For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: പ്രേമം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി....

  |

  Rating:
  4.0/5
  Star Cast: Nivin Pauly,Shabareesh Varma,Sai Pallavi
  Director: Alphonse Puthren

  കഥയില്‍ പുതുമകള്‍ ഒന്നും തന്നെയില്ലാതെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മികച്ച ചിത്രങ്ങളില്‍ ഒന്നില്‍ ഇടം നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കും പ്രേമം. പറഞ്ഞത് ആവര്‍ത്തിയ്ക്കാം, പ്രേമത്തില്‍ വ്യത്യസ്തമായത് എന്ന് പറയാന്‍ കാര്യമായി ഒന്നുമില്ല. എന്ന് പറയുമ്പോഴും പുതുമകളില്ലാതെ തന്നെ ആസ്വദിച്ചിരിക്കാന്‍ കഴിയുന്ന ഒരു പുതിയ അനുഭവമായിരിക്കും അല്‍ഫോണ്‍സ്- നിവിന്‍ പോളി കൂട്ടുകെട്ടില്‍ പിറന്ന പ്രേമം.

  ജോര്‍ജ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ മൂന്ന ഘട്ടങ്ങള്‍ അയാളുടെ പ്രണയത്തിലൂടെ പറയുകയാണ് പ്രേമം. അടുത്ത രംഗത്ത് എന്തോ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കഥ പോകുന്നത്. എന്നാല്‍ അവിടെ ഒന്നും ഉണ്ടായിരിക്കില്ല. അതേ സമയം പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ പലതും വരും. അത്രമാത്രമേ ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പറയാന്‍ നിര്‍വ്വാഹമുള്ളൂ. കഥയിലേക്ക് കടക്കാതെ കഥാപാത്രങ്ങളിലേക്കും സാങ്കേതിക പ്രവര്‍ത്തകരിലേക്കും വരാം.

  നിവിന്‍ പോളി തന്നെയാണ് കഥയിലെ മുഖ്യാകര്‍ഷണം, ജോര്‍ജ് എന്ന ചെരുപ്പക്കാരന്റെ മൂന്ന് വ്യത്യസ്ത ഘട്ടങ്ങള്‍ നടന്റെ അഭിനയത്തില്‍ സുരക്ഷിതം. ജൂഡ് ആന്റണി ജോസഫ് പറഞ്ഞതുപോലെ നിവിന്‍ പോളി എന്ന സൂപ്പര്‍സ്റ്റാര്‍ ജനിച്ചു കഴിഞ്ഞു. ഇനി നടന്റെ വളര്‍ച്ചയാണ്. ടോട്ടല്‍ ഒരു രാജമാണിക്യം സ്‌റ്റൈലായിരുന്നു നിവിന്‍ പോളിയ്ക്ക്.

  നവാഗതയായ അനുപമ പരമേശ്വരനാണ് ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളെ അവതരിപ്പിച്ചിരിയ്ക്കുന്നത്. അല്പം നാടകീയത് അനുഭവപ്പെടുമെങ്കിലും കുഴപ്പമില്ലാത്ത അഭിനയം. സായി പല്ലവി, മഡോണ എന്നിവരാണ് മറ്റ് രണ്ട് നായികമാര്‍. മണിയന്‍ പിള്ളരാജു, ജൂഡ് ആന്റണി ജോസഫ്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വില്‍സണ്‍ ജോസഫ്, അഞ്ജു കുര്യാന്‍ റിസ്‌ന ജാക്കബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിയ്ക്കുന്നത്.

  നേരം എന്ന ചിത്രത്തിലൂടെ തന്നെ സംവിധായക മികവ് തെളിയിച്ചതാണ് അല്‍ഫോണ്‍സ് പുത്രന്‍. പുതുമുഖളില്ലെങ്കിലും സ്ഥിരം ക്ലീഷേകളും ചിത്രത്തിലില്ല. ഒരോ രംഗത്തും സംവിധാന മികവ് കണ്ടറിയാന്‍ സാധിക്കുന്നുണ്ട്. പുതിയതെന്തിനെയോ അവതരിപ്പിക്കാന്‍ സംവിധായകന്‍ നന്നേ പരിശ്രമിച്ചിട്ടുണ്ട്. ചിത്രത്തിലെ പാട്ടുകളിലും മറ്റും അക്കാര്യം നേരത്തെ വ്യക്തമാക്കകും ചെയ്തിട്ടുണ്ട്. സൗഹൃദത്തെയും പ്രണയത്തെയും ജീവിതത്തെയും വളരെ രസത്തോടെ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു.

  ആനന്ദ് സി ചന്ദര്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഡീസറ്റ് സിനിമോറ്റോഗ്രാഫി. സംവിധായകന്റെ തന്നെ എഡിറ്റിങും നിര്‍വ്വഹിച്ചതുകൊണ്ട് അതില്‍ സിനിമയുടെ ആത്മാവറിയാമായിരുന്നു. എന്നാല്‍ അല്പം ഇഴച്ചില്‍ തോന്നിയതും പറയാതിരിക്കാന്‍ കഴിയില്ല. നേരത്തിലെ എന്ന പോലെ പ്രേമത്തിലും വ്യത്യസ്തമായ പാട്ട് കൊണ്ടുവരാന്‍ അല്‍ഫോണ്‍സ് പുത്രന് സാധിച്ചിട്ടുണ്ട്. അതിനുള്ള കൈ രാജേഷ് മുരുകേശനാണ്.

  ഇപ്പോള്‍ പ്രേമിച്ചു കൊണ്ടിരിയ്ക്കുന്നവര്‍ക്കും പ്രേമം മനസ്സിലുള്ളവര്‍ക്കും ധൈര്യമായി പോയിരുന്നു കാണാനും ആസ്വദിക്കാനും കഴിയാവുന്ന മികച്ച ചിത്രമാണ് പ്രേമമെന്നാണ് ചിത്രത്തെ കുറിച്ച് വന്നുകൊണ്ടിരിയ്ക്കുന്ന ഫസ്റ്റ് റിവ്യ.

  മച്ചു പൊളിച്ചൂട്ടാ

  നിരൂപണം: പ്രേമം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി....

  നിവിന്‍ പോളി തന്നെയാണ് കഥയിലെ മുഖ്യാകര്‍ഷണം, ജോര്‍ജ് എന്ന ചെരുപ്പക്കാരന്റെ മൂന്ന് വ്യത്യസ്ത ഘട്ടങ്ങള്‍ നടന്റെ അഭിനയത്തില്‍ സുരക്ഷിതം. ടോട്ടല്‍ ഒരു രാജമാണിക്യം സ്‌റ്റൈലായിരുന്നു നിവിന്‍ പോളിയ്ക്ക്.

  അനുപമ പരമേശ്വരന്‍

  നിരൂപണം: പ്രേമം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി....

  നവാഗതയായ അനുപമ പരമേശ്വരനാണ് ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളെ അവതരിപ്പിച്ചിരിയ്ക്കുന്നത്. അല്പം നാടകീയത് അനുഭവപ്പെടുമെങ്കിലും കുഴപ്പമില്ലാത്ത അഭിനയം.

  അല്‍ഫോണ്‍സ് പുതിയ പ്രതീക്ഷ

  നിരൂപണം: പ്രേമം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി....

  നേരം എന്ന ചിത്രത്തിലൂടെ തന്നെ സംവിധായക മികവ് തെളിയിച്ചതാണ് അല്‍ഫോണ്‍സ് പുത്രന്‍. പുതുമുഖളില്ലെങ്കിലും സ്ഥിരം ക്ലീഷേകളും ചിത്രത്തിലില്ല. ഒരോ രംഗത്തും സംവിധാന മികവ് കണ്ടറിയാന്‍ സാധിക്കുന്നുണ്ട്. പുതിയതെന്തിനെയോ അവതരിപ്പിക്കാന്‍ സംവിധായകന്‍ നന്നേ പരിശ്രമിച്ചിട്ടുണ്ട്.

  നിര്‍മാണം

  നിരൂപണം: പ്രേമം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി....

  അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകത പ്രേമത്തിനുണ്ട്

  സാങ്കേതിക വശം

  നിരൂപണം: പ്രേമം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി....

  ആനന്ദ് സി ചന്ദര്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഡീസറ്റ് സിനിമോറ്റോഗ്രാഫി. സംവിധായകന്റെ തന്നെ എഡിറ്റിങും നിര്‍വ്വഹിച്ചതുകൊണ്ട് അതില്‍ സിനിമയുടെ ആത്മാവറിയാമായിരുന്നു. എന്നാല്‍ അല്പം ഇഴച്ചില്‍ തോന്നിയതും പറയാതിരിക്കാന്‍ കഴിയില്ല.

  സഹതാരങ്ങള്‍

  നിരൂപണം: പ്രേമം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി..

  സായി പല്ലവി, മഡോണ എന്നിവരാണ് മറ്റ് രണ്ട് നായികമാര്‍. മണിയന്‍ പിള്ളരാജു, ജൂഡ് ആന്റണി ജോസഫ്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വില്‍സണ്‍ ജോസഫ്, അഞ്ജു കുര്യാന്‍ റിസ്‌ന ജാക്കബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിയ്ക്കുന്നത്.

  വ്യത്യസ്തമായ പാട്ട്

  നിരൂപണം: പ്രേമം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി..

  നേരത്തിലെ എന്ന പോലെ പ്രേമത്തിലും വ്യത്യസ്തമായ പാട്ട് കൊണ്ടുവരാന്‍ അല്‍ഫോണ്‍സ് പുത്രന് സാധിച്ചിട്ടുണ്ട്. അതിനുള്ള കൈ രാജേഷ് മുരുകേശനാണ്.

  പ്രേമത്തിന്റെ നേരം

  നിരൂപണം: പ്രേമം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി..

  നേരം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിക്കുന്ന പ്രേമം. പ്രതീക്ഷകളധികമൊന്നും വേണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ നിലനിര്‍ത്തുന്നതാണ് ചിത്രം

  പ്രേമത്തിന്റെ വിധി

  നിരൂപണം: പ്രേമം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി..

  ഇപ്പോള്‍ പ്രേമിച്ചു കൊണ്ടിരിയ്ക്കുന്നവര്‍ക്കും പ്രേമം മനസ്സിലുള്ളവര്‍ക്കും ധൈര്യമായി പോയിരുന്നു കാണാനും ആസ്വദിക്കാനും കഴിയാവുന്ന മികച്ച ചിത്രമാണ് പ്രേമമെന്നാണ് ചിത്രത്തെ കുറിച്ച് വന്നുകൊണ്ടിരിയ്ക്കുന്ന ഫസ്റ്റ് റിവ്യ.

  ചുരുക്കം: പുതുമകളില്ലാതെ തന്നെ ആസ്വദിച്ചിരിക്കാന്‍ കഴിയുന്ന ഒരുപാടു മുഹൂര്‍ത്തങ്ങള്‍ ഉള്ള ഒരു നല്ല അനുഭവമാണ് അല്‍ഫോണ്‍സ്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പിറന്ന പ്രേമം.

  English summary
  Premam is a romantic comedy directed by Alphonse Puthren, with Nivin Pauly in the central role. Debutante Anupama Parameshwaran essays one the three female leads in the movie. Premam is produced by filmmaker Anwar Rasheed, under the banner Anwar Rasheed Entertainments.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X