»   » പുലിമുരുകന്‍ ലൈവ് റിവ്യു; മോഹന്‍ലാല്‍ തകര്‍ക്കുന്നു

പുലിമുരുകന്‍ ലൈവ് റിവ്യു; മോഹന്‍ലാല്‍ തകര്‍ക്കുന്നു

By: Rohini
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തി. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും വന്നുകൊണ്ടിരിയ്ക്കുന്നത്.

ആദ്യ പകുതി തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലാണ്. സിനിമ കണ്ടവര്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് നോക്കാം.. ട്വിറ്റര്‍ ഫേസ്ബുക്ക് അപ്‌ഡേഷനിലൂടെ


ജനസാഗരം

തിയേറ്ററില്‍ പലിമുരുകന്‍ കാണാന്‍ എത്തിയവരുടെ കൂട്ടം. ഉത്സവം പോലെ ജനസാഗരം


ആദ്യ പകുതി പൊളിച്ചു

ആദ്യ പകുതി പൊളിച്ചു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മോഹന്‍ലാല്‍ തകര്‍ത്തു


സംഘട്ടനം രംഗം

സംഘട്ടന രംഗം ഔട്ടോസ്റ്റാന്റിങ് ആണെന്ന് പ്രേക്ഷകര്‍ പറയുന്നു


ആരാധകര്‍ക്കുള്ള ട്രീറ്റ് മാത്രം

ആദ്യ പകുതി കണ്ടിരിയ്ക്കാവുന്നതാണ്. ആദ്യത്തെ പതിനഞ്ച് മിനിട്ടുള്ള സംഘട്ടന രംഗവും കൊള്ളാം.മോഹന്‍ലാല്‍ തകര്‍ത്തു. പക്ഷെ കോമഡി അത്ര പോര. ഇതൊരു മോഹന്‍ലാല്‍ ഫാന്‍സിനുള്ള ട്രീറ്റാണ്.
ഇതുവരെ സൂപ്പര്‍

ഇടവേള വരെ സൂപ്പറാണ്. കോമഡിയും കുടുംബ രംഗങ്ങളും ഒത്തിണങ്ങിയ ചിത്രം. അതിനപ്പുറം മാസ് രംഗങ്ങള്‍. മോഹന്‍ലാലിന്റെ കണ്ണുകളിലെ തീവ്രതയാണ് ഈ ആരാധകനെ ആകര്‍ഷിച്ചത്


പുലിമുരുകന്‍ സെപ്ഷ്യല്‍ പുലിക്കളി

പുലിമുരുകന്റെ റിലീസിനോടനുബന്ധിച്ച് തൃശ്ശൂരില്‍ നടന്ന പുലിക്കളിയില്‍ നിന്ന്


തിരക്കോ തിരക്ക്

പുലിമുരുകന് എല്ലായിടത്തും ഭയങ്കര തിരക്കാണെന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ട്


ഫൈറ്റ് വേറെ ലവല്‍

ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഏറ്റഴും പ്രതീക്ഷ പീറ്റര്‍ ഹെയിന്റെ സംഘട്ടനമായിരുന്നു. അതൊട്ടും നിരാശപ്പെടുത്തിയിട്ടില്ല എന്ന് പ്രേക്ഷകര്‍ പറയുന്നു


എത്രമാര്‍ക്ക്

ആദ്യ പകുതി നല്ലത്. രണ്ടാ പകുതി സൂപ്പര്‍. സംഘട്ടന രംഗം അത്ഭുതകരം. ചില സ്ഥലങ്ങളില്‍ ദീര്‍ഘക്കൂടുതല്‍ തോന്നിയെങ്കിലും ആകെ മൊത്തെ നന്നായിരുന്നു എന്നാണ് പറയുന്നത്. അഞ്ചില്‍ 3.75 ആണ് മാര്‍ക്ക് കൊടുത്തിരിയ്ക്കുന്നത്.
ഉത്സവ ചിത്രം

എല്ലാ ചേരുവകളും ചേര്‍ന്നൊരു ഉത്സവ ചിത്രമാണ് പുലിമുരുകന്‍


ആക്ഷനും ഹാസ്യവും

ആക്ഷനും ഹാസ്യവുമാണ് പുലിമുരുകന്റെ ആകര്‍ഷണവും വിജയവുമത്രെപുലിമുരുകനിലെ ഫോട്ടോസിനായി

English summary
Pulimurugan Live Review
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam