എന്താണു മങ്കി പെന്‍

By Nirmal Balakrishnan
<ul id="pagination-digg"><li class="previous"><a href="/reviews/philips-the-monkey-pen-movie-review-114579.html">« Previous</a>

വലിയവരുടെ കാഴ്ചയിലൂടെ കാണുന്ന ബാലചിത്രങ്ങളായിരുന്നു മലയാളത്തില്‍ ഇതുവരെ റിലീസ് ചെയ്തിരുന്നത്. സംവിധായകന്റെ വലിയ മനസ്സില്‍ കാണുന്ന കുട്ടികളുടെ കാഴ്ചകള്‍, വലിയവരുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കല്‍. എന്നാല്‍ അതില്‍ നിന്നു മാറിയൊരു കാഴ്ചപ്പാടാണ് ഫിലിപ്‌സ് ആന്‍ഡ് ദ് മങ്കി പെന്‍ എന്ന ചിത്രം. കുട്ടികളുടെ മനസ്സിലൂടെയാണ് ഈ ചിത്രം കാണുന്നത്.

മൂന്ന് ഫിലിപ്പുമാരുണ്ട് ഈ ചിത്രത്തില്‍. റിച്ചാര്‍ഡ് ഫിലിപ് എന്ന നാവിക ഉദ്യോഗസ്ഥന്‍ (ജോയ് മാത്യു). അയാളെ അനുസരിക്കാതെ മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ച റോയ് ഫിലിപ്പ്( ജയസൂര്യ). റോയ് യുടെ ഭാര്യ കാറ്ററിങ് ജോലി ചെയ്യുന്ന മലബാറുകാരി സമീറ (രമ്യ നമ്പീശന്‍). ഇവരുടെ മകന്‍ റയാന്‍ ഫിലിപ്പ് (സനൂപ് സന്തോഷ്) ആണ് മൂന്നാമത്തെ ഫിലിപ്പ്.

Philips And The Monkey Pen

റയാന്‍ ഫിലിപ്പിന്റെ പ്രശ്‌നങ്ങളിലൂടെയും കാഴ്ചപ്പാടിലൂടെയുമാണ് സിനിമ മുന്നേറുന്നത്. മാത് സും അധ്യാപകനായ പപ്പനുമാണ് അവന്റെ പ്രശ്‌നം. പപ്പന്‍ കൊടുക്കുന്ന ഹോം വര്‍ക്ക് ഒരിക്കല്‍ പോലും അവനു ചെയ്യാന്‍ പറ്റുന്നില്ല. ഹോം വര്‍ക്ക് ചെയ്ത് എങ്ങനെ അടിവാങ്ങാതിക്കാമെന്നാണ് അവന്‍ എപ്പോഴും ആലോചിക്കുന്നത്. അവനു മുന്നില്‍ ദൈവം(ഇന്നസെന്റ്) പ്രത്യക്ഷപ്പെടുന്നത് പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരവുമായി്ട്ടാണ്.

ഒടുവില്‍ മുത്തച്ഛന്റെ വീട്ടില്‍ നിന്ന് അവനു ലഭിക്കുന്ന മങ്കി പെന്‍ അവന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നു. ക്ലാസിലെ മോശം കുട്ടിയായിരുന്ന റയാന്‍ എല്ലാവരുടെയം ഇഷ്ട കുട്ടിയാകുന്നു. ഇഡിയറ്റ് എന്നു വിളിച്ചിരുന്ന അധ്യാപകന്‍ പപ്പന്‍ അവനെ മാത്സ് മല്‍സരത്തില്‍ ഗ്രൂപ്പ് ലീഡറാക്കുന്നു. മങ്കി പെന്നിലൂടെ റയാന്‍ സ്‌കൂളിലെ ബെസ്റ്റ് സ്റ്റുഡന്റാകുന്നു.

എന്നാല്‍ കള്ളത്തരത്തിലൂടെ നേടുന്നതൊന്നും വിജയത്തിലെത്തിക്കില്ല എന്ന് അച്ഛന്‍ റോയ് ഫിലിപ്പ് പറയുമ്പോള്‍ അവന്‍ യാഥാര്‍ഥ്യത്തിലേക്കെത്തുകയാണ്. അച്ഛാ ഇത്രയും നാള്‍ എന്റെ ഹോം വര്‍ക്ക് ചെയ്തിരുന്നത് അച്ഛനായിരുന്നോ എന്ന് റയാന്‍ ചോദിക്കുമ്പോള്‍ അച്ഛന്റെ കള്ളച്ചിരിയിലൂടെ എല്ലാം തെളിയുകയാണ്. ഒടുവില്‍ ആ മങ്കി പെന്‍ കടലിലേക്കെറിഞ്ഞ് റയാന്‍ യഥാര്‍ഥ ജീവിതത്തിലേക്കെത്തുകയാണ്.

ഒരു സാങ്കല്‍പ്പിക ലോകം സൃഷ്ടിച്ച് കുട്ടികളെ എങ്ങനെ നല്ലവഴിയിലേക്കു കൊണ്ടുവരാമെന്ന് ഫിലിപ്പ് ആന്‍ഡ് ദ് മങ്കിപെന്‍ പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയാണ്. മലയാള സിനിമ പുരോഗമിക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ഈ സിനിമ കണ്ടാല്‍ മതി.

<ul id="pagination-digg"><li class="previous"><a href="/reviews/philips-the-monkey-pen-movie-review-114579.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X