twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാദങ്ങളൊന്നുമില്ല, ദീപികയും ഷാഹിദും രണ്‍വീറും മരിച്ചഭിനയിക്കുകയാണ്; പത്മാവത് ഓഡിയന്‍സ് റിവ്യു

    By Aswini
    |

    വിവാദങ്ങള്‍ കത്തി നില്‍ക്കെ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവത് തിയേറ്ററിലെത്തി. പതിനാറാം നൂറ്റാണ്ടില്‍ സൂഫി കവിയായ മാലിക് മുഹമ്മദ് ജയാസ് എഴുതിയ പദ്മാവത് എന്ന കാവ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ബന്‍സാലി അതേ പേരില്‍ ചിത്രമൊരുക്കിയത്.

    പദ്മാവതിയെ ഭയക്കുന്ന എല്ലാ 'ഭീകരന്മാരും' ഇന്ന് തിയേറ്ററില്‍ വരണം,നിങ്ങളുടെ പ്രശ്‌നം എന്താണെന്ന് പറയൂപദ്മാവതിയെ ഭയക്കുന്ന എല്ലാ 'ഭീകരന്മാരും' ഇന്ന് തിയേറ്ററില്‍ വരണം,നിങ്ങളുടെ പ്രശ്‌നം എന്താണെന്ന് പറയൂ

    ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും ഷാഹിദ് കപൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്. മൂവരും മരിച്ചഭിനയിക്കുകയായിരുന്നുലത്രെ. പാട്ടും അവതരണവുമെല്ലാം ഒന്നിനൊന്ന് മെച്ചം.

    അത്രകേമമല്ല

    അത്രകേമമല്ല

    പത്മാവത് അത്രസംഭവമൊന്നുമല്ല.. എന്നാല്‍ മികച്ച ചിത്രവുമാണ്. ദീപികയും രണ്‍വീറും തകര്‍ത്തഭിനയിച്ചു എന്ന് ഡോ. അരവിന്ദ് റഡ്ഡി പറയുന്നു.

    രണ്‍വീര്‍ തകര്‍ത്തു

    രണ്‍വീര്‍ തകര്‍ത്തു

    അലാവുദ്ദീന്‍ ഖില്‍ജിയായിട്ടാണ് രണ്‍വീര്‍ സിംഗ് ചിത്രത്തിലെത്തിയിരിയ്ക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പത്മാവത് എന്ന ചിത്രത്തില്‍ എന്ന് കുല്‍ദീപ് സിംഗ് പറയുന്നു.

    ഷാഹിദ് സൂപ്പര്‍

    ഷാഹിദ് സൂപ്പര്‍

    ജബ് വി മെറ്റ്, ഹൈദര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഹിദിന്റെ ഏറ്റവും മികച്ച പ്രകടനാമായിരുന്നുവത്രെ ചിത്രത്തില്‍. രത്തന്‍ സിംഗ് എന്ന കഥാപാത്രത്തോട് മപൂര്‍ണമായും മാന്യത കാണിച്ചു എന്നും അമന്‍ ആനന്ദ് തിവാരി എഴുതി.

    ഒന്നും പറയാനില്ല

    ഒന്നും പറയാനില്ല

    പത്മാവദ് 'ഔട്ട്സ്റ്റാന്റിങ്' ചിത്രമാണെന്ന് ഒരു ആരാധകനെഴുതി. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ പിക്ചര്‍ ശ്രദ്ധിച്ചാലറിയാം ചിത്രം എത്രമാത്രം സ്വാധീനിച്ചു എന്ന്.

    മിസ്സാക്കരുത്

    മിസ്സാക്കരുത്

    ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും പത്മാവത് എന്ന ചിത്രത്തിലുണ്ട്. ജീവിതത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ ഒരിക്കലും മിസ്സാക്കരുത് എന്ന് അരവിന്ദ് പറയുന്നു.

    വിവാദങ്ങളൊന്നുമില്ല

    വിവാദങ്ങളൊന്നുമില്ല

    പത്മാവത് കാണുന്നത് ഒരിക്കലുമൊരു നഷ്ടമല്ല. വളരെ വ്യക്തമായ തിരക്കഥയോടെ ഒരുക്കിയ സിനിമ. പ്രതിഷേധിക്കാനും നിരോധിക്കാനും മാത്രം രാജ്പുത് സ്ത്രീകളെ അപമാനിക്കുന്ന ഒന്നും തന്നെ ഈ സിനിമയിലില്ല. എന്നാല്‍ അവരെ വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാവരും നന്നായി അഭിനയിച്ചു. പ്രത്യേകിച്ചു ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ് അതിഥി റാവു

    പാട്ട് സൂപ്പര്‍

    പാട്ട് സൂപ്പര്‍

    ചിത്രത്തിലെ എല്ലാ പാട്ടുകളും അതി മനോഹരമാണെന്നാണ് പറയുന്നത്.

    സൂപ്പറാണോ..

    സൂപ്പറാണോ..

    അതെ, പത്മാവത് ഒരു ഗംഭീര ചിത്രമാണ്. പക്ഷെ ഒരു ഇതിഹാസമല്ല. വിസ്മയാവാഹമാണ്, എന്നാല്‍ അതിന് മുകളിലല്ല... ദിപീക പദുക്കോണും, രണ്‍വീര്‍ സിംഗും, ഷാഹിദ് കപൂറും ഏറ്റവും മികച്ച പ്രകടനമായിരുന്നു.

     ക്ലൈമാക്‌സ് സൂപ്പര്‍

    ക്ലൈമാക്‌സ് സൂപ്പര്‍

    ക്ലമാക്‌സില്‍ എനിക്ക് തോന്നുന്നു തിയേറ്ററില്‍ എല്ലാവരുടെയും ഹൃദയത്തുടിപ്പ് കൂടി എന്ന്. ഇന്ത്യന്‍ സിനിമയില്‍ നായികാ പ്രാധാന്യമുള്ള സിനിമ എന്താണെന്ന് ദീപിക പദുക്കോണ്‍ കാണിച്ചു തന്നിരിയ്ക്കുന്നു.

    ശരിക്കും രാജകീയം

    ശരിക്കും രാജകീയം

    ഷാഹിദ്, പദ്മാവത് എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനമായിരുന്നു. ഓണ്‍സ്‌ക്രീനില്‍ താങ്കള്‍ ശരിയ്ക്കും രാജകീയമായിരുന്നു

    മോശം പറയാനുണ്ട്

    മോശം പറയാനുണ്ട്

    അതേ സമയം നെഗറ്റീവ് കമന്റികളും വരുന്നുണ്ട്. പദ്മാവത് നിരാശപ്പെടുത്തി. സഞ്ജയ് ലീല ബന്‍സാലിയുടെ മറ്റ് ചിത്രങ്ങള്‍ പോലെ ഇതും ദീര്‍ഘിപ്പിച്ചു ബോറടിപ്പിച്ചു. ക്ലൈമാക്‌സ് ഒട്ടും കൊള്ളില്ല. വിവാദങ്ങള്‍ മാത്രം ബാക്കി. ഷാഹിദ് നന്നായി അഭിനയിച്ചു

    English summary
    Padmaavat Movie Review: Deepika Padukone Is To Die For In Sanjay Leela Bhansali's Tepid Film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X