»   » ആമിർ ഖാൻ അഭിനയിച്ച ചിത്രത്തിന്റെ റീമേക്കിൽ നായകൻ പ്രേംനസീർ!!! യാധോം കി ബാരാത് - തിരിഞ്ഞു നോട്ടം

ആമിർ ഖാൻ അഭിനയിച്ച ചിത്രത്തിന്റെ റീമേക്കിൽ നായകൻ പ്രേംനസീർ!!! യാധോം കി ബാരാത് - തിരിഞ്ഞു നോട്ടം

Posted By: SANDEEP SANTOSH
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രശസ്ത തിരക്കഥാകൃത്തുക്കളായ സലിം ഖാനും ജാവേദ് അക്തറും കഥയെഴുതി നസീർ ഹുസൈൻ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് 1973 നവംബർ മാസത്തിൽ റിലീസ് ചെയ്ത 'യാധോം കി ബാരാത്’

( ഓർമ്മകളുടെ ഘോഷയാത്ര).

ധർമ്മേന്ദ്ര, സീനത്ത് അമൻ, അജിത്ത് ഖാൻ, വിജയ് അറോറ, താരിഖ് ഖാൻ, നീതു സിംഗ്, ആമിർ ഖാൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്.

ആമിർ ഖാൻന്റെ ആദ്യ ചിത്രം!

സംവിധായകൻ നസീർ ഹുസൈനിന്റെ സഹോദരി പുത്രൻമ്മാരായ താരീഖ് ഖാൻ , ആമിർ ഖാൻ എന്നിവരുടെ ആദ്യ ചിത്രമാണ് ‘യാധോം കി ബാരാത്'.

ഇന്ന് ബോളിവുഡിലെ സൂപ്പർതാരമായി ജ്വലിച്ചു നിൽക്കുന്ന ആമിർ ഖാൻ തന്റെ എട്ടാമത്തെ വയസിൽ ബാലതാരമായാണ് ചിത്രത്തിലഭിനയിച്ചത്.

താരീഖ് ഖാനിന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് ആമിർ അവതരിപ്പിച്ചത്.ചിത്രത്തിലഭിനയിച്ച സീനത്ത് അമൻ, നീതു സിംഗ് എന്നീ നടികൾ ചിത്രത്തിന്റെ വിജയത്തോടു കൂടി

70-കളിലെ മുൻനിര നായികമാരായി മാറി.

ഇന്ത്യയിലെ ആദ്യ മസാല ചിത്രം!

മസാല ചിത്രമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനുതകുന്ന ആക്ഷൻ, ഡ്രാമ, റൊമാൻസ്, മ്യൂസിക്കൽ, ക്രൈം, ത്രില്ലർ തുടങ്ങിയ എല്ലാ കണ്ണികളും വിളക്കിച്ചേർത്ത് ഒരു സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നതാണ്.

മസാല ചിത്രം എന്ന ഗണത്തിൽപ്പെടുത്താവുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് ‘യാധോം കി ബാരാത്'എന്നത്.

ഇന്ത്യയിലെ ആദ്യ മസാല ചിത്രം!

മസാല ചിത്രമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനുതകുന്ന ആക്ഷൻ, ഡ്രാമ, റൊമാൻസ്, മ്യൂസിക്കൽ, ക്രൈം, ത്രില്ലർ തുടങ്ങിയ എല്ലാ കണ്ണികളും വിളക്കിച്ചേർത്ത് ഒരു സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നതാണ്.

മസാല ചിത്രം എന്ന ഗണത്തിൽപ്പെടുത്താവുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് ‘യാധോം കി ബാരാത്'എന്നത്.

പരീക്ഷണം വിജയിച്ചപ്പോൾ:

ഒരു കറി വയ്ക്കുമ്പോൾ അതിനു പാകത്തിൽ ഉപ്പും, മുളകും മറ്റ് ചേരുവകളും സമാസമം ചേർക്കുന്ന പോലെ ആവശ്യമുള്ള ചേരുവകൾ വേണ്ട ക്രമത്തിലും അളവിലും ചേർത്ത് പരീക്ഷിച്ച ‘യാധോം കി ബാരാത്' എന്ന ചലച്ചിത്രം നല്ലൊരു വിജയത്തിനൊപ്പം തന്നെ ഇന്ത്യൻ സിനിമയിൽ വൻ സ്വാധീനം ചെലുത്തുകയും ചെയ്തു. 1973-ലെ ബോക്സ് ഓഫീസിൽ ചിത്രം 5 കോടിക്ക് മുകളിലാണ് നേടിയത്.

വിജയകരമായി മാറിയ ഈ പരീക്ഷണം പിന്നീട് പല ചിത്രങ്ങളിലും, അന്യഭാഷാചിത്രങ്ങളിലും പ്രയോഗിച്ച്‌ സ്വീകാര്യത ബോദ്ധ്യപ്പെട്ടതോടുകൂടി മസാല നിറഞ്ഞ ചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ ഒഴിവാക്കാനാകാത്ത ഘടകമായി മാറി.

ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളും:

സിനിമയെപ്പോലെ തന്നെ സിനിമയിലെ ഗാനങ്ങളും വളരെ പ്രശസ്തമാണ്. സംഗീത സംവിധായകൻ

ആർ.ഡി.ബർമ്മനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമേകിയത്. ഈ ഗാനങ്ങളിൽ കൂടുതൽ ശ്രദ്ധയാകർഷിച്ചത് മുഹമ്മദ് റഫിയും ആശാ ഭോസ്‌ലെയും ചേർന്നാലപിച്ച "ചുരാ ലിയാ ഹെ തുമ്നെ ജോ ദിൽ കൊ" എന്ന ഗാനമാണ്.

മജ്‌റൂഹ് സുൽത്താൻപുരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികളെഴുതിയത്.

ചിത്രത്തിന്റെ കഥാസാരം:


മൂന്നു സഹോദരങ്ങൾ അവരുടെ കുട്ടിക്കാലത്ത് തന്നെ ചിലരുടെ ആക്രമണത്തിൽ അച്ഛനേയും അമ്മയേയും നഷ്ടപ്പെടുമ്പോൾ രക്ഷപെടാനായി പല വഴിയിലായി ഓടിപ്പോകുന്നു.

വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രീതിയിൽ വളരുന്ന ഈ സഹോദരങ്ങൾ വർഷങ്ങൾക്കു ശേഷം വീണ്ടും ഒത്തുചേരുന്നു. ഇതിനു കാരണമാകുന്നത് കുട്ടിക്കാലത്ത് അച്ഛന്റെ പിറന്നാൾ ദിവസം അമ്മ പാടിക്കൊടുത്ത പാട്ട് വീണ്ടും പാടുന്നതാണ്.

പിന്നീട് ഒരുപാട് ചിത്രങ്ങളിൽ ആവർത്തിച്ച ഒരു കഥയാണിത്

കഥാപാത്രങ്ങും കഥയുടെ സഞ്ചാരവും:


ശങ്കർ (ധർമ്മേന്ദ്ര ), വിജയ് ( വിജയ് അറോറ),രത്തൻ (താരീഖ് ഖാൻ) എന്നിവരാണ് ചിത്രത്തിലെ മൂന്ന് സഹോദരങ്ങൾ, ഇവരുടെ കുട്ടിക്കാലത്ത് ഒരിക്കൽ അച്ഛന്റെ പിറന്നാൾ ദിവസം അമ്മ "യാധോം കി ബാരാത്"എന്നു തുടങ്ങുന്ന ഒരു ഗാനം ഇവരെ പാടിപഠിപ്പിക്കുന്നു. പിന്നീട് ജീവിതത്തിൽ ഇവർക്ക് മറക്കാൻ കഴിയാത്ത ഗാനമായി ഇത് മാറുന്നു.

ഒരു ദിവസം ഇവരുടെ അച്ഛൻ യാദൃശ്ചികമായി ഷക്കാൽ എന്നൊരാളും കൂട്ടാളികളും നടത്തുന്ന കവർച്ച കാണാൻ ഇടയാകുന്നു. തെളിവു നശിപ്പിക്കാനായി അവർ ശങ്കറിന്റെ വീട്ടിൽ വന്ന് ശങ്കറിന്റെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തുന്നു.

ഈ ദൃശ്യങ്ങൾക്കു സാക്ഷിയാകുന്ന സഹോദരങ്ങൾ ഓടി രക്ഷപെടുന്നുവെങ്കിലും ഇവർ പല വഴിക്കാകുന്നു.

മൂന്നിടങ്ങളിൽ വളരുന്ന ഈ സഹോദരങ്ങൾ പിന്നീട് പലതവണ തമ്മിൽ കാണുന്നുണ്ടെങ്കിലും തിരിച്ചറിയാനാകാതെ പോവുകയാണ്.

മോണ്ടോഎന്ന് പേര് മാറ്റി ഒരു ബാൻഡ് തുടങ്ങിയ രത്തൻ തന്റെ കൂടെ പാടുന്ന പെൺകുട്ടിയുമായും (നീതു സിംഗ്) , വിജയ് സുനിത ( സീനത്ത് അമൻ ) എന്ന പെൺകുട്ടിയുമായും ഇഷ്ടത്തിലാകുന്നു.

അങ്ങനെ കഥ പുരോഗമിക്കുമ്പോൾ തന്റെ മാതാപിതാക്കളുടെ കൊലപാതകം അലട്ടിക്കൊണ്ടിരിക്കുന്ന ശങ്കർ കൊലയാളിയെയും തിരിച്ചറിയുന്നു.

അവസാനം ഷക്കാലെന്ന വില്ലന്റെ കാൽ റെയിൽവെ ട്രാക്കിനിടയിൽ കുടുങ്ങുമ്പോൾ ശങ്കർ അയാളെ മരണത്തിനു വിട്ടു കൊടുത്തുകൊണ്ട് മടങ്ങുന്നു.

അതിനു ശേഷം മൂന്നു സഹോദരങ്ങളും വീണ്ടും ഒത്തുചേരുന്നു.

ചിത്രത്തിന്റെ റീമേക്ക് തമിഴിൽ:

‘യാധോം കി ബാരാത്'ന്റെ തമിഴ് റീമേക്കാണ് 1975-ൽ റിലീസ് ചെയ്ത "നാളൈ നമധെ" എന്ന ചിത്രം.

ചിത്രത്തിൽ മുതിർന്ന രണ്ട് സഹോരങ്ങളുടേയും വേഷം അവതരിപ്പിച്ചത് എം.ജി.ആർ ആണ്.

സൂപ്പർ ഹിറ്റായി 150 ദിവസത്തിലധികം പ്രദർശിപ്പിച്ച ചിത്രത്തിൽ മലയാളി നടൻ എം.ജി.സോമനാണ് മൂന്നു സഹോദരങ്ങളുടെ അച്ഛന്റെ വേഷം അവതരിപ്പിച്ചത്.

ചിത്രത്തിന്റെ തെലുങ്ക് റീമേക്ക്:

1975 -ൽ റിലീസ് ചെയ്ത ‘അണ്ണാദമ്മുല അനുഭന്തം' എന്ന ചിത്രവും ‘യാധോം കി ബാരാതി'ന്റെ റീമേക്കാണ്.

എൻ.ടി.ആർ. എന്ന എൻ.ടി.രാമറാവുവാണ് തെലുങ്ക് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.

തെലുങ്കിലും ചിത്രം സൂപ്പർഹിറ്റായിരുന്നു.

മലയാളത്തിലേക്ക് വൈകിയെത്തിയ റീമേക്ക്:

1973 ലെ ഹിന്ദി ചിത്രത്തിന്റെ റീമേക്ക് 1983 ലാണ് മലയാളത്തിൽ നിർമ്മിച്ചത്. "ഹിമം"എന്ന പേരിൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ പ്രശസ്ത നടൻ പ്രേംനസീർ, ശങ്കർ, ഷാനവാസ് തുടങ്ങിയവരാണ് അഭിനയിച്ചത്.

English summary
Premnaseer was the hero in Aamir khan's movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam