»   » പാവാട നിരൂപണം: ഇവന്‍ പാമ്പ് ജോയ് അല്ല ഹിറ്റ് ജോയ്‌

പാവാട നിരൂപണം: ഇവന്‍ പാമ്പ് ജോയ് അല്ല ഹിറ്റ് ജോയ്‌

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് നായകായി എത്തുന്ന ചിത്രമാണ് പാവാട. ജനുവരി 15ന് റിലീസ് ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. ഇപ്പോഴിതാ തിയേറ്ററില്‍ എത്തിയപ്പോഴും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്. പൃഥ്വിരാജിന്റെ ഹിറ്റ് വീണ്ടും ആവര്‍ത്തിച്ചു എന്ന് തന്നെ ഉറപ്പിച്ച് പറയാം.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാദിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാര്‍ത്താണ്ഡനാണ് പാവാട സംവിധാനം ചെയ്യുന്നത്. മാര്‍ത്താണ്ഡന്‍ ചെയ്ത ചിത്രങ്ങളിലൊന്നും കാര്യമായ വിജയവും ഉണ്ടായിരുന്നില്ല. എന്നാല്‍ മാര്‍ത്താണ്ഡന്റെ സംവിധാനത്തിലെ ചിത്രങ്ങളിലെ ചീത്തപേരിന് മറുപടി കൂടിയാണ് പാവാട. പൃഥ്വിരാജിനൊപ്പം അനൂപ് മേനോനും ചിത്രത്തില്‍ മുഖ്യ വേഷം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.


അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന ബാബു ജോസഫിലൂടെയാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. എന്നാല്‍ പാമ്പ് ജോയ് എന്ന കഥപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പിന്നീട് ഇരുവരുടെയും ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. പ്രേമത്തിലെ ഹിറ്റ് കഥാപാത്രമായ ഗിരിരാജന്‍ കോഴി എന്ന ഷറഫുദ്ദീനും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ പൃഥ്വിരാജ്, അനൂപ് മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരുടെ കോമഡികളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്. പക്ഷേ കോമഡിയിലൂടെ കഥ അവതരിപ്പിക്കുമ്പോഴും ശക്തമായ സന്ദേശങ്ങളും പഞ്ച് ഡയലോഗുകളും കാണികള്‍ക്ക് ആവേശം പകരുന്നുണ്ട്.


എന്നാല്‍ ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ കുറച്ച് കൂടെ സീരിയസ് മൂഡിലേക്ക് കഥ മാറുകയാണ്. കോമഡിയ്‌ക്കൊപ്പം ഗൗരവമേറിയ വിഷയവും ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിലെ കഥപാത്രങ്ങളിലേക്ക് വരുമ്പോള്‍ ആശ ശരത്, മിയ ജോര്‍ജ്ജ്, മണിയന്‍പിള്ള രാജു, നെടുമുടി വേണു തുടങ്ങിയവരെല്ലാം അവരുടെ വേഷങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യകം ചെയ്തിട്ടുണ്ട്. കൂടാതെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രയുടെ പേര് എടുത്ത് പറയേണ്ടത് തന്നെയാണ്. തുടര്‍ന്ന് വായിക്കൂ....


തുടര്‍ച്ചയായി വിജയം നിലനിര്‍ത്തി പൃഥ്വിരാജ്

മണിയന്‍പിള്ള രാജുവിന്റെ നിര്‍മ്മാണത്തിലെ 10ാമത്തെ ചിത്രമാണ് പാവാട. മണിയന്‍പിള്ള രാജുവും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്.


തുടര്‍ച്ചയായി വിജയം നിലനിര്‍ത്തി പൃഥ്വിരാജ്

എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ഹിറ്റുകള്‍ക്ക് ശേഷം പൃഥ്വിരാജ് നായകനാകുന്ന ചിത്രം. പൃഥ്വിയുടെ സെലക്ഷന്‍ തെറ്റിയില്ല.


തുടര്‍ച്ചയായി വിജയം നിലനിര്‍ത്തി പൃഥ്വിരാജ്

അനാര്‍ക്കലിയ്ക്ക് ശേഷം മിയാ ജോര്‍ജ്ജ് വീണ്ടും പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കുന്ന ചിത്രം.


തുടര്‍ച്ചയായി വിജയം നിലനിര്‍ത്തി പൃഥ്വിരാജ്

പാപനാശം, തൂങ്കാവനം എന്നീ തമിഴ് ചിത്രങ്ങള്‍ക്ക് ശേഷം ആശ ശരത് മലയാളത്തിലേക്ക്..


തുടര്‍ച്ചയായി വിജയം നിലനിര്‍ത്തി പൃഥ്വിരാജ്

പൃഥ്വിരാജിനൊപ്പം തന്നെ മുഖ്യ വേഷമാണ് അനൂപ് മേനോന്‍ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ബാബു ജോസഫ് എന്ന കഥപാത്രത്തെയാണ് അനൂപ് മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.


English summary
Prithviraj Pavada first review.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam