തുറന്നുകാട്ടുന്നത് പണത്തിനായുള്ള പരക്കം പാച്ചില്‍

By Nirmal Balakrishnan
<ul id="pagination-digg"><li class="previous"><a href="/movies/review/2013/paisa-paisa-movie-review-1-110152.html">« Previous</a>

കിഷോര്‍ ഒരു പരസ്യ സംവിധായകനാണ്. ആറുമാസമായി വേര്‍പിരിഞ്ഞു ജീവിക്കുന്ന ഭാര്യയുമായി വീണ്ടും ഒന്നിക്കാന്‍ പോകുകയാണ് കിഷോര്‍. ഭാര്യ (മംമ്ത) അയാളെയും കാത്ത് കൊച്ചി നഗരത്തിലെ ഒരു കോഫി ഷോപ്പില്‍ ഇരിക്കുകയാണ്. രാവിലെ തന്നെ കുളിച്ചൊരുങ്ങി കിഷോര്‍ (ഇന്ദ്രജിത്ത്) പുറപ്പെടുകയാണ്.

ബാലു (അജു വര്‍ഗീസ്) ഇന്റര്‍വ്യുവിന് പങ്കെടുക്കാന്‍ ചെന്നൈയില്‍ എത്തിയതാണ്. ആദ്യഘട്ട ഇന്റര്‍വ്യു കഴിഞ്ഞ് അയാള്‍ക്കിനിയുള്ളത് വോയ്‌സ് ടെസ്റ്റാണ്. രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് അത്. അതിനാല്‍ അയാള്‍നഗരം ചുറ്റാന്‍ ഇറങ്ങുകയാണ്. ഒരു ഓട്ടോയില്‍ കയറുന്ന ബാലുവിനെ ഒഴിഞ്ഞൊരു കെട്ടിടത്തിലേക്കാണു കൊണ്ടുപോകുന്നത്. ഓട്ടോ ഡ്രൈവര്‍ (തമിഴ് നടന്‍ ബാലാജി) അയാളെ കിഡ്‌നാപ് ചെയ്തിരിക്കുകയാണ്. അയാള്‍ക്കു വേണ്ടത് പതിനായിരം രൂപ.

പക്ഷേ ബാലുവിന്റെ കൈവശം ആകെയുള്ളത് അഞ്ഞൂറ് രൂപയും. പണം കിട്ടാനായി ബാലു സുഹൃത്തായ കിഷോറിനെ വിളിച്ച് കാര്യം പറയുന്നു. കിഷോറിനെ വിളിക്കും മുന്‍പ് ബാലു വിളിച്ചത് കാമുകിയെയായിരുന്നു. എന്നാല്‍ പതിനായിരം രൂപ എന്നു കേട്ടതോടെ അവള്‍ ഫോണ്‍ ഓഫാക്കുന്നു. അപ്പോഴാണ് ബാലുവിന് പ്രേമത്തിന്റെ പൊള്ളത്തരം മനസ്സിലായത്.

പൊതുവെ പാപ്പരായ കിഷോറിന്റെ കൈവശമുള്ളത് രണ്ടായിരം രൂപ. ബാക്കി പണത്തിനായി അയാള്‍ ഉറ്റസുഹൃത്തിനെ സമീപിക്കുന്നു. എന്നാല്‍ എല്ലാവരും ഓരോ കാരണം പറഞ്ഞ് ഒഴിവാക്കകുയാണ്. ഒടുവില്‍ മൂവായിരം രൂപ നല്‍കുന്നത് പെട്ടിക്കടക്കാനായ സുഹൃത്ത്. മൂവായിരം രൂപയ്ക്കായി അയാള്‍ കള്ളപ്പണത്തിന്റെ ഏജന്റാകുന്നു. രണ്ടുമണിക്കൂര്‍ നേരം പതിനായിരം രൂപയ്ക്കായി കൊച്ചി നഗരത്തില്‍ അലയുന്ന അയാള്‍ ജീവിതത്തിന്റെ രണ്ടുവശങ്ങള്‍ കാണുകയാണ്, പൈസയുടെ രണ്ടുവശം പോലെ.

ഒടുവില്‍ പലയിടത്തുനിന്നായി അയാള്‍ പതിനായിരം രൂപ കണ്ടെത്തുന്നു. ഇനി ആ പണം ബാലുവിന്റെ അക്കൗണ്ടില്‍ എത്തിക്കണം. അതിനായി പരക്കം പായുന്നു. ഒടുവില്‍ ആ പണം കൊണ്ട് ഉപകാരമുണ്ടാകുമോ? അതാണ് പൈസ പൈസ എന്ന ചിത്രത്തിലൂടെ പറയുന്നത്. കാലികമായ വിഷയം തന്നെയാണ് ഈ ചിത്രത്തിലൂടെ പ്രശാന്ത് മുരളി പറയുന്നത്. പൈസ പൈസ തീര്‍ച്ചയായും കാണാവുന്നൊരു ചിത്രമാണ്.

ആദ്യ പേജിൽ

<ul id="pagination-digg"><li class="previous"><a href="/movies/review/2013/paisa-paisa-movie-review-1-110152.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X