഷ്ഠ പാലിച്ചിട്ടുണ്ട്. പ്രേക്ഷകനെ പലപ്പോഴും കടുത്ത സമ്മര്‍ദ്ദങ്ങളിലേക്കും ആശയക്കുഴപ്പങ്ങളിലേക്കും സംവിധായകന്‍ കൂട്ടിക്കൊണ്ടു പോകുന്നു.

മുരളി ഗോപി എന്ന നടന്‍ മലയാള സിനിമക്ക് എത്രത്തോളം മുതല്‍ക്കൂട്ടാകും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരിക്കും ഈ സിനിമ. ഫഹദ് ഫാസിലിന്റെ സിനിമ ജീവിതത്തിലെ ആദ്യ പോലീസ് വേഷവും മികച്ചതാക്കിയിട്ടുണ്ട്. ശ്യാമപ്രസാദ് എന്ന സംവിധായകന് നന്നായി അഭിനയിക്കാനും അറിയാം എന്നും വണ്‍ബൈടു തെളിയിച്ചു. ചില റോളുകള്‍ ചെയ്യാന്‍ ഹണി റോസ് അല്ലാതെ മറ്റാരും ഉണ്ടാകില്ലെന്നും ഈ സിനിമ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പക്ഷേ എന്നിട്ടും എന്താണ് വണ്‍ ബൈ ടു വിന് സംഭവിച്ചത്.


Click it and Unblock the Notifications











