»   » പണ്ടച്ഛന്‍ ആനപ്പുറത്ത് കേറിയ തഴമ്പില്‍ തടവി ഒരു താരപുത്രന്‍... ഇങ്ങനെയുമുണ്ടോ ഒരു രാജകുമാരന്‍???

പണ്ടച്ഛന്‍ ആനപ്പുറത്ത് കേറിയ തഴമ്പില്‍ തടവി ഒരു താരപുത്രന്‍... ഇങ്ങനെയുമുണ്ടോ ഒരു രാജകുമാരന്‍???

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കന്നഡ സിനിമയിലെ ഇതിഹാസമായ രാജ്കുമാറിന്റെ ഇളയമകനും സൂപ്പര്‍ സ്റ്റാറുമായ പുനീത് രാജ്കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് രാജകുമാര. സിനിമ ഇറങ്ങും മുമ്പേ രാജകുമാരയുടെ പാട്ടുകളും പുനീതിന്റെ ഡാന്‍സും വലിയ ഹിറ്റായിരുന്നു. എസ്ര ഫെയിം പ്രിയ ആനന്ദ് ആണ് രാജകുമാരയിലെ നായിക. സന്തോഷ് ആനന്ദ്രം സംവിധാനം ചെയ്ത രാജകുമാരയ്ക്ക് ശൈലന്‍ എഴുതുന്ന നിരൂപണം.

  രാജകുമാര കന്നഡയില്‍ ഹിറ്റ്

  റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ 40കോടിയിലേറെ കളക്റ്റ് ചെയ്ത് കന്നഡയിലെ ഇന്ഡസ്ട്രി ഹിറ്റ് ആയിമാറിയിരിക്കുന്നു രാജകുമാര എന്ന സിനിമ. സാന്‍ഡല്‍വുഡില്‍ പവര്‍സ്റ്റാര്‍ എന്ന് വിശേഷണമുള്ള പുനിത് രാജ്കുമാര്‍ നായകനായിട്ടുള്ള 'രാജകുമാര' സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് ആനന്ദ് റാം ആണ്. ബാഹുബലിയുടെ ഓപ്പണിംഗ് റെക്കോര്‍ഡ് തകത്തെറിഞ്ഞ് സ്റ്റെഡി കളക്ഷനില്‍ മുന്നേറ്റം തുടരുന്ന രാജകുമാര 100കോടി ക്ലബ്ബില്‍ വൈകാതെ ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്നു

  തക്കാളിപ്പെട്ടിയ്ക്ക് ഗോദറേജിന്റെ ലോക്ക്

  കോടികളുടെയും റെക്കോഡുകളുടെയും കഥ കേട്ട് പുതുമയെന്തെങ്കിലുമൊക്കെ കാണുമെന്ന് പ്രതീക്ഷിച്ച് രാജകുമാരയെ കാണാന്‍ തിയേറ്ററില്‍ കേറി ഊ..ഊ.. ഊഞ്ഞാലാടിപ്പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ.. റൊമാൻറിക് ആക്ഷൻ എന്ന ലേബലില്‍ അനൗണ്‍സ് ചെയ്തിരിക്കുന്ന രാജകുമാരയില്‍ റൊമാന്‍സുമില്ല ആക്ഷനുമില്ല എടുത്തുപറയാന്‍ ഒരു ജോണറുമില്ല കോപ്പുമില്ല എന്നതാണ് അവസ്ഥ.. ശുദ്ധ വെയിസ്റ്റ് അല്ലെങ്കില്‍ നനഞ്ഞ് ചീഞ്ഞ പടക്കം..

  ആസ്‌ട്രേലിയയിലെ അപ്പു

  പടത്തിന്റെ ആദ്യപാതി ആസ്‌റ്റ്രേലിയയില്‍ ആണ് നടക്കുന്നത്.. ക്രിക്കറ്റ് മല്‍സരത്തെ തുടര്‍ന്നുള്ള വിജയാഹ്ലാദത്തിനിടെ ഉണ്ടായ കശപിശയില്‍ ആസ്‌ട്രേലിയക്കാര്‍ ഇന്‍ഡ്യന്‍ കൊടിമരം മുറിയ്ക്കുമ്പോള്‍ ദേശീയപതാക നിലത്തുവീഴാതെ അതിസാഹസികമായി തടഞ്ഞ് നിര്‍ത്തിക്കൊണ്ടും സായിപ്പുമാരെ അടിച്ച് പറത്തിക്കൊണ്ടും അപ്പു എന്ന് പത്താം നമ്പര്‍ ജഴ്‌സിയില്‍ എഴുതിയ സിദ്ദാര്‍ത്ഥ് (പുനിത്) അവതരിയ്ക്കുന്നു.

  കളറായി മുന്നോട്ട് പോയതായിരുന്നു

  തുടര്‍ന്ന് വീട്ടില്‍ എത്തുമ്പോള്‍, എന്‍ ആര്‍ ഐ ബിസിനസുകാരനായ ശരത്കുമാര്‍ ആണ് അപ്പുവിന്റെ അച്ഛന്‍ എന്ന് മനസിലാവുന്നു. അധികം വൈകാതെ ഓസ്‌ട്രേലിയയില്‍ ആദ്യമായെത്തിയ കന്നഡ പെണ്‍കൊടിയായ പ്രിയാ ആനന്ദിന് അയാള്‍ ഭാഷാസഹായം ചെയ്തുകൊടുത്ത് കൊടുത്ത് പ്രണയത്തിലായി ഡ്യുയറ്റ് പാടുന്നു. അങ്ങനെ ആകെ മൊത്തം ഹിറ്റ് ഫോര്‍മുലയില്‍ കളറായി മുന്നോട്ട് പോയി എല്ലാരെയും സുഹിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ സ്വാഭാവികമായും ട്വിസ്റ്റ് വരുന്നു.

  അധോഗതി അവിടെ തുടങ്ങുന്നു

  നായകന്‍ ഒഴികെയുള്ള ഫാമിലി മെമ്പേഴ്‌സ് മൊത്തം ഒരു ഫ്‌ലൈറ്റ് ക്രാാഷില്‍ മരിച്ചു പോവുന്നു.. പാവം ശരത് കുമാര്‍. സുപ്രീം സ്റ്റാര്‍ എന്നൊക്കെ ഡെക്കറേഷനോടെ നായകന്റെയും മുന്‍പായി ക്രെഡിറ്റ്‌സില്‍ പേരൊക്കെ എഴുതിക്കാണിച്ചിട്ടും ഇന്റര്‍വെലിനപ്പുറം ഭാഗ്യമുണ്ടായില്ല. കാണികളുടെയും പടത്തിന്റെയും അധോഗതിയും അതോടെ ആരംഭിക്കുന്നു

  ബെംഗളൂരുവിലെ സെക്കന്റ് ഹാഫ്

  അച്ഛനും അമ്മയും കുടുംബവും ഒക്കെ നഷ്ടപ്പെട്ട നായകന്‍ ബാംഗളൂരില്‍ എത്തുന്നതോടെ രാജകുമാരയുടെ അലകും തട്ടും വേറിട്ട് പോവുകയാണ്.. വീട്ടില്‍ ഒറ്റയ്‌ക്കെത്തുന്ന സെന്റിമെന്റ്‌സ് ഒക്കെ കഴിഞ്ഞ് കുടുംബം വകയായുള്ള വൃദ്ധമന്ദിരത്തിന്റെ ചുമതലയോടെ നന്മയുടെ ഹോര്‍മോണുകള്‍ ചുരന്നൊലിച്ച് പൊട്ടിയൊലിക്കയാണ്.

  നന്മയുടെ വിസ്‌ഫോടനശേഷിയേ..യ്

  അവിടെയുള്ള അവസാനത്തെ വൃദ്ധന്റെയും പേഴ്‌സണല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്ന വരെ കാണിച്ചു കൂട്ടുന്ന പരാക്രമങ്ങള്‍ കണ്ടാല്‍ ചിരിക്കണോ നെഞ്ഞത്തടിക്കണോ അതോ ഉറങ്ങണോ എന്ന് കണ്‍ഫ്യൂഷനായിപ്പോവും. അതിനിടെ വില്ലനായി പ്രകാശ് രാജൊക്കെ വന്‍ സെറ്റപ്പില്‍ വരുന്നുണ്ടെങ്കിലും നായകന്റെ നന്മ അയാളെയൊക്കെ മാനസാന്തരപ്പെടുത്തി പോലീസില്‍ ചെന്ന് സ്വയം കീഴടങ്ങുന്ന അവസ്ഥയിലെത്തിക്കും. നന്മയുടെ ഒരു വിസ്‌ഫോടനശേഷിയേ..യ്

  നായികയെ കണ്ടഭാവം നടിക്കാതെ

  അതിനിടെ കര്‍ണാടകയില്‍ തിരിച്ചെത്തുന്ന പ്രിയ ആനന്ദിനെയും ഇന്റര്‍വെല്‍ കഴിഞ്ഞതിന്റെ പേരില്‍ പിന്നീട് നായകനും സംവിധായകനും മൈന്‍ഡാക്കുന്നേയില്ല.. അങ്ങനെ ആ വഴിയിലുള്ള പ്രതീക്ഷയും ഗോവിന്ദാ.. ഗോവിന്ദാാ! എസ്രയിലൊക്കെ പ്രേതത്തിനെക്കാളും പ്രേക്ഷകന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച സ്‌ക്രീന്‍ പ്രെസന്‍സിനുടമയായ ആ നടിയുടെ ഡേറ്റ് ഇപ്രകാരം പാഴാക്കിക്കളഞ്ഞ യിവനൊക്കെ എന്ത് നന്മ ചെയ്തിട്ടെന്ത്.

  പുനീതിനെക്കുറിച്ച് പറഞ്ഞാല്‍...

  ദേശീയ അവാര്‍ഡുകളും ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡുമൊക്കെ നേടിയിട്ടുള്ള കന്നഡയിലെ എവര്‍ഗ്രീന്‍ സൂപ്പര്‍സ്റ്റാര്‍ രാജ്കുമാറിന്റെ ഇളയമകന്‍ പുനീത്, സ്വന്തം നിലയില്‍ തന്നെ ഭേദപ്പെട്ട ട്രാക്ക് റെക്കോഡ് ഉള്ള നടനാണ്.. ആറുമാസം പ്രായമായപ്പോള്‍ സിനിമാഭിനയം തുടങ്ങിയ അയാള്‍ക്ക് പത്തുവയസിനുമുന്‍പ് ബാലതാരത്തിനുള്ള നാഷണല്‍ അവാര്‍ഡും കയ്യില്‍ കിട്ടിയിട്ടുണ്ട്.

  ഇപ്പോഴും രാജ്കുമാര്‍ തന്നെ വേണം

  പക്ഷെ നാല്പത് വയസ് പിന്നിട്ടിട്ടും പവര്‍സ്റ്റാര്‍ എന്ന നെറ്റിപ്പട്ടമൊക്കെ കെട്ടിയിട്ടും സ്വന്തം കഴിവില്‍ ഒരു വിശ്വാസവുമില്ലാത്ത പോലെ അയാള്‍ രാജ്കുമാറിന്റെ മകനെന്ന നിലയിലുള്ള കന്നഡിഗര്‍ക്കുള്ള വാല്‍സല്യത്തെയും പഴയ ബാലതാരം ഇമേജിനെയും തന്നെയാണ് വിറ്റു കാശാക്കിക്കൊണ്ടിരിക്കുന്നത്. രാജകുമാരയുടെ പെട്ടിയില്‍ കോടികള്‍ സിനിമയുടെ ക്വാളിറ്റിയ്ക്ക് കിട്ടിയ അംഗീകാരമോ പുനീതിന്റെ താരമൂല്യത്തിന്റെ റിസള്‍ട്ടോ ഒന്നുമല്ല, മറിച്ച് കന്നഡിഗരുടെ രാജ്കുമാര്‍-സെന്റിമെന്റ്‌സിന്മേലുള്ള വിദഗ്ദ്ധമായ ചൂഷണം മാത്രമായിരുന്നു

  ഉഡായിപ്പുകളുടെ രാജകുമാരന്‍

  രാജകുമാര എന്ന ടൈറ്റിലില്‍ പോലും ഒരേസമയം രാജ്കുമാര്‍ എന്ന ബിഗ് ഐക്കണെ നിര്‍ബന്ധിതമായി ഓര്‍മയില്‍ നിലനിര്‍ത്തുകയും രാജകുമാരനായി (പ്രിന്‍സ്) സ്വയം സ്ഥാപിക്കുകയും ചെയ്യുന്ന ഇരട്ടതന്ത്രം മുഴച്ചുനിക്കുന്നുണ്ട്. ടൈറ്റില്‍ തെളിയുമ്പോള്‍ രാജകുമാരനായി മുകളില്‍ തെളിയുന്ന എംബ്ലം യുവാവായതോ പവര്‍സ്റ്റാറായതോ ആയ പുനീതിന്റെ അല്ല ബാലതാരകാലഘട്ടത്തിലെ ആണെന്നത് അടുത്ത ഉടായിപ്പ്.

  നല്ലവനായ പുത്രന്‍ ഇമേജ്

  അച്ഛന്‍ മരിച്ചതിന് ശേഷം ഏകാന്തത അനുഭവിക്കുന്നവനും സഹതാപാര്‍ഹനും ദീനാനുകമ്പയേറിയവനുമായ അപ്പു കടന്നുപോകുന്നതൊന്നും കഥാപാത്രത്തിന്റെയോ നായകന്റെയോ പവര്‍സ്റ്റാറിന്റെയോ വഴികളിലൂടെയല്ല. മറിച്ച് കന്നഡിഗരുടെ സ്വകാര്യവികാരമായ രാജ്കുമാര്‍ പുത്രനായിട്ടാണ്. ഗാന്ധിയെയും യേശുവിനെയും വെല്ലുന്ന കാരുണ്യവാനായി ഒരുഭാഷാസിനിമയിലും കാണാത്ത വിധം അപ്പു കെടന്ന് വെരകുമ്പോള്‍ ആ നല്ലവനായ പുത്രന്‍ ഇമേജ് വീണ്ടും അടിച്ചുറപ്പിക്കുന്നു..

  ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആല്‍ബവും കൂടി

  ഇതൊന്നും പോരാഞ്ഞിട്ട് ക്ലൈമാക്‌സ് കഴിഞ്ഞശേഷം പിന്നെ രാജ്കുമാറിന്റെ വീട്ടിലെ പഴയകാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആല്‍ബം പ്രദര്‍ശിപ്പിക്കലാണ്. സീറ്റില്‍ നിന്ന് എണീറ്റ കന്നഡിഗന്‍ വീണ്ടും അവിടെത്തന്നെ അമര്‍ന്നിരുന്ന് സ്‌ക്രീനിലെ പവര്‍ ഓഫായിട്ടും എണീക്കാനാവാതെ പുളകിതനാവുകയാണ്.

  എന്തോന്നെടേ..യ് യിത്!

  എല്ലാ ഭാഷയിലുമുണ്ട് താരപുത്രന്മാരും പുത്രികളും.. ആദ്യത്തെ ഒരു ടെയ്‌ക്കോഫിന് വേണ്ടി മാത്രമേ മിക്കവരും പുത്രന്‍ എന്ന ലേബല്‍ ഉപയോഗിക്കാറുള്ളൂ.. പിന്നീട് പൂര്‍വികനെ മറികടക്കുകയോ അല്ലെങ്കില്‍ കഴിവുകുറഞ്ഞവനെങ്കില്‍ ഔട്ടായി പോവുകയാണ് പതിവ്. ഇവിടെ ഇത് 42വയസായിട്ടും 2006ല്‍ പ്രായമെത്തി മരിച്ചുപോയ അപ്പന്റെ തഴമ്പ് തടവിക്കൊണ്ടേ ഒരുവന്‍.

  വല്ല ഉരുക്ക് സതീശനും പിടിച്ചൂടേ?

  പുനീതിൻറെ മാത്രമല്ല, പുള്ളീടെ വീട്ടിലെ മറ്റ് ബ്രോയ്സും ഇതൊക്കെത്തന്നെ അവസ്ഥ. ഇങ്ങനെയൊക്കെ നൂറുകോടി എണ്ണുന്നതിന് പകരം സന്തോഷ് പണ്ഡിറ്റിനെപ്പോലെ അന്തസ്സായി "ഉരുക്കുസതീശൻ" പിടിച്ചൂടേ ബ്രോയ്സ്...

  English summary
  Raajakumara movie review by Schzylan Sailendrakumar.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more