twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റിയലിസ്റ്റിക് ആണ് ഓപ്പറേഷൻ ജാവ ; സ്മാർട്ടും!!! — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    3.5/5
    Star Cast: Dhanya Ananya, Johny Antony, Mamitha Baiju
    Director: Tharun Moorthy, Sudhi Maddison

    റിലീസിന് മുൻപ് തന്നെ ട്രെയിലറിലൂടെയും ടീസറുകളിലൂടെയും യൂടൂബ് ക്ലിപ്പിങ്ങുകളിലൂടെയും വൻ ഓളം ഉണ്ടാക്കിയ സിനിമയാണ് ഓപ്പറേഷൻ ജാവ. തരുൺ മൂർത്തി സ്‌ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഓപ്പറേഷൻ ജാവ ഇന്ന് റിലീസ് ചെയ്തപ്പോൾ ആ ഓളത്തിന്റെ ഒരു റിഫ്ളക്ഷൻ തിയേറ്ററിലും പ്രകടമായിരുന്നു.

    ഓപ്പറേഷൻ ജാവ

    സേലത്ത്‌ നിന്നും എഞ്ചിനീയറിംഗ് കഴിഞ്ഞ് കഴിഞ്ഞ് സ്ഥിരം ജോലിയൊന്നും ആവാതെ കൊറിയർ ബോയ് ആയും ഫുഡ് ഡെലിവറി ബോയ് ആയും പോവുന്ന ആന്റണി ജോർജിന്റെയും വിനായക് ദാസിന്റെയും കഥയാണ് സിനിമ. എന്നാൽ സിനിമ ഇവർക്ക് ചുറ്റും കറങ്ങാതെ സ്ക്രിപ്റ്റിന്റെയും മെയ്കിംഗിന്റെയും വഴിയെ ആണ് പൂർണമായും പോവുന്നത്.

    ഓപ്പറേഷൻ ജാവ

    2019 മെയ് 29 ന് റിലീസ് ചെയ്ത അൽഫോൻസ് പുത്രന്റെ പ്രേമം വൻ വിജയമായിക്കൊണ്ടിരിക്കുന്നതിനിടെ സെൻസർ കോപ്പി ഇന്റർനെറ്റിൽ ലീക്ക് ആയതുമായി ബന്ധപ്പെടുത്തി ആണ് സിനിമ തുടങ്ങുന്നത്. പോലീസ് കണ്ടെത്തിയ റൂട്ട് ഒന്നുമല്ല അതിന് പിന്നിൽ എന്ന നിഗമനവുമായി ആന്റണിയും വിനായക് ദാസും കൊച്ചിയിലെ സൈബർ വിംഗിലെ എസ് എച്ച് ഓ പ്രതാപന്റെ മുന്നിൽ എത്തുകയാണ്. പയ്യന്മാരുടെ കഴിവിൽ മതിപ്പ് തോന്നിയ ഇൻസ്‌പെക്ടർ അവർ പറയുന്ന വഴിയേ അന്വേഷണം കൊണ്ടുപോവുന്നതാണ് ജാവയുടെ ആദ്യഭാഗം..

    ഓപ്പറേഷൻ ജാവ

    മലയാളിക്ക് പരിചയമുള്ളതും താത്പര്യമുള്ളതുമായ ഒരു ഇൻസിഡന്റിന്റെ ഇൻവെസ്റ്റിഗേഷൻ ആയതിനാൽ പടം ആദ്യ ഫ്രെയിം മുതൽ തന്നെ ട്രാക്കിൽ വീഴുന്നു. പ്രേക്ഷകനെയും ഒപ്പം കൂട്ടുന്നു. ഓൺലൈനായി ലഭിച്ച ഹൈപ്പിനോട് നീതി പുലർത്താൻ സാധിക്കും എന്നൊരു തോന്നൽ സൃഷ്ടിക്കാൻ തുടക്കത്തിലേ ജാവയ്ക്കാവുന്നു..

    ഓപ്പറേഷൻ ജാവ

    റിയലിസ്റ്റിക് ആയതും സ്മാർട്ട് ആയതുമായ സൈബർ പോലീസിന്റെ ഓപ്പറേഷനുകൾ ആണ് പടത്തെ മൂല്യമുള്ളത് (worthful) ആക്കുന്നത്. ഓപ്പറേഷനിലെല്ലാം പ്രേക്ഷകനെ ജിജ്ഞാസയോടെയും കൂടെ കൂട്ടാൻ സംവിധായകന് സാധിക്കുന്നു. ഒരു പുതുമുഖത്തിന്റെ വർക്ക് എന്ന് എവിടെയും തോന്നിപ്പിക്കുന്നില്ല തരുൺ മൂർത്തി. സ്ക്രിപ്റ്റിംഗ്‌ എക്സലാന്റ്. മേക്കിംഗ് അതിന്റെ ഒരു ചുവട് മുന്നിൽ. കൃത്യമായ ഹോംവർക്ക് ഇതിന് പിന്നിൽ ഉണ്ടെന്നത് അനുഭവിക്കാനാവുന്നുണ്ട് സ്‌ക്രീനിൽ.

    ഓപ്പറേഷൻ ജാവ

    പ്രതിഭയുള്ള സംവിധായകന് താരങ്ങൾ ഒരു അവശ്യഘടകമല്ല എന്ന് ഊന്നി ഉറപ്പിക്കുന്ന പടം കൂടി ആണ് ഓപ്പറേഷൻ ജാവ. ബാലു വർഗീസും ലുക്മാൻ അവറാനും ആണ് ലീഡ് റോളിൽ ഉള്ള ബി ടെക്ക് സൈബർ യുവാക്കളാകുന്നത്. ഒരുപാട് നായകവേഷമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ബാലുവിന്റെ കരിയറിലെ ഏറ്റവും വൃത്തിയുള്ള ലീഡ് റോളാണ്. "ഉണ്ട"യിലെ സ്വാഭാവിക ചലനങ്ങളിലൂടെ ശ്രദ്ധേയനായ ലുക്മാൻ ജാവയിൽ കൂടുതൽ സ്വാഭാവികനാകുന്നു. കൂടുതൽ ശ്രദ്ധേയനുമാകുന്നു. വികാരനിർഭരമായ ഒരു കഥാസന്ദർഭം സംഭാഷണത്തിലൂടെ അവതരിപ്പിക്കുന്ന ഒരു നിർണായകരംഗത്തിൽ ലുക്മാൻ തന്റെ പ്രതിഭാസ്പർശം കൊണ്ട് തിയേറ്ററിനെ സ്തബ്ധമാക്കികളയുന്നു. നോ വേഡ്‌സ്..

    ഓപ്പറേഷൻ ജാവ

    നേരത്തെ പറഞ്ഞത് പോലെ ഈ രണ്ടാളുടെയും വഴിയിൽ അല്ല സൈബർ പോലീസിംഗിന്റെ അന്വേഷണ പാതകളിൽ ആണ് മുന്നേറുന്നത്. സൈബർ വിംഗിലെ ഇർഷാദ്, ബിനു പപ്പു, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരുടെ പ്രകടനം കിടു. സൈബർവിംഗ് സ്റ്റേഷൻഹെഡിന്റെ വേഴ്‌സറ്റാലിറ്റി മുഴുവൻ ഉണ്ട് ഇർഷാദിന്. ഞെട്ടിപ്പിച്ച് കളയുന്നത് ബിനു പപ്പു ആണ്. ഇത്രയും കാലം കുതിരവട്ടം പപ്പു ചേട്ടന്റെ മകൻ ആയി അറിയപ്പെട്ടിരുന്ന ബിനു കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസുമായി നടനെന്ന നിലയിൽ തന്റെ കരുത്തുറ്റ സാന്നിധ്യം ജോയ് പുലിമൂട്ടിൽ എന്ന എ എസ് ഐയിലൂടെ അടയാളപ്പെടുത്തി ഇടുന്നു. പ്രശാന്ത് അലക്‌സാണ്ടർ ഒരു ജൂനിയർ സായ്കുമാർ ആയി പരിവർത്തനപെട്ടിരുന്നു. കയ്യിൽ കിട്ടിയാൽ ഒന്ന് പൊട്ടിക്കാൻ തോന്നിപ്പോവും ബഷീർ എന്ന ചൊറിയനെ.

    ഓപ്പറേഷൻ ജാവ

    ഡേറ്റ് ചോദിച്ച് ചെല്ലുന്നവരോട് ഒരു കോടി പ്രതിഫലം ചോദിച്ച് അകറ്റിനിർത്തുന്ന വിനായകൻ ഈ സിനിമയുടെ കാമ്പ് ഉൾക്കൊണ്ടിട്ടാണെന്നു തോന്നുന്നു അധികം ദൈർഘ്യമില്ലാത്ത രാമനാഥൻ എന്നൊരു നിസ്സഹായമനുഷ്യന്റെ റോളിൽ വൈകാരിക സംഘർഷങ്ങളോടെ പ്രത്യക്ഷപെടുന്നു. 50 കോടി ക്ലബ്ബ് പദങ്ങളുടെ സ്വന്തം മാത്യുവും ഉണ്ട്. മമിതബൈജു, ധന്യ അനന്യ എന്നിവരുടേതായി സ്ത്രീ പ്രതിനിധ്യവും ഉണ്ട്.

    ഓപ്പറേഷൻ ജാവ

    ഫായിസ് സിദ്ധിഖ് ന്റെ ക്യാമറാ വർക്കും ജേക്സ് ബിജോയുടെ ബിജിഎം വർക്കും ഓപ്പറേഷന്റെ ഉടലും ഉയിരും ആവുന്നുണ്ട് ഉടനീളം. നിഷാദ് യൂസുഫ് എന്ന എഡിറ്റർക്കും പിടിപ്പത് പണിയുണ്ട്. ഗംഭീരമാണ് കട്ടുകൾ. എല്ലാറ്റിനും മുകളിൽ സംവിധായകന്റെ സിഗ്നേച്ചർ ഉണ്ട്.

    ഓപ്പറേഷൻ ജാവ

    അപ്രതീക്ഷിതമായ ഒരു അന്ത്യമാണ് ഓപ്പറേഷൻ ജാവയുടേത്. റിയലിസ്റ്റിക് ആവണം എന്ന നിർബന്ധബുദ്ധി, പരമ്പരാഗത പ്രേക്ഷകന്റെ ഡ്രമാറ്റിക് പ്രതീക്ഷകളെ ദൂരെ നിർത്തുന്നു. ഇൻഡ്യാ മഹാരാജ്യത്തിലെ ദശലക്ഷകണക്കിന് താൽക്കാലിക/കരാർ അടിസ്‌ഥാന/ദിവസവേതന ജീവനക്കാർക്ക് സമർപ്പിച്ച് കൊണ്ടാണ് സിനിമ നിർത്തുന്നത്. ഉള്ളിൽ എവിടെയോ കൊളുത്തുന്ന ഒരു ഡെഡിക്കേറ്റ് ചെയ്യൽ.

    ഓപ്പറേഷൻ ജാവ

    ആന്റണിയുടെയും വിനായക് ദാസിന്റെയും കഥ തുടരും എന്നൊരു സൂചന കൂടി തരുന്നുണ്ട് അതിനിടയിൽ. അത് വാച്യാർത്ഥത്തിൽ ആണെങ്കിലും അല്ലെങ്കിലും, വ്യക്തിപരമായി പറഞ്ഞാൽ, തരുൺമൂർത്തി എന്ന സംവിധായകന്റെ അടുത്ത പടം തീർച്ചയായും കാതിരിക്കുന്നതും പ്രതീക്ഷിക്കുന്നതുമായ ഒന്നായിരിക്കും. അതിനുള്ളതൊക്കെ ഈ ഓപ്പറേഷനിൽ ഉണ്ട്.

    Recommended Video

    Shine Tom Chacko Exclusive Interview | Operation Java | Jerrys Talk Tube | FilmiBeat Malayala

    സ്മാർട്ട്.

    Read more about: review റിവ്യൂ
    English summary
    Operation Java Malayalam Movie Review: Balu Varghese starred Is a investigative thriller movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X