For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പതിവുകൾ പൊളിച്ചടുക്കുന്ന അയ്യപ്പന്റെയും കോശിയുടെയും പടപ്പുറപ്പാട് — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.5/5
  Star Cast: Biju Menon, Prithviraj Sukumaran, Sabumon Abdusamad
  Director: Sachy

  മുള്ളിനെ മുള്ള് കൊണ്ടെടുക്കുക അല്ലെങ്കിൽ കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കിക്കുക.. എന്നൊക്കെ പറഞ്ഞ പോലെ ഒരു ഇടിവെട്ട് ഐറ്റമാണ് സച്ചിയുടെ "അയ്യപ്പനും കോശിയും" . മലയാളസിനിമ ഇന്നോളം നടത്തിയ ആണത്ത പ്രഘോഷണങ്ങളെയും പുരുഷാധിപത്യ പ്രമത്തതകളെയുമെല്ലാം അയ്യപ്പൻ , കോശി കുര്യൻ എന്നിങ്ങനെ രണ്ടു കൂറ്റൻ മെയിൽ ഷോവനിസ്റ്റ് കഥാപാത്രങ്ങളെ വച്ചു തന്നെ പൊളിച്ച് ദൂരെക്കളയുന്നു ..

  അയ്യപ്പൻ നായരെയും കോശി കുര്യനേയും പോലെ ജെസിബിയും സിനിമയിൽ ഒരു പ്രധാന കഥാപാത്രമാണ് . കേവലം യാദൃശ്ചികമാവില്ല അത് . അത് പോലെ പടത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ രഞ്ജിത്ത് ആണെന്നത് യാദൃശ്ചികമാവില്ല . ഉടനീളം വില്ലൻ ആയ കോശിയെ ഇത്രയും വഷളാക്കും വിധം, അയാളുടെ ഈഗോയിൽ പെട്രോൾ കോരി ഒഴിച്ചുകൊണ്ടിരിക്കുന്ന , പടത്തിലെ ഏറ്റവും വൃത്തികെട്ട എം സി പി കുര്യനായി അഭിനയിച്ചിരിക്കുന്നതും രഞ്ജിത്ത് ആണെന്നത് യാദൃശ്ചികമാവില്ല . തള്ളലിലൂടെ ഇത്തരം സൂപ്പർ മെയിൽ ക്യാരക്ടറുകളെ മാനം മുട്ടിച്ചതിന് ഇത്ര പ്രായശ്ചിത്തമെങ്കിലും ചെയ്യേണ്ടേ ..

  "എന്റെ രക്തത്തിനു കുറച്ച് കൊഴുപ്പ് കൂടുതലുണ്ട് , കാരണം ഞാൻ പ്ലാന്റർ കുര്യന്റെ മകനാണ് " എന്ന സാമ്പ്രദായിക മാസ് ഡയലോഗിനല്ല മറിച്ച് , "നിങ്ങള് അപ്പനും മകനുമൊക്കെ എന്നാ നേരം വെളുക്കുക" എന്ന ജോണി ആന്റണിയുടെ കൗണ്ടറിനാണ് തിയേറ്ററിൽ കൂടുതൽ പ്രതികരണം എന്നത് ശ്രദ്ധേയമാണ് . (കാണികൾക്ക് നേരം വെളുത്തു ) ഇതേ കോശിയിൽ തന്നെ നൈസായി വരുന്ന പരിവർത്തനങ്ങളും അപ്പനിട്ടു അയാൾ കൊടുക്കുന്ന ആണികളും ശ്രദ്ധേയം .

  കാണികളെയും സിനിമയെയും നേരം വെളുപ്പിക്കാൻ പൃഥ്വിരാജ് എന്ന താരമൂല്യമുള്ള നടൻ സ്വയം കേറിക്കിടന്നു ആണിയടിച്ച്‌ തളച്ച മരക്കുരിശും , തലയിൽ എടുത്തണിഞ്ഞ മുൾക്കിരീടവുമാണ് കോശി കുര്യൻ എന്ന ക്യാരക്ടറും അയ്യപ്പനും കോശിയും എന്ന ഈ സിനിമയും എന്ന് ചിന്തിച്ചാൽ പോലും തെറ്റില്ല . പടത്തിൽ ഉടനീളം ഗ്രേ ഷെയ്ഡും ന്യായീകരിക്കാനാവാത്ത വിധം വില്ലനിസങ്ങളും ഉള്ള അസ്സൽ നെഗറ്റിവ് ക്യാരക്ടർ ആണ് കോശി കുര്യൻ . അപ്പുറത്ത് നിൽക്കുന്നതാകട്ടെ സംവിധായകൻ മനസറിഞ്ഞ് പിരമിഡ് പോലെ കെട്ടിപ്പണിഞ്ഞുണ്ടാക്കി ചോരയും നീരും ആത്മാവും കൊടുത്ത അയ്യപ്പൻ നായർ എന്ന മഹാമേരു . ഗ്രൗണ്ട് സപ്പോർട്ട് ഉടനീളം കിട്ടുന്ന പോസിറ്റിവ് എലമെൻറ്സ് മാത്രേ അയ്യപ്പൻ നായരുടെ പാത്രസൃഷ്ടിയിൽ ഉള്ളൂ. ആരായാലും കോശിയെ എടുത്ത് ഉടലിൽ അണിയാൻ ഒന്ന് മടിച്ചുപോവും .

  ഇവിടെയാവട്ടെ അയ്യപ്പൻ നായർ മാത്രമല്ല കോശിക്ക് മേൽ കയറി ഗോളടിക്കുന്നത് . ചെറു കഥാപാത്രങ്ങളെ വരെ പലഘട്ടങ്ങളിൽ അയാൾക്ക് മേലെ കയറി മേയാൻ വിടുന്നുണ്ട് സ്ക്രിപ്റ്റ് . എന്നിട്ടും മൂന്നുമണിക്കൂർ അയ്യപ്പൻ നായരുടെ മാസിനൊപ്പം, ഈഗോയ്ക്കപ്പുറം മറ്റ് ന്യായീകരണങ്ങളിലാത്ത കോശിക്ക് കട്ടയ്ക്ക് കട്ട പിടിച്ച് നിൽക്കാൻ കഴിയുന്നത് പൃഥ്വിരാജ് എന്ന നടന്റെ മഹാവിജയമാണ് . ചിലയിടത്തൊക്കെ സ്ക്രിപ്റ്റ് വിട്ടുപോയത് പൂരിപ്പിക്കാൻ പോലും ആ നടനത്തിനാവുന്നുണ്ട് .

  മലയാളം സിനിമ കണ്ട ഏറ്റവും മിഴിവുള്ള പാത്രസൃഷ്ടികളിൽ ഒന്നായ മുണ്ടൂർ മാടൻ എന്ന അയ്യപ്പൻ നായരെ ബിജുമേനോൻ അനശ്വരമാക്കി . കരിയർ ബെസ്റ്റ് എന്നു പറയിപ്പിക്കും വിധം മാസ് . കൂൾ !! അയ്യപ്പൻ എന്ന പേരിനും നായർ വാലിനും മാടൻ എന്ന വിളിപ്പേരിനും അയാളുടെ വന്യ പ്രകൃതിക്കും എല്ലാം സച്ചി സ്ക്രിപ്റ്റിൽ കൊടുത്തിരിക്കുന്ന പശ്ചാത്തലം എക്സലന്റ് . സ്ക്രിപ്റ്റ് തന്നെയാണ് സിനിമയുടെ മൊത്തം ബലം

  നിന്നെ ഞാന്‍ പിണക്കി നിര്‍ത്തുന്നത് കാണണോ? ദയയെ വെല്ലുവിളിച്ച് രജിത് കുമാര്‍! ജസ്ലയെ അടുപ്പിക്കില്ല

  അയ്യപ്പനെയും കോശിയെയും പോലെ പടത്തിൽ പൂണ്ട് വിളയാടുന്ന മറ്റൊരു ഹീറോ ജേക്ക് ബിജോയും അയാളുടെ സ്കോറിംഗുമാണ് . പടം കണ്ടിറങ്ങി എത്രകാലം കഴിഞ്ഞാലും നഞ്ചമ്മയുടെ ആ ട്രൈബൽ വായ്ത്താരിയും അതിന്റെ റിഥവും ഒപ്പമുണ്ടാകും . ഗൗരിനന്ദ, ധന്യ , രഞ്ജിത്ത് , അനിൽ നെടുമങ്ങാട്, അനുമോഹൻ , സാബുമോൻ ,പഴനിസ്വാമി, അന്ന രാജൻ എന്നിവരുടെ പേരും വിട്ടു പോകാനാവാത്തതാണ് . അന്നയുടെ ഭാര്യറോൾ വളരെ സ്‌ക്രീൻ സ്‌പെയ്‌സ് കുറഞ്ഞതാണെങ്കിലും ഒരുഘട്ടത്തിൽ അവർ പറയുന്ന സ്ത്രീപക്ഷ ഡയലോഗിന് തിയേറ്ററിൽ തകർപ്പൻ കയ്യടി കിട്ടിയത് അപ്രതീക്ഷിതമായി.

  സുജോയുടെ പെണ്‍സുഹൃത്ത് ബിഗ് ബോസിലേക്ക് എത്തുന്നുണ്ടോ? സഞ്ജനയുടെ മറുപടി ഇങ്ങനെ!

  മൂന്നു മണിക്കൂറിനോടടുത്ത് കണ്ട് സിനിമ തീരാറായിട്ടും അയ്യപ്പൻ നായരുടെയും കോശിയുടെയും യുദ്ധത്തിൽ ഒരു തീരുമാനവും ആവുന്നില്ലെന്ന് കണ്ട് പിറകിൽ ഇരുന്ന ഒരു പയ്യൻ പറഞ്ഞു ഇതിപ്പോ രണ്ടും മൂന്നുഭാഗം വേണ്ടിവരുമെന്ന് തോന്നുന്നു . മൂന്നുമണിക്കൂറൊക്കെ ഈയൊരു ഐറ്റത്തെ ലൈവാക്കി നിർത്തുക എന്നത് ചില്ലറക്കാര്യമല്ല . സംവിധായകൻ എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും സച്ചി സ്‌കോർ ചെയ്യുന്നത് ഇവിടെ ആണ് . മാത്രവുമല്ല പടം തീരുന്നതിന് മുൻപ് തന്നെ സീക്വലുകളുടെ സാധ്യതകളെ കുറിച്ചു പ്രേക്ഷകനെക്കൊണ്ട് പ്ലാൻ ചെയ്യിപ്പിക്കാനും അദ്ദേഹത്തിനാവുന്നു ..

  രക്തരൂക്ഷിതമായി അടയാളപ്പെടുന്ന ചിരിക്കാഴ്ചകൾ .. പാരാസൈറ്റ് കേരളത്തിലും.. - ശൈലന്റെ റിവ്യൂ

  അതിനപ്പുറം ഇതൊരു ഷോക്ക് ട്രീറ്റ്‌മെന്റ് കൂടിയാണ് . അയ്യപ്പൻ നായർ പറയുന്നുണ്ട് , ഇവനല്ല , ഇവന്റെ ആറ്റിറ്റ്യൂഡിന് ഒരു ചികിത്സ ആവശ്യമുണ്ട് . അനാവശ്യ പ്രിവിലേജുകളുടെ പേരും പറഞ്ഞ് മുന്നുംപിന്നും നോക്കാതെ എന്തിനും ചാടിപ്പുറപ്പെടാൻ ആരുമൊന്ന് മടിക്കും ഈ സിനിമ കണ്ട ശേഷം ., അതിപ്പോ സിനിമാ നായകനായാലും പുറത്തെ പ്രിവിലേജോളികളയാലും!!! സിനിമയുടെ ഉള്ളടക്കം ഗംഭീരമാവുന്നത് അതുകൊണ്ട് തന്നെ ..

  സിനിമയ്ക്കും പ്രേക്ഷകനും ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് എന്ന് അടിവര

  Read more about: review റിവൃൂ
  English summary
  Movie Ayyappanum Koshiyum Movie Review in Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X