Just In
- 24 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 33 min ago
'ലവ് യൂ മെെ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി കുഞ്ചാക്കോ ബോബന്
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുണ്യാളന് കലക്കീട്ടോ...
പുണ്യാളന് കലക്കിപ്പൊളിച്ചുട്ടോ... തനി തൃശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ ഇനി കുറച്ചുകാലം കേരളത്തീല് പുണ്യാളന് അഗര്‍ബത്തി സുഗന്ധോം പരത്തും. അസ്സലായിട്ടുണ്ട് ജയസൂര്യയുടെ പുതിയ ഗെറ്റപ്പും സ്റ്റൈലും. പുണ്യാളനും ജയസൂര്യയും രഞ്ജിത്ത് ശങ്കറും ശരിക്കും കിടുക്കി കളഞ്ഞു.
ആനപ്പിണ്ടത്തില്‍ നിന്ന് അഗര്‍ബത്തി ഉണ്ടാക്കുന്ന ബിസിനസ് തുടങ്ങി കഷ്ടത്തിലായ ജോയ് താക്കോല്‍ക്കാരന്റെ കഥ പറയുന്ന പുണ്യാളന് അഗര്‍ബത്തീസ് എല്ലാം കൊണ്ടും പുതുമ നിറഞ്ഞ ചിത്രം തന്നെ. ആദ്യ ഷോയില്‍ തന്നെ നല്ല ചിത്രമെന്ന പേരുനേടി പുണ്യാളന് യുവാക്കള്‍ക്കിടയില്‍ തരംഗമാകുമെന്ന് ഉറപ്പ്. ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍ എന്ന ചിത്രത്തിനു ശേഷം തുടര്‍ച്ചയായി ജയസൂര്യയുടെ രണ്ടാമത്തെ ഹിറ്റ്.
രഞ്ജിത്ത് ശങ്കര്‍ കഥയും സംഭാഷണവും തിരക്കഥയുമെഴുതിയ പുണ്യാളന് അഗര്‍ബത്തീസ് കഥയിലെ പുതുമയും ശുദ്ധഹാസ്യവും അല്പം രാഷ്ട്രീയ-സാമൂഹിക വിമര്‍ശനവും കൊണ്ട് ശ്രദ്ധേയമാകുകയാണ്. ചിത്രത്തില്‍ അഭിനയിച്ചവരെല്ലാം ഒന്നിനൊന്നു കേമമായ പ്രകടനമാണ്കാഴ്ചവച്ചിരിക്കുന്നത്. ജോയ് താക്കോല്ക്കാരന് എന്ന തൃശൂര്‍കാരനായി ജയസൂര്യ ഗംഭീരമായി അവതരിപ്പിച്ചു.
നൈല ഉഷ, അജു വര്‍ഗീസ്, രചന, ടി.ജി. രവി, ശ്രീജിത്ത് രവി, ഇടവേള ബാബു, പൊന്നമ്മ ബാബു, മാള തുടങ്ങി വന്‍ നിര തന്നെ ചിത്രത്തിലുണ്ട്. ഡ്രീംസ് ആന്‍ ബിയോണിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജയസൂര്യയുടെ ഉഗ്രനൊരു പാട്ടും ചിത്രത്തിലുണ്ട്. നിസാര കാര്യത്തിനു പോലും ഹര്‍ത്താല്‍ ആചരിക്കുന്ന കേരളത്തില്‍ ഹര്‍ത്താലിനെതിരെ ചിത്രത്തിലുള്ള വിമര്‍ശനം വരും നാളില്‍ ചര്ച്ചയാകുമെന്നകാര്യത്തില് സംശയമൊന്നുമില്ല. സിനിമയെ രാഷ്ട്രീയ-സാമൂഹിക വിമര്‍ശനത്തിന് എങ്ങനെ ഉപയോഗിക്കാമെന്ന് സംവിധായകനായ രഞ്ജിത്ത് ശങ്കര്‍ കാട്ടിത്തരുന്നു.