For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തല്ലുമ്പിടി: പ്രതീക്ഷിച്ചതൊക്കെ തന്നെ, ബിഗ് സ്ക്രീനിൽ ടിക്ടോക്ക് — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.0/5
  Star Cast: Prajin Prathap, Muhammed Raffi
  Director: Prajin Prathap

  തല്ലുംപിടി എന്ന പടത്തിന്റെ പോസ്റ്റർ ഹൈവേയോരങ്ങളിൽ കാണാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. അടിപിടി, സംഘർഷം എന്നിവയ്ക്കൊക്കെ പറയുന്ന കോഴിക്കോട് മലപ്പുറം ജില്ലകളിലെ കൊളോക്കിയൽ വാക്കാണ് 'തല്ലുംപിടി'. ശീർഷകത്തിൽ തന്നെ പടത്തിന്റെ 'അമച്വറിഷ്നെസ്' വ്യക്തമാണ്. അതിൽ ഒരു കൗതുകവുമുണ്ട്. ആ കൗതുകവും കൊണ്ടാണ് പടം റിലീസായപ്പോൾ ഇന്ന് തിയേറ്ററിൽ എത്തിയത്.

  തിയേറ്ററിൽ കയറിയ ശേഷമാണ് ടൈറ്റിലിന് താഴെയുള്ള ടാഗ്‌ലൈൻ ശ്രദ്ധിച്ചത് — 'സ്റ്റാൻഡേർഡ് ഒട്ടും പ്രതീക്ഷിക്കണ്ട പക്കാ ലോക്കൽ'. ഇനിയിപ്പോ പടത്തെ കുറിച്ച് എന്ത് പറയാനാണ്. സംഗതി അതുതന്നെ. പക്കാലോക്കൽ. ടിക് ടോക്ക് സൂപ്പർ താരം ഫുക്രു നായകനാകുന്നു, പതിനഞ്ചോളം ടിക് ടോക്ക് താരങ്ങൾ അഭിനയിക്കുന്നു എന്നൊക്കെ ആയിരുന്നു തല്ലുംപിടിയെ കുറിച്ചുള്ള ആദ്യവാർത്തകൾ. എന്നാൽ ഫുക്രുവൊന്നുമല്ല സിനിമയിലെ നായകൻ. അത് സംവിധായകൻ പ്രജിൻ പ്രതാപ് തന്നെയാണ്.

  കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ ചെയ്ത് നായകനായി അഭിനയിച്ചതിനും പുറമെ ആക്ഷൻ കൊറിയോഗ്രാഫി പോലുള്ള വേറെ ചില ഐറ്റംസ് കൂടി ക്രെഡിറ്റ്സിൽ പ്രജിൻ പ്രതാപിന്റെ നേരെ കാണുന്നുണ്ട്. മൃദു, ആര്യൻ, സത്യജിത് എന്നിങ്ങനെ പേരായ മൂന്ന് കൂട്ടുകാരുടെ കഥയാണ് തല്ലുംപിടി. ബാല്യകാലം മുതലുള്ള അവരുടെ സൗഹൃദവും തല്ലുംപിടികളും കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഇരുപത് മിനിറ്റ് കഴിയുമ്പോൾ ടൈറ്റിൽ ക്രെഡിറ്റ്സ് വരുന്നു. നാല്പത് മിനിറ്റ് ആവുമ്പോൾ കൂട്ടുകാർ വലുതാവുന്നു. തല്ലുംപിടി എന്ന മെയിൻ ടൈറ്റിൽ വരുന്നു.

  സൂപ്പർടെൻ മലയാളം മൂവീസ് 2019 - ശൈലന്റെ റിവ്യൂ

  മൃദു എന്ന് പറയുമ്പോൾ പെണ്ണ് ആവുമെന്ന് തെറ്റിധരിക്കണ്ട. ഇതാണ് 'സംവിധായകനായകൻ' അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രം. ഇപ്പോഴത്തെ പിള്ളേരുടെ ഓരോരോ ഫേഷനുകളേ. തല്ലുംപിടിയും അതിൽ നിന്നുള്ള താൽക്കാലിക വിജയങ്ങളും എല്ലാ കാലത്തും ഹരമായ നായകന് ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലൂടെ സഞ്ചരിച്ച് ദുരന്തത്തിലേക്ക് നീങ്ങുന്നതാണ് തല്ലുംപിടിയുടെ കഥാഗതി. വാളെടുത്തവൻ വാളാൽ എന്ന സംഗതി തന്നെ.

  2020 ലെ ആദ്യസിനിമ, ധമാക്ക: ടിപ്പിക്കൽ ഒമർ ലുലു മസാല - ശൈലന്റെ റിവ്യൂ

  പേരിൽ നിന്നും ടാഗ്‌ലൈനിൽ നിന്നും മൊത്തത്തിലുള്ള സെറ്റപ്പിൽ നിന്നും ഇത്രയൊക്കെയേ പ്രതീക്ഷിച്ചുള്ളൂ എന്നതിനാൽ തിയേറ്ററിലിരിക്കുമ്പോൾ നിരാശയൊന്നും തോന്നിയില്ല. മുൻനിര താരങ്ങളെ വച്ചു ഒന്നാംകിട സംവിധായകർ കൊട്ടിഘോഷിച്ച് ഇതിലും ഊളപ്പടങ്ങൾ ചെയ്യുമ്പോൾ കൗതുകത്തിന്റെയും ആവേശത്തിന്റെയും പുറത്ത് ഇത്തരം ചെറിയ സിനിമകൾ ചെയ്യുന്ന പാവങ്ങളെ എന്ത് കുറ്റം പറയാൻ.

  അതേക്കുറിച്ച് ചോദിച്ചു! അവര്‍ ആ സിനിമയില്‍ നിന്ന് പുറത്താക്കി! വെളിപ്പെടുത്തലുകളുമായി പൃഥ്വിരാജ്!

  പടത്തിലെ കഥാപാത്രങ്ങൾ എല്ലാവരും കോഴിക്കോടൻ കൊളോക്കിയൽ സ്ലാംഗാണ് സംസാരിക്കുന്നത്. ഇത് ഭേദപ്പെട്ട രീതിയിൽ പകർത്തിയെന്നത് പടത്തിന്റെ പോസിറ്റീവ് ആയി തോന്നി. നായകന്റെ ഡബ്ബിംഗിൽ കൃത്രിമത്വം പലപ്പോഴും ഓവറാകുന്നുണ്ട്. ഒരുമാതിരി വടക്കൻ സെൽഫിയിലെ നിവിന്റെ ട്രെയിൻ സംഭാഷണം പോലെ. ദേവി അജിത്തിന്റെയും കുളപ്പുള്ളി ലീലയുടെയും ക്യാരക്ടറുകൾ നന്നായിരുന്നു. രണ്ടാളും നന്നായി.

  തല്ലുംപിടി — സ്റ്റാൻഡേർഡ് ഒട്ടും പ്രതീക്ഷിക്കേണ്ട, പക്കാ ലോക്കൽ എന്ന് അടിവര

  Read more about: review റിവൃൂ
  English summary
  Thallumbidi Movie Review In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X