വൈകാരിക വിസ്‌ഫോടനവുമായി ഓപ്പണ്‍ഹൈമര്‍...; ആരാധകരെ വീണ്ടും ഞെട്ടിച്ച് ക്രിസ്റ്റഫര്‍ നോളന്‍

By Akhil

Rating:
4.0/5

ഹോളിവുഡ് സിനിമ ആസ്വാദകര്‍ക്കിടയില്‍ വലിയ ഫാന്‍ ബേസ് ഉള്ള സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. ഇന്‍സോംനിയ മുതല്‍ ഡന്‍കിര്‍ക്ക് വരെ ആരാധകരെ ഞെട്ടിച്ച സംവിധായകന്റെ പുതിയ സിനിമ വന്നിരിക്കുകയാണ്. ആണവ ബോംബിന്റെ ശില്‍പി ഓപ്പണ്‍ഹൈമറിന്റെ ജീവിതവുമായാണ് നോളന്‍ ഇത്തവണ എത്തിയിരിക്കുന്നത്.

ഓപ്പണ്‍ഹൈമര്‍ പൂര്‍ണമായും ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ എന്ന ശാസ്ത്രജ്ഞന്റെ ജീവിതമാണ് കാണിക്കുന്നത്. ലോകത്തിലെ ആദ്യത്തെ അണുബോംബിന്റെ കണ്ടുപിടുത്തവും അതിനു ശേഷം ഓപ്പണ്‍ഹൈമറിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റവും വളരെ കൃത്യമായി അടയാളപ്പെടുത്താന്‍ നോളന് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മെയ്ക്കിങ്ങും അഭിനയത്തിലുമുള്ള മികവ് ആരാധകരെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകുന്നു.

Oppenheimer

പൂര്‍ണമായും ഐമാക്സില്‍ ചിത്രീകരിച്ച സിനിമ, സിനിമയ്ക്കായി അണുബോംബ് വിസ്‌ഫോടനം നിര്‍മിച്ചു എന്നീ ഘടകങ്ങള്‍ക്കൊപ്പം ക്രിസ്റ്റഫര്‍ നോളന്‍ എന്ന സംവിധായകന്റെ സിനിമ എന്നത് തന്നെയാണ് ആരാധകരെ ചിത്രത്തിലേക്ക് അടുപ്പിക്കുന്ന പ്രധാന കാരണം. ടെനറ്റ് എന്ന ചിത്രത്തിന് ശേഷം നോളന്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഓപ്പണ്‍ഹൈമര്‍. അമേരിക്കന്‍ പ്രോമിത്യൂസ് എന്ന ബുക്കിന്റെ അടിസ്ഥാനമാക്കിയാണ് നോളന്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

നോളന്റെ കരിയറിലെ ആദ്യ ബയോപിക് ചിത്രമാണ് ഓപ്പണ്‍ഹൈമര്‍. മുന്‍കാല ചിത്രങ്ങളിലെ പോലെ നോണ്‍ലീനിയര്‍ കഥപറച്ചിലൊപ്പം വൈകാരിക രംഗങ്ങളെ വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. കിലിയന്‍ മര്‍ഫി, റോബര്‍ട്ട് ഡൗണി ജൂനിയര്‍, എമിലി ബ്ലണ്ട്, മാറ്റ് ഡാമോണ്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്‍ ചെയ്തിരിക്കുന്നത്.

അഭിനയത്തിന്റെ കാര്യത്തില്‍ വളരെ മികച്ച പ്രകടനമാണ് എല്ലാവരും ചിത്രത്തില്‍ കാഴ്ചവയ്ക്കുന്നത്. കുറഞ്ഞ സമയം മാത്രം സ്‌ക്രീനില്‍ വരുന്ന കഥാപാത്രങ്ങളും കാഴ്ചകരുടെ മനം കീഴടക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. മുന്‍കാല നോളന്‍ സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത കിലിയന്‍ മര്‍ഫി ഓപ്പണ്‍ഹൈമര്‍ ആയി കാണികളെ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്.

ടെക്നിക്കല്‍ സൈഡ് എന്നും നോളന്‍ സിനിമ മികച്ചു നില്‍ക്കാറുണ്ട്. ഓപ്പണ്‍ഹൈമറും അതില്‍ പിന്നോക്കം നില്‍ക്കുന്നില്ല. ഛായാഗ്രഹണത്തിലും പശ്ചാത്തല സംഗീതത്തിലും സംവിധാനത്തിലും മുന്‍കാല ചിത്രങ്ങളേക്കാളും ഒരുപാട് പടി മുന്നിലാണ് ഓപ്പണ്‍ഹൈമര്‍. അറ്റംബോംബിന്റെ കണ്ടുപിടുത്തവും അതിനു ശേഷവുമുള്ള ഓപ്പണ്‍ഹൈമാരുടെ ജീവിതവും നോളന്‍ നോണ്‍ലീനിയര്‍ കഥ പറച്ചിലിലൂടെ വിസ്മയിപ്പിക്കുകയാണ്.

ഒരു സയന്‍സ് ഫിക്ഷന്‍ മോഡില്‍ കഥ തുടങ്ങി പിന്നീട് ത്രില്ലര്‍ സിനിമയുടെ മോഡിലൂടെയാണ് നോളന്‍ ഓപ്പണ്‍ ഹൈമര്‍ ഒരുക്കിയിരിക്കുന്നത്. ചരിത്രത്തെ വളരെ മനോഹരമായാണ് നോളന്‍ സിനിമയില്‍ അടയാളപ്പെടുത്തുന്നത്.

നോളന്റെ തന്നെ സിനിമകളായ ഇന്റര്‍സ്‌റ്റെല്ലാര്‍, ഡന്‍കിര്‍ക്ക്, ടെനറ്റ് എന്നി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഹോയ്റ്റ വന്‍ ഹോയ്റ്റെമ തന്നെയാണ് ഓപ്പണ്‍ഹൈമറും ചെയ്തിരിക്കുന്നത്. തന്റെ സിനിമകളെല്ലാം തന്നെ ഐമാക്സില്‍ ചിത്രീകരിക്കുന്ന നോളന്‍ ഇത്തവണ ഓപ്പണ്‍ഹൈമാര്‍ ഐമാക്സില്‍ ചിത്രീകരിക്കുകയും 70എംഎമില്‍ തന്നെ പ്രൊജക്ഷനും ചെയ്തിരിക്കുകയാണ്.

ലോകത്ത് 30 തിയേറ്ററില്‍ മാത്രമാണ് ഐമാക്സ 70 എംഎം പ്രൊജക്ഷന്‍ ഉള്ളത്. ഇന്ത്യയില്‍ സാധാരണ ഐമക്സിലാണ് ചിത്രം കാണികള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. മികച്ച ക്വാളിറ്റി നല്‍കുന്ന ഐമാക്സില്‍ ഓപ്പണ്‍ഹൈമാര്‍ ഒരു വിസ്മയം തന്നെയാണ്. ഐമാക്സി തിയറ്ററില്‍ എവിടെ ഇരുന്നു ചിത്രം കാണണം എന്നത് നോളാന്‍ തന്നെ റിലീസിംഗ് മുന്നേ പറഞ്ഞിരുന്നു.

Oppenheimer

ഹാന്‍സ് സിമ്മറിന് ശേഷം നോളനൊപ്പം വിസ്മയം തീര്‍ത്ത മ്യൂസിക് ഡയറക്ടര്‍ ആണ് ലെഡ്വിഗ് ഗോരാന്‍സന്‍. ടെനറ്റിലൂടെ നേടിയെടുത്ത ആരാധകരെ ഒട്ടും നിരാശപ്പെടുത്താത്ത പശ്ചാത്തല സംഗീതമാണ് ഓപ്പണ്‍ഹൈമറിലും ഒരുക്കിയിരിക്കുന്നത്. ഡ്രാമ മാത്രമായി ഒതുങ്ങേണ്ട സീനുകള്‍ പലതും അദ്ദേഹം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു.

ഗ്രാഫിക്സന്റെ അതിപ്രസാരം ഉള്ള സിനിമകള്‍ അരങ്ങു വാഴുന്ന ഹോളിവുഡിലാണ് ഗ്രാഫിക്സ് ഇല്ലാത്ത ഒരു സിനിമയുമായി നോളന്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ബിഗ്ഗ് സ്‌ക്രീനില്‍ ആറ്റം ബോംബ് പൊട്ടുന്നത് ഒരു വിസ്മയമായിരിക്കും. വെറുമൊരു ബയോ പിക് അല്ല ഓപ്പണ്‍ഹൈമര്‍. വൈകാരിക രംഗങ്ങളുടെ അനവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ത്രില്ലറില്‍ മുക്കിയെടുത്ത ഒരു കാവ്യമാണ് ഓപ്പണ്‍ഹൈമര്‍. മാസ്സ് പ്രതീക്ഷിച്ചവര്‍ക്ക് നിരാശയും എന്നാല്‍ ക്ലാസ്സ് പ്രതീക്ഷിച്ചവര്‍ക്ക് ഒരു അത്ഭുതവുമാണ് ഈ ചിത്രം.

More from Filmibeat

Read more about: christopher nolan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X