twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാട്ടാളൻ പൊറിഞ്ചുവും മറിയവും ജോഷിയെ ഉയിർത്തെഴുന്നേല്പിക്കുമോ...! ശൈലന്റെ റിവ്യു

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.5/5
    Star Cast: Joju George, Chemban Vinod Jose, Nyla Usha
    Director: Joshiy

    ജോസഫിന്റെ ബമ്പർ വിജയത്തിന് ശേഷം ജോജുവിനെ നായകനാക്കി മലയാളത്തിലെ സീനിയർ സംവിധായകൻ ജോഷി ഒരുക്കുന്ന സിനിമ എന്ന നിലയിൽ ആയിരുന്നു പൊറിഞ്ചു മറിയം ജോസ് ഫസ്റ്റ് അനൗണ്സ്മെന്റ് നാൾ മുതൽ വാർത്തകളിൽ നിറഞ്ഞത്. 2013, 14, 15 വര്ഷങ്ങളിലായി ഇറങ്ങിയ ലോക്പാൽ, സലാം കാശ്മീർ, ലൈലാ ഓ ലൈലാ എന്നീ മൂന്നു സിനിമകളുടെ സമ്പൂർണ പരാജയത്തിന് ശേഷം നാല് വർഷം മൗനത്തിലായിരുന്ന ജോഷിയുടെ തിരിച്ചുവരവ് എന്ന നിലയിലും ആ വാർത്തയ്ക്ക് സവിശേഷ പ്രാധാന്യമുണ്ടായിരുന്നു. തുടർന്ന് ചിത്രീകരണം തുടങ്ങി ഇന്ന് റിലീസാവുന്ന നേരം വരെയും പൊറിഞ്ചുവിന്റെ വിശേഷങ്ങൾ വിവാദങ്ങളായും അല്ലാതെയും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.

    ലിസി ജോയ്

    ലിസി ജോയ് എന്ന എഴുത്തുകാരി തന്റെ വിലാപ്പുറങ്ങൾ എന്ന സ്വന്തം നോവലിനെ ആധാരമാക്കി തയ്യാറാക്കി സംവിധായകൻ ടോം ഇമ്മട്ടിക്ക് നൽകിയ 'കാട്ടാളൻ പൊറിഞ്ചു' എന്ന സ്ക്രിപ്റ്റ് മൂടോടെ അടിച്ചുമാറ്റിയാണ് ജോഷി , പൊറിഞ്ചു മറിയത്തെ ഒരുക്കിയിരിക്കുന്നത് എന്ന ആരോപണവും കേസുമായി എത്തിയത് ആയിരുന്നു ഇതിൽ പ്രധാനം..

    രണ്ട് സ്ക്രിപ്റ്റുകളും വിശദമായി പരിശോധിച്ച് ഈ കേസ് പണ്ടേ കോടതി തള്ളിയതാണ് എന്നും കാട്ടാളൻ പൊറിഞ്ചുവും തൃശൂരിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നവർ ആയതോണ്ട് ആർക്കും ആ ക്യാരക്റ്ററുകൾക്ക് മേലെ പേറ്റന്റ് ഉന്നയിക്കാനാവില്ല എന്നതായിരുന്നു കോടതിവിധി എന്ന് സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റർ അഭിലാഷ് എം ചന്ദ്രൻ മറുപടിവിശദീകരണം നൽകുകയും ചെയ്തു.

    പൊറിഞ്ചുവിന്റെ ടൈറ്റിൽ

    ജോസഫിൽ ജോജുവിന് കരുത്തനായ ടൈറ്റിൽ റോളിൽ ആയിരുന്നുവെങ്കിൽ പൊറിഞ്ചുവിന്റെ ടൈറ്റിൽ ജോജുവിന്റെ ക്യാരക്റ്റർ ആയ കാട്ടാളൻ പൊറിഞ്ചുവിൽ ഒതുങ്ങി നിൽക്കുന്നില്ല. കട്ടയ്ക്ക് കട്ട നിൽക്കുന്ന ആലപ്പാട്ട് മറിയം, പുത്തൻപള്ളി ജോസ് എന്നിവരുടെ പേരുകൾ കൂടി ശീര്ഷകത്തിൽ ഉൾക്കൊള്ളുന്നു. ജോജുവിന് തനിയെ ടൈറ്റിൽ റോൾ കൊടുത്ത് റിസ്ക് എടുക്കണ്ടാന്ന് കരുതിയതാണോ എന്തോ ജോഷി, നൈല ഉഷായെയും ചെമ്പൻ വിനോദ് ജോസിനെയും കൂടി കൂട്ടുപിടിച്ചിരിക്കുന്നത് എന്നറിയില്ല.

    പൊറിഞ്ചുവിനെയും മറിയത്തെയും ജോസിനെയും

    1965 ൽ ഹൈസ്‌കൂളിൽ പഠിക്കുന്ന കൗമാരക്കാരായിട്ടാണ് പൊറിഞ്ചുവിനെയും മറിയത്തെയും ജോസിനെയും സിനിമ ഇന്‍ട്രൊഡ്യൂസ്‌ ചെയ്യുന്നത്. മറിയം പണക്കാരി, പൊറിഞ്ചുവും ജോസും ദരിദ്രർ.., മറിയം പൊറിഞ്ചുവിന്റെ പെണ്ണ്, ജോസ് ഫുൾ സപ്പോർട്ട് എന്ന സ്ഥിരം ലൈൻ ആണെങ്കിലും പത്തുമിനിറ്റ് കൊണ്ട് മൂന്ന് ക്യാരക്റ്ററുകളെയും ഉഗ്രനായി എസ്റ്റാബ്ലിഷ് ചെയ്യാൻ സാധിച്ചു എന്നത് സ്ക്രിപ്റ്റിന്റെയും സിനിമയുടെയും വിജയമാണ്..

    രണ്ടാംഘട്ടം

    സിനിമയുടെ രണ്ടാംഘട്ടം നടക്കുന്നത് 1985ൽ ആണ്. അപ്പോഴേക്കും ക്യാരക്ടറുകൾ അവരുടെ പ്രായത്തിന്റെ മുപ്പതുകളിൽ എത്തിയിരിക്കുന്ന ജോജുവും നൈല ഉഷയും ചെമ്പനും ആയി മാറിയിരിക്കുന്നു. ജോഷിയുടെ തന്നെ നസ്രാണിയിലെ ഡേവിഡ്-സാറാ പ്രണയം പോലെ പൊറിഞ്ചു-മറിയം പ്രണയം അനന്തമായി നീളുകയാണ്. ജോസ് വിവാഹിതനും കുടുംബസ്ഥനുമായി 'അയാമെ ഡിസ്കോ ഡാൻസർ' കളിച്ച് നടക്കുന്നു.

    <strong>സൂര്യയുടെ നായിക രഹസ്യമായി വിവാഹിതയായി? നടിയുടെ അമ്മ പറഞ്ഞത് കാണൂ</strong>സൂര്യയുടെ നായിക രഹസ്യമായി വിവാഹിതയായി? നടിയുടെ അമ്മ പറഞ്ഞത് കാണൂ

    1965

    1965 ലെ ആ പത്തുമിനിറ്റ് ക്യാരക്ടറൈസേഷനിൽ നിന്നും ബാക്കിയുള്ള നേരം മുഴുവനും ഒരിഞ്ച് മുന്നോട്ട് പോയില്ല എന്നത് എടുത്തു പറയേണ്ടതാണ്. മരിയയും പൊറിഞ്ചുവും തമ്മിലുള്ള ബന്ധം. പൊറിഞ്ചുവും ജോസും തമ്മിലുള്ള ബന്ധം, ജോസും മറിയവും തമ്മിലുള്ള ബന്ധം ഇവയൊക്കെ നന്നായി ഡെവലപ്പ്‌ ചെയ്തിട്ടുണ്ടെങ്കിലും കാലഹരണപ്പെട്ടതും പ്രവചനീയവും ഇഴച്ചിലുളവാക്കുന്നതുമായ കഥാഗതി സിനിമയ്ക്ക് പാരയാണ്. ഇടവേളയ്ക്ക് ശേഷം പലയിടത്തും തലവേദനയും അസഹനീയതയുമാണ് റിസൾട്ട്.. ക്ളൈമാക്സിലാണ് ഇച്ചിരി മാറ്റിപ്പിടിക്കാൻ നോക്കുന്നത്. അതാകട്ടെ വിപരീതഫലമുണ്ടാക്കാൻ മാത്രം ഉപകരിക്കുന്നു.

    <strong> ഞാൻ അദ്ദേഹത്തിന്റ കടുത്ത ആരാധകൻ! പ്രഭാസിന്റ പ്രിയപ്പെട്ട താരം മലയാളി പ്രേക്ഷകരുടെ സൂപ്പർ ഹീറോ</strong> ഞാൻ അദ്ദേഹത്തിന്റ കടുത്ത ആരാധകൻ! പ്രഭാസിന്റ പ്രിയപ്പെട്ട താരം മലയാളി പ്രേക്ഷകരുടെ സൂപ്പർ ഹീറോ

    സിനിമയുടെ പശ്ചാത്തലം

    ഒരു കണക്കിന് സിനിമയുടെ പശ്ചാത്തലം ആയിരത്തി തൊള്ളായിരത്തി എണ്പത്തഞ്ച് ആക്കിയത് ഒരു കണക്കിന് ജോഷിയുടെയും എഴുത്തുകാരന്റെയും ബ്രില്യൻസ് ആയി കണക്കാക്കാം. കാരണം സിനിമയ്ക്ക് ഉടനീളം എണ്പതുകളിലും തൊണ്ണൂറുകളുടെ ആദ്യ പകുതിയിലും ഇറങ്ങിയ ജോഷിസിനിമകളോട് ആണ് സാമ്യം. അക്കാലത്ത് തിയേറ്ററിൽ പോയി ജോഷിസിനിമകൾ കയ്യടിയോടെയും രോമാഞ്ചത്തോടെയും ആസ്വദിച്ചിരുന്ന എന്നെ പോലുള്ളവർക്ക് പോലും പൊറിഞ്ചുമറിയം പഴക്കം ചുവയ്ക്കുന്ന അനുഭമാണെങ്കിൽ 2000 ന് ശേഷം സിനിമ കണ്ടു തുടങ്ങിയതും ബോക്സോഫീസിനെ നിര്ണയിക്കുന്നവരുമായ തലമുറ ഇതിനെ സ്വീകരിക്കുമെന്ന് കണ്ടുതന്നെ അറിയാം..

    <strong> അതീവ ഗ്ലാമറസായി വീണ്ടും ദുല്‍ഖറിന്റെ നായിക! ഇഷ്ട വസ്ത്രധാരണത്തെക്കുറിച്ച് നടി പറഞ്ഞത് കാണൂ</strong> അതീവ ഗ്ലാമറസായി വീണ്ടും ദുല്‍ഖറിന്റെ നായിക! ഇഷ്ട വസ്ത്രധാരണത്തെക്കുറിച്ച് നടി പറഞ്ഞത് കാണൂ

    ജോജുവും ചെമ്പനും

    സിനിമയുടെ സാങ്കേതികമേഖലയൊക്കെ ശക്തമാണ്. ജോജുവും ചെമ്പനും ഫുൾഡോസിൽ കേറി മേയുകയും ചെയ്തിരിക്കുന്നു. ഈ ക്യാരക്ടറുകളെ ഇതിലപ്പുറമൊന്നും ആർക്കും പൊളിയാക്കാൻ സാധ്യമാവുമെന്നു തോന്നുന്നില്ല. കൊലമാസ്. (ടോം ഇമ്മട്ടി മമ്മുട്ടിയെ വച്ചായിരുന്നത്രെ കാട്ടാളൻ പൊറിഞ്ചുവിനെ പ്ലാൻ ചെയ്തിരുന്നത്. ശോ ഷാഡ്..) . ബട്ട് നൈല ഉഷയ്ക്ക് പലയിടത്തും മറിയത്തെ കയ്യിലും ഉടലിലും ഒതുങ്ങുന്നില്ല. അവരുടെ കുഴപ്പമല്ല, അത്രയ്ക്ക് കിടുക്കാച്ചിയാണ് ആ ക്യാരക്റ്റർ.

    ആദ്യമൊക്കെ കല്ലുകടി ആണെങ്കിലും ഒടുവിലെത്തുമ്പോൾ നമ്മൾ നൈലയുമായി പൊരുത്തപ്പെടും. വിജയരാഘവന്റെ ഐപ്പ് മുതലാളി ആണ് മറ്റൊരു പ്രധാന കഥാപാത്രം. രാഹുൽ മാധവ്, സലിംകുമാർ, സുധി കോപ്പ, സിനോജ്, ടിജി രവി എന്നിവർക്കും ശ്രദ്ധേയമായ റോളുകൾ ആണ്. തുരുതുരാ വരുന്ന പാട്ടുകൾ വെറുപ്പിച്ച് പണ്ടാരടങ്ങുന്നു.. ജേക് ബിജോയിസിന്റെ കഷ്ടകാലം..

    Recommended Video

    പൊറിഞ്ചു മറിയം ജോസ് റിവ്യൂ | FilmiBeat Malayalam

    മൊത്തത്തിൽ പറഞ്ഞാൽ, 80കളിലെ (ഏറിയാൽ 90കളിലെ) ബ്ലോക്ക് ബസ്റ്റർ 2019ലെ തിയേറ്ററിൽ കാണുന്ന വിച്ചിത്രാനുഭവം എന്ന് പൊറിഞ്ചുമറിയംജോസിന് അടിവരയിടാം.

    Read more about: review
    English summary
    Porinju Mariam Jose Movie Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X