»   » പ്രണയത്തില്‍ പുതിയ പരീക്ഷണവുമായി ക്വീന്‍! പ്രണയവും വിരഹവും ഒരു നോവാണ്.. പ്രേക്ഷക പ്രതികരണം ഇതാ...

പ്രണയത്തില്‍ പുതിയ പരീക്ഷണവുമായി ക്വീന്‍! പ്രണയവും വിരഹവും ഒരു നോവാണ്.. പ്രേക്ഷക പ്രതികരണം ഇതാ...

Posted By:
Subscribe to Filmibeat Malayalam

ബിഗ് ബജറ്റിലെത്തുന്ന സിനിമകള്‍ക്കൊപ്പം മത്സരിക്കാനല്ലെങ്കിലും മലയാളത്തില്‍ മികച്ചതെന്ന് വിലയിരുത്താവുന്ന പല സിനിമകളും നിര്‍മ്മിക്കാറുണ്ട്. ആവര്‍ത്തിച്ച് വരുന്ന സിനിമ ശൈലികളില്‍ നിന്നും കഥയും അവതരണവും പുതിയ പരീക്ഷണങ്ങളിലേക്കെത്തിച്ച് പല സംവിധായകന്മാരും അവരുടെ കഴിവ് തെളിക്കുന്നതും ഇപ്പോള്‍ കാണാം. അഭിനയിക്കാന്‍ കഴിവുള്ളവനെ.. അത്തരമൊരു ആഗ്രഹം മനസില്‍ കൊണ്ടു നടക്കുന്നവര്‍ക്ക് അവസരമൊരുക്കാനും മലയാള സിനിമ തയ്യാറാണ്.

അന്നയും തോമയും പ്രണയിക്കുമ്പോൾ.. അഥവാ പെണ്ണിന്റെ വഴികൾ ആരറിയുന്നു..!!! ശൈലന്റെ റിവ്യൂ...

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ പുതുമുഖങ്ങളുടെ ശക്തിയെന്താണെന്ന് പ്രേക്ഷകര്‍ കണ്ടിരുന്നു. വീണ്ടും അത്തരത്തിലൊരു സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ക്വീന്‍ എന്ന പേരില്‍ ഒരു കൂട്ടം പുതിയ താരങ്ങളെ അണി നിരത്തി ഡിജോ ജോസ് ആന്റണിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ന് മുതല്‍ സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്...

ക്വീന്‍

വീണ്ടുമൊരു പുതുമുഖ ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ക്വീന്‍ എന്ന് പേരില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമയ്ക്ക് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരുന്നത്.

സിനിമയുടെ ഇതിവൃത്തം


എന്‍ജിനീയറിങ്ങ് കോളേജിലെ കുറച്ച് വിദ്യാര്‍ത്ഥികളുടെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. ആണ്‍കുട്ടികള്‍ പഠിക്കുന്ന മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് പഠിക്കാന്‍ ഒരു പെണ്‍കുട്ടി എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ടു പോവുന്നത്. അതില്‍ സൗഹൃദം, പ്രണയം, വിരഹം, എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

പുതുമുഖങ്ങളുടെ സിനിമ


അങ്കമാലി ഡയറീസിന് ശേഷം പുതുമുഖങ്ങളെ മാത്രം മുന്‍നിര്‍ത്തി എത്തുന്ന സിനിമയാണ് ക്വീന്‍. മനോജ് ഗിന്നസ്, വിനോദ് കേദര്‍മംഗലം, വിഷ്ണു കൂവക്കാട്ടില്‍, എം കാര്‍ത്തികേയന്‍, ഭാവന, മൂസി, സൂരജ്, സാനിയ അയ്യപ്പന്‍ എന്നിവരാണ് സിനിമയിലെ പ്രദാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയയുടെ കിടു സപ്പോര്‍ട്ട്

സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടുകള്‍ ഹിറ്റായിരുന്നു. പ്രണയം പുതുമയോടെ അവതരിപ്പിക്കാന്‍ ക്വീന് കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. സിനിമയ്ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. അറേബ്യന്‍ ഡ്രീംസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Queen movie audience revieweview

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X