For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേക്ഷകാഭിപ്രായം: വടക്കന്‍ സെല്‍ഫി അഥവാ, ഒരു കിടുക്കന്‍ സെല്‍ഫി

  By Aswathi
  |

  വടക്കന്‍ കേരളത്തിലെ ചെറുപ്പക്കാരുടെ കൈയ്യിലിരപ്പിനെ പറ്റി നേരത്തെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബും, തട്ടത്തിന്‍ മറയത്തുമൊക്കെ പറഞ്ഞിട്ടുണ്ട്. അതേ പ്രതീക്ഷയോടെയും ആവേശത്തോടെയും തന്നെ, ധൈര്യത്തോടെ പോയിരുന്നു കാണാന്‍ കഴിയുന്ന ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫിയുമെന്നാണ് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകാഭിപ്രായം. അതെ കേരളത്തിന്റെ കണ്ണുകള്‍ വീണ്ടും വടക്കോട്ട് തിരിയുന്നു.

  ഈ കഥ അവന്റെ കഥയാണ്. അവനാണ് ഉമേഷ്. എന്‍ജിനിയറിങ് പരീക്ഷയില്‍ 42 സപ്ലികള്‍ എഴുതിയെടുക്കാനുള്ള, എന്നാല്‍ ജീവിതത്തില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാത്ത ഉമേഷ് (നിവിന്‍ പോളി) എന്ന ചെറുപ്പക്കാരന്റെ കഥ. ഇന്ന് കേരളത്തിലുള്ള ഒട്ടമുമിക്ക എല്ലാ ചെറുപ്പക്കാരെയും പോലെ ഉമേഷിനും ആ അഗ്രഹം വന്നു, പ്രശസ്തി വേണം. അതിന് വഴി സിനിമാ പിടിത്തമാണെന്ന് അയാള്‍ തിരിച്ചറിയുന്നു.

  oru-vadakkan-selfie-review

  നാട്ടില്‍ എന്തിനും ഉമേഷിനൊപ്പമുള്ള ഗഡിയാണ് ഷാജി (അജു വര്‍ഗ്ഗീസ്). ഇവര്‍ നേരിടുന്ന ഒരു പ്രശ്‌നവും അതിനെ അതിജീവിയ്ക്കുന്നതുമാണ് കഥയുടെ ഇതിവൃത്തം. ഈ പ്രശ്‌നത്തില്‍ ഇവര്‍ക്ക് കൂട്ടായി എത്തുകയാണ് ഡിറ്റക്ടീവ് ജാക്ക് (വിനീത് ശ്രീനിവാസന്‍). ഉമേഷിന് ഇന്‍സ്പിരേഷനാകുന്ന ഡെയ്‌സ് (മഞ്ജിമ മോഹന്‍) കൂടെയെത്തുമ്പോഴാണ് ഈ നാല്‍വര്‍ സംഘത്തിന്റെ യാത്ര ആരംഭിയ്ക്കുന്നത്.

  സോഷ്യല്‍ മീഡിയകളിലേക്ക് മനപൂര്‍വ്വം ചെന്ന് വീഴുന്ന ഈ യുവത്വത്തിന് നല്ലൊരു സന്ദേശം ചിത്രം നല്‍കുന്നുണ്ട്. പ്രജിത്ത് എന്ന നവാഗത സംവിധായകനെയല്ല, അനുഭവങ്ങളിലൂടെ സിനിമയെ അറിഞ്ഞ സംവിധായകനെയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുന്നത്. അതിന് വിനീത് ശ്രീനിവാസന്റെ ജീവനുള്ള തിരക്കഥകൂടെയായപ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ.

  ചിത്രത്തില്‍ ആരുടെയും പ്രകടനം അങ്ങനെ പ്രത്യേകിച്ച് എടുത്തു പറയാന്‍ സാധിയ്ക്കില്ല. എല്ലാവരുടെയും ഒന്നിനൊന്ന് മെച്ചം. ഓരോ ചിത്രം കഴിയുന്തോറും നിവിന്‍ പോളി ഓരോ സ്‌റ്റെപ്പ് മുന്നോട്ട് പോകുകയാണ്. നിലവാരം ഒട്ടും കുറയാത്ത അഭിനയം. മഞ്ജിമ മോഹന്‍, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, വിജയരാഘവന്‍, അങ്ങനെ ഓരോരുത്തരം തങ്ങളുടെ അഭിനയം ഭംഗിയാക്കി.

  പുതുമകളുള്ള കോമഡിയാണ് തിയേറ്ററില്‍ പ്രേക്ഷകരെ ചിരിപ്പിച്ചു കൊല്ലുന്നത്. ഷാന്‍ റഹ്മാന്റെ സംഗീതം വളരെ വളരെ നല്ലതെന്നല്ലാതെ അതില്‍ കൂടുതല്‍ എന്ത് പറയാന്‍ സാധിയ്ക്കും. നിലാമ്പലിന്‍ എന്ന ഒറ്റ ഗാനരംഗം മതി ജോ മോന്‍ ടി ജോണിന്റെ ഛായാഗ്രഹണ മികവ് അളക്കാന്‍. ആകെ മൊത്തം ടോട്ടലായി പറഞ്ഞാല്‍ വടക്കന്‍ സെല്‍ഫി അഥവാ ഒരു കടുക്കന്‍ സെല്‍ഫി. നിവിന്‍ പോളി ഈ പരീക്ഷയും വിജയ്ച്ചു. മാര്‍ക്ക് 5 ല്‍ നാല്

  English summary
  Oru Vadakkan Selfie is the comedy entertainer directed by G Prajith. The movie, which stars Nivin Pauly in the central role, is penned by actor-director Vineeth Sreenivasan. Popular child artist Manjima Mohan will make her debut in lead roles with the movie. Oru Vadakkan Selfie is produced by Vinod Shornur under the banner Cast N Crew.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X