Oraayiram Kinakkalal: ഒരായിരം കിനാക്കളുമായി ശ്രീറാമും കൂട്ടരുമെത്തി!ചിത്രത്തിന്റെ ഓഡിയന്‍സ് റിവ്യൂ

യുകെയിൽ നിന്ന് കൊച്ചിലേയ്ക്ക് കുടുംബത്തോടെ എത്തുന്ന പ്രവാസിയായ ശ്രീറാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിക്കുന്നത്

റോസപ്പൂ എന്ന ചിത്രത്തിനു ശേഷം പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന ബിജു മേനോൻ ചിത്രമാണ് ഒരായിരം കിനാക്കളാൽ . ചിത്രത്തിന്റെ പേര് പോലെ തന്നെ ഒരു പിടി ആഗ്രഹങ്ങളും പേറി നടക്കുന്ന ഒരു വ്യക്തിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതനായ പ്രമോദ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്.

orayiram kinakkalal

യുകെയിൽ നിന്ന് കൊച്ചിലേയ്ക്ക് കുടുംബത്തോടെ എത്തുന്ന പ്രവാസിയായ ശ്രീറാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിക്കുന്നത്. ശ്രീറാമിന്റെ ഭാര്യയായി തമിഴ് താരം സാക്ഷി അഗർവാളാണ് എത്തുന്നത്. റോഷൻ മാത്യൂ, കലാഭവൻ ഷാജോൺ, ശാരൂ വർഗീസ്, രൺജി പണിക്കർ., നിർമൽ പാലാഴി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  ബോറടിപ്പിക്കില്ല

ബോറടിപ്പിക്കില്ല

പ്രേക്ഷകരെ ബോറടിപ്പിക്കാതെ എങ്ങനെ ചിത്രം മികച്ചതാക്കാമെന്നായിരുന്നു തിരക്കഥ തയ്യാറാക്കും മുതൽ സിനിമയുടെ ഓരോ ഘട്ടത്തിലു വരെ സംവിധായകന്റെ മനസിൽ ഉണ്ടായത്. അത് സിനിമയിൽ പ്രതിഫലിക്കുന്നുമുണ്ട്. ബിജു മേനോൻ എന്ന നടൻ ചിത്രത്തിലെ ശ്രീരാം എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നമ്മൾ പ്രേക്ഷകർ പ്രതിക്ഷിച്ചത് താരം നൽകിയിട്ടുമുണ്ട്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെല്ലാം തന്നെ അവരുടെ ഭാഗങ്ങൾ വളരെ കൃത്യമായി തന്നെ മനോഹരമാക്കിയിട്ടുണ്ട്

ഫാമിലി ചിത്രം

ഫാമിലി ചിത്രം

ഒരു ഫാമലി കോമഡി ഡ്രാമ ചിത്രമാണ് ഒരായിരം കിനാക്കൾ. ഇന്ന് ഒരു കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ തന്നെയാണ് ചിത്രത്തിന്റെ പ്രമേയം. യുകെയിൽ വർഷങ്ങളായി സ്ഥിരതാമസക്കാരയ ഒരു ഫാമിലി കൊച്ചിലേയ്ക്ക് താമസം മാറ്റുകയും പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ശ്രീറാം എന്ന കഥാപാത്രത്തെയാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. ഭാര്യയായി തമിഴ് താരം സാക്ഷി അഗർവാളാണ് എത്തുന്നത്. കേരളത്തിൽ ജീവിക്കാൻ വേണ്ടിയിട്ടുള്ള ശ്രീറാമിന്റെ നെട്ടോട്ടമാണ് സിനിമ. പ്രേക്ഷകരെ ബോറടിപ്പിക്കാതെയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്

ഒരായിരം കിനാക്കളാൽ

ഒരായിരം കിനാക്കളാൽ

ചിത്രത്തിൽ ഒരു സാധാരണ പ്രേക്ഷകരെ ആകർഷിക്കുന്നത് സിനിമയുടെ പേര് തന്നെയാണ്. ഒരായിരം കിനാക്കളാൽ എന്ന പേര് പൂർണ്ണമായും ഈ സിനിമയ്ക്ക് യോജിക്കുന്നത് തന്നെയാണ്. കാരണം ഒരു വ്യക്തിയുടെ ജീവിത സ്വപ്നങ്ങളാണ് സിനിമയുടെ പ്രമേയം. സിനിമയോട് നൂറു ശതമാനം നീതി പുലർത്തുന്ന പേര് തന്നെയാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X