twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാധേ: പെരുന്നാൾ ബോക്സ്ഓഫീസിന്റെ സ്വന്തം സല്ലുഭായി — ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.5/5
    Star Cast: Salman Khan, Disha Patani, Randeep Hooda
    Director: Prabhu Deva

    ഈദുൽഫിത്തർ പെരുന്നാൾ എന്നാൽ ഇൻഡ്യൻ ബോക്സോഫീസിന് സല്ലുഭായി ആണ്. സല്ലുഭായി എന്നാൽ ഈദ്പെരുന്നാളും.. കാലങ്ങളായുള്ള കീഴ് വഴക്കമാണ് അത്. സല്ലുഭായിയുടെ പെരുന്നാൾ പടങ്ങൾ നോർത്തിൻഡ്യയിലെ അക്ഷരം പോലുമറിയാത്ത ലോക്കൽഭായീസിനൊപ്പം അവരുടെ തിയേറ്ററിൽ ഇരുന്ന് കാണണം.. അതൊരു എക്സ്ട്രാ ടെറസ്ട്രിയൽ എക്സ്പീരിയൻസ് ആണ്.. അനുഭവമുണ്ട്..

    രാധേ- ദി മോസ്റ്റ് വാണ്ടഡ് ഭായി

    കഴിഞ്ഞ കൊല്ലത്തെ പെരുന്നാളിന് വേണ്ടി പ്രഭുദേവ ഒരുക്കി വച്ചതാണ് സല്ലുഭായിയുടെ "രാധേ- ദി മോസ്റ്റ് വാണ്ടഡ് ഭായി" . നിർമ്മാണം ഭായിയും അനിയനും അളിയനും തന്നെ. ബാനർ സൽമാൻഖാൻ പ്രൊഡക്ഷൻസ്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പെരുന്നാള് കോവിഡ് കൊണ്ടുപോകും എന്നു കണ്ടപ്പോൾ ആണ് ഭായി 'രാധേ' യെ എടുത്ത് സീ നെറ്റ്_വർക്കിന് on the top platform റിലീസിന് കൊടുത്തത്. 230 കോടി രൂപയ്ക്ക്.. തിയേറ്റർ കണ്ടാലും ഇല്ലെങ്കിലും 230 കോടിയുടെ ബിസിനസ് നടത്താനുള്ള കപ്പാസിറ്റി ഇപ്പൊ തൽക്കാലം സല്ലുഭായ്യിയുടെ മസിൽപവറിനേ ഉള്ളൂ എന്ന് മനസിലാക്കുക.. കോവിഡ് ബാധ ശക്തമല്ലാത്ത വിദേശരാജ്യങ്ങളിലെ തിയേറ്ററുകളിൽ നടക്കുന്ന കച്ചവടം വേറെ..

    രാധേ- ദി മോസ്റ്റ് വാണ്ടഡ് ഭായി

    2017 ലെ കൊറിയൻ പടം the outlaws ന്റെ ഒഫീഷ്യൽ റീമേക്ക് ആണ് രാധേ എന്നാണ് വെപ്പ്.. എന്നാൽ ഈ സിനിമയിൽ എവിടെ ആണ് outlaws എന്ന് ചോദിച്ചാൽ കണ്ട പ്രേക്ഷകനെന്ന പോലെ പ്രഭുദേവയ്ക്കും സല്ലുഭായിക്കും വല്ല ജ്യോത്സ്യരെയും തെരയേണ്ട അവസ്ഥ ആണ്. മുംബൈ സിറ്റിയിൽ ഡ്രഗ്ഗ് മാഫിയ പിടി മുറുക്കിയത് കാരണം ഭാവി തലമുറ നശിച്ച് പോവുന്നു. ക്രൈം പെരുകുന്നു. മാഫിയയോട് മുട്ടണമെങ്കിൽ മീറ്റിങ്ങിൽ കൂടിയിരിക്കുന്ന പോലീസ്കാർ പോര.. സ്‌പെഷ്യൽ ഒരുവൻ വേണം.. ഓൻ പതിവുപോലെ സസ്‌പെൻഷനിൽ ആണ്.. പത്തുകൊല്ലം സർവീസിൽ 23 സസ്പെൻഷനും 97 എൻകൗണ്ടറും അതിലേറെ ട്രാൻസ്‌ഫറും ഒക്കെ ഓന് കട്ടൻകാപ്പിയിൽ മുക്കി ടൈഗർ ബിസ്ക്കറ്റ് സാപ്പിട മാതിരി എന്ന് മീറ്റിങ്ങിൽ ഒരു സാറിന്റെ തള്ള്.. അതോടെ ഫ്ലാഷ്ബാക്കിൽ രാധേയുടെ ഇൻട്രോ ആകുന്നു.. സസ്‌പെൻഷൻ ഉടനടി പിൻവലിക്കപെടുന്നു..

    രാധേ- ദി മോസ്റ്റ് വാണ്ടഡ് ഭായി

    സിനിമ തുടങ്ങി ആറ് മിനിറ്റ് അൻപത് സെക്കന്റ് ആവുമ്പോഴേ സംഭവിക്കുന്ന ആ ഇൻട്രോയിൽ തന്നെ ഉണ്ട് സിനിമയുടെ സ്വഭാവ സവിശേഷതകൾ എല്ലാം തന്നെ. (ചൊറിച്ചില് പറയാനായി കാണുന്നവർക്ക് അവിടെ വേണമെങ്കിൽ വിൻഡോ ക്ളോസ് ചെയ്ത് ഫോൺ പോക്കറ്റിലിട്ടു വേറെ പണിക്ക് പോകാവുന്നതെ ഉള്ളൂ..) പോലീസിൽ തിരിച്ചെത്തുന്ന രാധേയ്ക്ക് സുപ്പീരിയർ ആയി കമ്മീഷണർ അവിനാഷ് അഭയങ്കർ ഉണ്ട്. ജാക്കി ഷ്രോഫ് ആണ്. ബഫൂണറി ആയിട്ടാണ് അവതരണം. ഒപ്പമുള്ള ടീമിന് അങ്ങനെ പോലുമുള്ള സാധ്യതകൾ കൊടുത്തിട്ടില്ല. അതിൽ പെട്ട നമ്മുടെ പഴേ ലജ്ജാവതിയേ..ക്കാരൻ ഭരതിന് വായ് തുറക്കാൻ പോലും അവസരം കൊടുത്തിട്ടില്ല. മേഘ ആകാശ് ഒന്ന് രണ്ടു തവണ മിണ്ടി..

    രാധേ- ദി മോസ്റ്റ് വാണ്ടഡ് ഭായി

    അങ്ങനെ ഗുണ്ടകൾ വരുന്നു. ചെറിയ ഡോണുകൾ വരുന്നു. ഒപ്പമുള്ള ടെറർലുക്കുള്ള മച്ചാന്മാർ വരുന്നു. അടി. വെട്ട്.. കുത്ത്.. ഡ്രഗ് ലോർഡ് ആയ റാണ വരുന്നു. രൺദീപ് ഹൂഡയുടെ കുറച്ച് മേയൽ.. വീണ്ടും അടി. വെട്ട്.. കുത്ത്.. മർഡർ.. തിരിച്ചടി.. തിരിച്ചുവെട്ട്.. തിരിച്ചുകുത്ത്.. തിരിച്ച് മർഡർ.. അതിനിടയിൽ പുറത്ത് വെട്ടിയ മഴുവും കൊണ്ട് ഭായി ഫൈറ്റ് ചെയ്യുന്നുണ്ട്.. കുറെ കഴിഞ്ഞ് അതേ മഴു ഊരിയെടുത്ത് തന്നെ തിരിച്ച് ഹൂഡയ്ക്ക് വെട്ടുന്നുണ്ട്..

    രാധേ- ദി മോസ്റ്റ് വാണ്ടഡ് ഭായി

    അതിനിടയിൽ കമ്മീഷണറുടെ പെങ്ങൾ ദിയ. നായികയായ ദിഷാ പട്ടാണി. തമിഴ് സിനിമയിലെ പഴയകാല ലൂസ്‌പ്പെണ്ണ് ന്റെ ടിപ്പിക്കൽ സ്പെസിമെൻ. പാട്ട് ഡാൻസ് ഡ്യുയറ്റ് വിഭാഗം കളറായി മുന്നോട്ട് പോവുന്നുണ്ട് പാരലൽ ട്രാക്കിൽ. സംഗീതസംവിധായകർ നാല് പേർ. ഇതെല്ലാം ഉണ്ടായിട്ടും, ഒടുവിൽ സ്വച്ഛഭാരത് ക്ളീൻസീറ്റി ആയി മുംബൈ മെട്രോസിറ്റിയെ കേവലം 109 മിനിറ്റ് കൊണ്ട് ഭായി വെടുപ്പാക്കി എടുക്കും.. ക്ളൈമാക്‌സിൽ കത്തി തീരുന്ന ഹെലികോപ്റ്ററിൽ ഉള്ള ഫൈറ്റ്. കോപ്റ്റർ പൊട്ടിത്തെറിച്ചിട്ടും രണ്ടുപേരും ഗ്രൗണ്ടിൽ ഫൈറ്റ് തുടരുന്നത്.. പടം കഴിഞ്ഞും തുടരുന്ന ഡാൻസ്.. ഹ്ഹോ. രോമാഞ്ച്.!!

    രാധേ- ദി മോസ്റ്റ് വാണ്ടഡ് ഭായി

    പതിനായിരം പ്രാവശ്യം സ്‌ക്രീനിൽ കണ്ട ഈ ത്രെഡിന് എന്തിന് ഡോങ് ലീയുടെ കൊറിയൻ "ഔട്ട്ലോസി"ന് കോപ്പിറൈറ്റ് കൊടുക്കണം എന്ന് ആശ്ചര്യപ്പെടണ്ട. ചുമ്മാ ഒരു നമ്പർ. "പോത്തിന്റെ കടി & കൊക്കിന്റെ വിശപ്പ്" തിയറി പ്രകാരം വേണമെങ്കിൽ അതിനെ വ്യാഖ്യാനിക്കാം. പ്രഭുദേവയുടെ കയ്യിൽ nomadland ന്റെ റൈറ്റ് കിട്ടിയാൽ അതും അദ്ദേഹം ഇങ്ങനെ ഒക്കെ തന്നെ ചെയ്തു വെക്കും എന്നത് വേറെ കാര്യം.. കാരണം നേരത്തെ പറഞ്ഞ സല്ലുഭായിയുടെ പെരുന്നാൾ ഓഡിയൻസിന്റെ പൾസ് അങ്ങേർക്ക് നന്നായി അറിയാം.. മഹാത്മാഗാന്ധിയും ജോസഫ് അലക്‌സ് ഐ എ എസും പണ്ട് പറഞ്ഞ പട്ടിണിക്കാരന്റെയും പാവപ്പെട്ടവന്റെയും , ഝഡ്ക്ക വലിക്കുന്നവന്റെയും കൂട്ടിക്കൊടുപ്പുകാരന്റെയും പ്രോസ്റ്റിറ്റ്യൂട്ടിന്റെയും ആത്മാവ് അറിയാനുള്ള സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിട്ടിയും ആണ് അത്.

    രാധേ- ദി മോസ്റ്റ് വാണ്ടഡ് ഭായി

    ഐഎംഡിബിയിലും റിവ്യൂ കോളങ്ങളിലും പൂജ്യവും അരയും മുക്കാലും ഒന്നരയും റേറ്റിങ് കൊടുക്കുന്നവർ കീറി ഒട്ടിച്ചാലും ഭായി ഇനിയും പ്രഭുദേവയ്ക്ക് പടം കൊടുക്കുക തന്നെ ചെയ്യും.. പ്രഭുദേവ ഇനിയും ഭായിയുടെ പടം സംവിധാനിക്കുകയും ചെയ്യും.. കാരണം അവർ ലക്ഷ്യം വെക്കുന്നത് വേറൊരു പാരലൽ വേൾഡിനെ തന്നെയാണ്. അവിടെ ഓൺലൈൻ റേറ്റിംഗുകാർക്കും ഓഞ്ഞ ഇന്റലക്ഷ്വലുകൾക്കും ഒന്നും കാര്യമായ റോളില്ല. ഇന്നലെ ലക്ഷക്കണക്കിന് ആളുകൾ രാധേ കാണാൻ ഇരച്ചു കേറി സീ 5 ന്റെ സെർവർ തന്നെ അടിച്ചുപോയി എന്നാണ് കേട്ടത് . ഒന്നും കാണാതെ അവർ 230 കോടി കൊടുക്കൂല്ലല്ലോ.. മില്യൺ കണക്കിന് മനുഷ്യരിലേക്ക് സീ5 ആപ്പ് ഇതോടെ പുതുതായി എത്തിപ്പെടുകയായി..

    രാധേ- ദി മോസ്റ്റ് വാണ്ടഡ് ഭായി

    സല്ലുഭായി എന്നാൽ വേറൊരു ഴോണർ തന്നെയാണ് എന്നു മനസിലാക്കിക്കൊണ്ട് കണ്ടാൽ രാധേ കണ്ടിരിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. 2021ൽ റിലീസായ ഒരു സിനിമ നിരൂപിച്ചേക്കാം എന്നുകരുതി കാണാൻ ഇരുന്നാൽ മാത്രേ പ്രശ്നമുള്ളൂ. ഉദ്ദേശിക്കുന്ന ഴോണർ പ്രകാരം സംഗതി പക്കാ ആണ്.. ലക്ഷ്യം വെക്കുന്ന പ്രേക്ഷകനെ സംബന്ധിച്ച് ഇത് ചെറിയ പെരുന്നാൾ അല്ല വല്യ പെരുന്നാൾ തന്നെ ആവും. അതും ഒന്നേമുക്കാൽ മണിക്കൂറിൽ.

    Recommended Video

    Salman Khan to donate Rs 1,500 to 25,000 film industry workers amid the second wave of COVID-19
    രാധേ- ദി മോസ്റ്റ് വാണ്ടഡ് ഭായി

    കാപ്പി അവനവന്റെ കപ്പിൽ ഉള്ളതല്ലെങ്കിൽ അതും അത് കാപ്പിയേ ഉള്ളതല്ലെങ്കിൽ എടുത്ത് കുടിക്കാതിരിക്കുന്നതാണ് വിവേകം. കാപ്പിയും കപ്പുമൊന്നുമില്ലെങ്കിൽ പിന്നെ ടേബിളിലേക്ക് ഓടി അവിടെ ഇരുന്ന് മോങ്ങുന്നതിൽ അർത്ഥമില്ല. കാണാൻ ഇരുന്നപ്പോൾ ഞാൻ ഉദ്ദേശിച്ച രാധേ ഇതുതന്നെയാണ്.. അതുകൊണ്ട് പേഴ്‌സണലി എനിക്ക് അഞ്ച് സ്റ്റാർ കൊടുക്കണം എന്നുണ്ട്.. ആളുകളെ പേടിച്ച് രണ്ടരയിൽ ഒതുക്കുന്നു. ഓക്കേ.. ബെയ്‌!

    Read more about: review റിവ്യൂ
    English summary
    Radhe Hindi Movie review In Malayalam: Salman Khan-Disha Patani Starrer is an Average Action Thriller
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X