»   » നിരൂപണം: ഈ ആംബുലന്‍സ് ഡ്രൈവര്‍ ചെയ്തത് നിങ്ങള്‍ കാണണം

നിരൂപണം: ഈ ആംബുലന്‍സ് ഡ്രൈവര്‍ ചെയ്തത് നിങ്ങള്‍ കാണണം

Posted By:
Subscribe to Filmibeat Malayalam

അമ്മയെയും പെങ്ങളെയും തിരിച്ചറിയാതെ സ്ത്രീകള്‍ക്കെതിരെ ശരീരിക മാനസിക പീഡനങ്ങള്‍ നടത്തുന്ന സമകാലിക വിഷയത്തെ ആസ്പദമാക്കി അനൂപ് കൊച്ചിനും കൂട്ടരും ഒരുക്കിയ ഹ്രസ്വ ചിത്രമാണ് ഒരു ആംബുലന്‍സ് ഡ്രൈവര്‍ ചെയ്തത്. ഇത് കണ്ടിരിക്കേണ്ടതാണ്.

പേര് സൂചിപ്പിയ്ക്കുന്നതുപോലെ കേന്ദ്ര കഥാപാത്രമായ ആംബുലന്‍സ് ഡ്രൈവര്‍ ചെയ്ത കാര്യത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ഇതിലും യോജിച്ചൊരു പേര് ഈ ചിത്രത്തിന് നല്‍കാനില്ല. അനൂപ് കൊച്ചിന്‍ തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ സുനില്‍ സൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത്.

run-out

മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച സസ്‌പെന്‍സ് ത്രില്ലര്‍ ഷോര്‍ട്ട് ഫിലീം എന്ന ടാഗോടെയാണ് ചിത്ര എത്തുന്നത്. എന്നാല്‍ തുടക്കം മുതല്‍ എന്താണ് ആ സസ്‌പെന്‍സെന്നറിയാന്‍ കാഴ്ചക്കാര്‍ കാത്തിരിയ്ക്കും. ഒടുവിലത്തെ ട്വിസ്റ്റിലെത്തുമ്പോഴേ എന്താണ് ആ സസ്‌പെന്‍സ് എന്ന് പൊളിയ്ക്കുന്നൂള്ളൂ.

പലതവണ പറഞ്ഞതു തന്നെയാണ് ഈ ചിത്രത്തിലെയും സന്ദേശമെങ്കിലും അവതരണ രീതികൊണ്ടാണ് ഈ ഹ്രസ്വ ചിത്രം ശ്രദ്ധിക്കപ്പെടുന്നത്. ഇനിയും അധികം പറഞ്ഞാല്‍ സിനിമയെ കുറിച്ച് മുഴുവനായി പറയേണ്ടിവരും. അതുകൊണ്ട് കണ്ടു നോക്കൂ...

English summary
Oru Ambulance Driver Cheythath - RUN OUT Malayalam Suspense Thriller Short Film 2015

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam