വണ്‍ ബൈ ടു: കുടുംബ പ്രേക്ഷകരെ എന്തിനാണ് അകറ്റിയത്
ഇംഗ്ലീഷിന്റെ അതിപ്രസരം ഒഴിവാക്കിക്കൊണ്ട് ഈ സിനിമയെ കേരള പശ്ചാത്തലത്തില്‍ തന്നെ അവതരിപ്പിക്കാമായിരുന്നില്ലേ എന്ന പല തവണ തോന്നിപ്പോകും. അങ്ങനെയെങ്കില്‍ ഒരു പക്ഷേ ആളുകള്‍ കുറേക്കൂടി ഈ സിനിമയെ ഇഷ്ടപ്പെട്ടേനെ.
അതെല്ലാം മാറ്റി നിര്‍ത്തിയാല്‍ ഉള്ള പ്രശ്‌നം സിനിമയിലെ ചില കിടപ്പറ സീനുകളാണ്. ഹണി റോസും ശ്രുതി രാമകൃഷ്ണനും ഒപ്പം മുരളി ഗോപി കിടപ്പറ സീനുകളിലും തകര്‍ത്ത് അഭിനയിച്ചുണ്ട്. ഒരു പക്ഷേ മറ്റേതൊരു സംവിധായകനേക്കാളും നന്നായി ആ സീനുകള്‍ ദൃശ്യവത്കരിക്കാന്‍ അരുണ്‍ കുമാറിന് കഴിഞ്ഞിട്ടും ഉണ്ട്.

എന്നാലും മലയാളിയുടെ സദാചാര ബോധം ഇത്തരം സീനുകളെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. കുടുംബവുമായി വന്ന് കാണാവുന്ന സിനിമയല്ല വണ്‍ ബൈ ടു എന്ന് ഇതിനകം തന്നെ പ്രചാരണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
മുരളി ഗോപി പൂര്‍ണ നഗ്നനായി പ്രത്യക്ഷപ്പെടുന്ന ഒരു സീന്‍ ഉണ്ട് സിനിമയില്‍. ഒരു പക്ഷേ വണ്‍ ബൈ ടു വിലെ ഏറ്റവും മനോഹരമായ ഷോട്ട് ആത് തന്നെയായിരിക്കും. പുരുഷ നഗ്നതയെ ഇത്ര മനോഹരമായും, അല്‍പം പോലും അരോചമുണ്ടാക്കാതെയും ചിത്രീകരിക്കാമെന്ന് അരുണ്‍കുമാര്‍ അരവിന്ദ് മലയാളിയെ പഠിപ്പിക്കുന്നുണ്ട്.
എന്നാല്‍ ഇതൊന്നും ഉള്‍ക്കൊള്ളാന്‍ മലയാളി പ്രേക്ഷകര്‍ ഇനിയും തയ്യാറാിട്ടില്ല എന്ന കാര്യം അരുണ്‍കുമാറും സംഘവും മറന്നു പോയി. അല്ലെങ്കില്‍ അങ്ങനെ ചിന്തിക്കുന്നവര്‍ തങ്ങളുടെ സിനിമ കാണേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ട്.
'വണ്‍ ബൈ ടു' മലയാളമോ ഇംഗ്ലീഷോ


Click it and Unblock the Notifications











