സ്വയം രക്ഷപ്പെടാന്‍ ജയറാം ശ്രമിക്കാത്തതെന്തുകൊണ്ട്
എത്രകാലം ജയറാമിന് ഇങ്ങനെ സ്വയം അനുകരിക്കാന്‍ സാധിക്കും? ജയറാമിന്റെ ഓരോ ചിത്രങ്ങള്‍ കാണുമ്പോഴും പ്രേക്ഷകര്‍ക്കു ചോദിക്കാനുള്ളത് ഇതുമാത്രമാണ്. ഏതു സിനിമ കണ്ടാലും ജയറാം മാത്രമേ ആ സിനിമയിലുള്ളൂ. കമലിന്റെ നടന്‍ ആയാലും ജോഷിയുടെ സലാം കാശ്മീര്‍ ആയാലും ഷാജി എന്‍ കരുണിന്റെ സ്വപാനം ആയാലും ഇപ്പോള്‍ റിലീസ് ആയ ഒന്നും മിണ്ടാതെ ആയാലും എല്ലാറ്റിലും ജയറാം എന്ന നടന്‍ മാത്രം. എല്ലാറ്റിനും ഒരേ മാനറിസങ്ങള്‍ മാത്രം. ഓരോ സിനിമ കഴിയുമ്പോഴും ജയറാം സ്വയം അനുകരിച്ച് വഷളാകുന്നു. ഇത്രയൊക്കെയായിട്ടും ഒരു നടനു മടുക്കില്ലേ?
സുഗീത് സംവിധാനം ചെയ്ത ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍ കുടുംബനാഥനായ സച്ചിയെ ആണ് ജയറാം അവതരിപ്പിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ക്കൊട്ടാരം മുതല്‍ ജയറാം ചെയ്യാന്‍ തുടങ്ങിയ വേഷം. ദേഷ്യം വരുമ്പോഴും സങ്കടം വരുമ്പോഴുമെല്ലാം ഒരേ ജയറാം തന്നെ. വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിലെ അവസാന സീനുകളില്‍ കണ്ട അതേ ജയറാം തന്നെയാണ് ഒന്നും മിണ്ടാതെയില്‍ ക്ലൈമാക്‌സില്‍ വരുന്നത്. ഒരുതരം ഭ്രാന്തുപിടിച്ച അവസ്ഥയിലുള്ള ഭാവം. രണ്ടു സിനിമയിലും ഒരേ പോലെ തന്നെയാണ് നമുക്ക് തോന്നുകയുള്ളൂ

പരാജയങ്ങളില്‍ നിന്ന് പരാജയങ്ങളിലേക്കു കുതിക്കുമ്പോള്‍ ഓരോ നടനും സ്വയം വിലയിരുത്തലിനു തയാറാകും. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷമായി ജയറാമിന് അങ്ങനെയൊന്നും ചെയ്യാന്‍ തോന്നുന്നേയില്ല. കമല്‍ സംവിധാനം ചെയ്ത നടന്‍ എന്ന ചിത്രം വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ജയറാമിനു നല്‍കിയത്. എന്നാല്‍ അവിടെയും ജയറാം എന്ന നടന്‍ തന്നെയാണ് പൊന്തിനിന്നത്. ആ കഥാപാത്രത്തിലേക്കു പോകാന്‍ ജയറാമിനു സാധിച്ചില്ല.
1982ല്‍ മോഹന്‍ സംവിധാനം ചെയ്ത ആലോലം എന്ന ചിത്രമാണ് ഈ സിനിമയ്ക്ക് അവലംബമായത്. അതില്‍ ഭരത് ഗോപി ചെയ്ത മൃഗഡോക്ടറുടെ വേഷം ഒന്നു കണ്ടിരുന്നെങ്കില്‍ ജയറാമിന് ഒന്നും മിണ്ടാതെയിലെ സച്ചിയെ ഗംഭീരമാക്കാമായിരുന്നു. പക്ഷേ എന്നെ തല്ലണ്ട അമ്മാവാ ഞാന്‍ നന്നാകില്ല എന്നു കരുതുന്നവരോട് എന്തു പറയും


Click it and Unblock the Notifications











