twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭയന്ന് വിറപ്പിക്കുന്ന പ്രേതമല്ല, ഇതൊരു ത്രില്ലിംഗ് എന്റര്‍ടെയിനര്‍! പ്രേതം 2 റിവ്യു

    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    Recommended Video

    പ്രേതത്തിന്റെ രണ്ടാം വരവ് എങ്ങനെ ഉണ്ട്? | filmibeat Malayalam

    Rating:
    3.0/5
    Star Cast: Jayasurya, saniya iyappan, Dain Davis
    Director: Ranjith Sankar

    രണ്ട് വര്‍ഷം മുമ്പൊരു ഓണക്കാലത്തിന് മുന്നോടിയായിട്ടിയാരുന്നു രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പ്രേതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിലെ നായക കഥാപാത്രമായ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

    പേരില്‍ പ്രേതം ഉണ്ടായിരുന്നെങ്കിലും ഭയത്തിനേക്കാള്‍ ഹാസ്യത്തിലൂന്നി കാലിക പ്രസ്‌കതമായ ഒരു വിഷയം അവതരിപ്പിക്കുകയായിരുന്നു ആദ്യ ഭാഗം. ജോണ്‍ ഡോണ്‍ ബോസ്‌കോയുമായി ഇരുവരും രണ്ട് വര്‍ഷത്തിനിപ്പുറം പ്രേക്ഷകന് മുന്നിലേക്ക് എത്തുമ്പോള്‍ ഭയത്തിനൊപ്പം ത്രില്ലിംഗായ ഒരു എന്റര്‍ടെയിനാണ് രഞ്ജിത് ശങ്കര്‍ പ്രേക്ഷകര്‍ക്കായി കരുതിയിരിക്കുന്നത്.

    മംഗലശേരി മനയിലേക്ക്

    മംഗലശേരി മനയിലേക്ക്

    വരിക്കാശ്ശേരി മനയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മംഗലശേരി മന എന്ന മനയിലേക്ക് ഒരു ഷോര്‍ട്ട് ഫിലിം ചിത്രീകരിക്കുന്നതിനായി മുമ്പ് നേരില്‍ പരിചയമില്ലാത്ത അഞ്ചംഗ സംഘം എത്തുകയാണ്. അമിത്, ഡെയിന്‍, സിദ്ധാര്‍ത്ഥ് ശിവ, ദുര്‍ഗ്ഗ കൃഷ്ണ, സാനിയ ഇയ്യപ്പന്‍ എന്നവിരാണ് ഈ അഞ്ചംഗ സംഘത്തിലുള്ളത്. സിനിമ പ്രാന്തന്മാര്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളാണിവര്‍. ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ച് ഡിസംബര്‍ 31ന് ഈ ഗ്രൂപ്പിന്റെ പ്രഥമ ഗെറ്റ് ടുഗദര്‍ ദിനത്തില്‍ പ്രദര്‍ശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. കായകല്പ ചികിത്സയുടെ ഭാഗമായി മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോയും മംഗലശേരി മനയില്‍ എത്തിയിട്ടുണ്ട്.

    അദൃശ്യ ശക്തിയുടെ സാന്നിദ്ധ്യം

    അദൃശ്യ ശക്തിയുടെ സാന്നിദ്ധ്യം

    മനയില്‍ വച്ച് അഞ്ചംഗ സംഘത്തിന് ഒരു അദൃശ്യ ശക്തിയുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നു. ജോണും ഇക്കാര്യം ഉറപ്പിക്കുന്നു. പിന്നീട് അവിടെ നടക്കുന്ന സംഭവവികാസങ്ങളും ആ അദൃശ്യ ശക്തിയുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് പ്രതിവിധി കാണുന്നതുമാണ് ചിത്രം. ആദ്യ പാതിയില്‍ ഹൊറര്‍ എലമെന്റിന് പ്രാധാന്യം നല്‍കുന്ന ചിത്രം രണ്ടാം പാതിയില്‍ പതിവ് ഹൊറര്‍ ചിത്രങ്ങളുടെ ചോര ചിന്തുന്ന പ്രതികാരത്തില്‍ നിന്നും വഴിമാണ് ത്രില്ലറിന്റെ സ്വാഭവത്തിലേക്ക് ചുവടുമാറുന്നു. ഇന്റര്‍നെറ്റ് ക്രൈമിന് സോഷ്യല്‍ മീഡിയ എങ്ങനെ പ്ലാറ്റ്‌ഫോമാകുന്നു എന്ന് വരച്ചുകാട്ടുകയാണ് ചിത്രം.

    പുണ്യാളന്‍ മുതല്‍ മേരിക്കുട്ടി വരെ

    പുണ്യാളന്‍ മുതല്‍ മേരിക്കുട്ടി വരെ

    പുണ്യാളന്‍ മുതല്‍ ഞാന്‍ മേരിക്കുട്ടി മുതല്‍ വരെയുള്ള രഞ്ജിത് ശങ്കര്‍-ജയസൂര്യ ചിത്രങ്ങളിലേതുപോലെ സാമൂഹിക പ്രസ്‌ക്തമായ വിഷയമാണ് പ്രേതം 2വും ചര്‍ച്ച ചെയ്യുന്നത്. രണ്ടേകാല്‍ മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ഒരിക്കല്‍ പോലും പ്രേക്ഷക ശ്രദ്ധയെ ചിത്രത്തില്‍ നിന്നും വ്യതി ചലിക്കാത്ത വിധം കൈയൊതുക്കത്തോടെയാണ് സംവിധായകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. രണ്ടേകാല്‍ മണിക്കൂര്‍ പ്രേക്ഷകനെ എന്റര്‍ടെയിന്‍ ചെയ്യിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

    വരിക്കാശേരി പ്രധാന ലൊക്കേഷൻ

    വരിക്കാശേരി പ്രധാന ലൊക്കേഷൻ

    വരിക്കാശേരി പ്രധാന ലൊക്കേഷനാകുന്നതുകൊണ്ടാകാം മോഹന്‍ലാല്‍ റെഫറന്‍സ് ചിത്രത്തിലുടനീളം കാണാം. സിദ്ധാര്‍ത്ഥ് ശിവയുടെ കഥപാത്രം ഗ്രൂപ്പില്‍ മംഗലശേരി നീലകണ്ഠന്‍ എന്ന ഫേക്ക് ഐഡിയിലുള്ള മോഹന്‍ലാല്‍ ആരാധകനാണ്. ഈ കഥപാത്രത്തിലൂടെ മോഹന്‍ലാല്‍ ചിത്രങ്ങളേയും സംഭാഷണങ്ങളേയും പുട്ട് പീര പോലെ ചിത്രത്തില്‍ ആവോളം വാരി വിതറിയിട്ടുണ്ട്. ഇത്രത്തോളമില്ലെങ്കിലും മമ്മൂട്ടി റെഫറന്‍സും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

    മികച്ച സംഗീതം

    മികച്ച സംഗീതം

    ആദ്യഭാഗത്തിന് സംഗീതമൊരുക്കിയ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഹൊറര്‍ ത്രില്ലര്‍ ഫീലുകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംഗീതത്തിന് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സിംഹഭാഗവും ചിത്രീകരിച്ച വരിക്കാശേരി മനയിലും പരിസരങ്ങളിലും നിന്നുകൊണ്ട് മികച്ച ദൃശ്യങ്ങളാണ് വിഷ്ണു നാരായണന്‍ ഒരുക്കിയിരിക്കുന്നത്. ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഇവരുടെ വിതരണ കമ്പനിയായ പുണ്യാളന്‍ സിനിമാസാണ് തിയറ്ററിലെത്തിക്കുന്നത്.

    ചുരുക്കം: ഹൊറര്‍ എന്ന സഞ്ചാര പഥത്തിലൂടെ ത്രില്ലിംഗ് എന്റര്‍ടെയിനറിലേക്ക് പരിണമിക്കുന്ന ചലച്ചിത്രാനുഭവമാണ് പ്രേതം 2.

    English summary
    Pretham 2 is a horror flavoured thrilling entertainer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X