രജനികാന്ത് ചിത്രം കാല യുഎസില്‍ റിലീസ് ചെയ്തു! ആദ്യ പ്രതികരണമിങ്ങനെ!!
കാത്തിരിപ്പിനൊടുവില്‍ സ്റ്റൈല്‍ മന്നന്‍ ചിത്രം കാല യുഎസില്‍ പ്രദര്‍ശനത്തിനെത്തി. ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിനു ഒരു ദിവസം മുന്‍പാണ് ചിത്രം അമേരിക്കയില്‍ റിലീസ് ചെയ്തിരിക്കുന്നത്. കാലയ്ക്ക് മികച്ച പ്രതികരണമാണ് യുഎസിലെ തിയ്യേറ്ററുകളില്‍ നിന്നെല്ലാം ലഭിക്കുന്നത്. ചിത്രം കണ്ട പ്രേക്ഷകരെല്ലാം തന്നെ ഗംഭീരമെന്നാണ് രജനി ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
രജനി ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് കാലയെന്നും ആദ്യ ദിന പ്രതികരണങ്ങള്‍ വരുന്നുണ്ട്. കബാലിയേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന ചിത്രമാണ് കാലയെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. രജനിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം.

മാസു ക്ലാസും ചേര്‍ന്നൊരു പ്രകടനമാണ് ഇത്തവണയും സൂപ്പര്‍സ്റ്റാറില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ആദ്യം മുതല്‍ അവസാനം വരെ തലൈവരുടെ പ്രകടനം തന്നെയാണ് ആസ്വാദകരെ ത്രില്ലടിപ്പിക്കുന്നത്. രജനിക്കൊപ്പം വില്ലന്‍ വേഷത്തിലെത്തിയ നാനാ പടേക്കറും ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നും അറിയുന്നു. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയവും അവതരണവുമാണ് ഇത്തവണയും പാ രഞ്ജിത്ത് തന്റെ ചിത്രത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്.

എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലാണ് പാ രഞ്ജിത്ത് ഈ ചിത്രമൊരുക്കിയത്. രഞ്ജിത്തിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തെ മറ്റൊരു ലെവലിലെത്തിച്ചിരിക്കുന്നത്. രഞ്ജിത്തിന്റെ സംവിധാനത്തിനു പുറമെ ചായാഗ്രഹണം, എഡിറ്റിങ്ങ്,കലാസംവിധാനം,പശ്ചാത്തല സംഗീതം തുടങ്ങിയവയും ചിത്രത്തില്‍ മികച്ചു നില്‍ക്കുന്നുണ്ട്.

സന്തോഷ് നാരായണന്‍ ഒരുക്കിയ പാട്ടുകളും ചിത്രത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. രജനികാന്തിന്റെ മറ്റൊരു ബ്ലോക്ക് ഹസ്റ്റര്‍ ചിത്രമായി കാല മാറുമെന്നാണ് യുഎസില്‍ നിന്നും പ്രതികരണങ്ങള്‍ വരുന്നത്. മൊത്തത്തില്‍ എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പൈസ വസൂല്‍ മൂവിയാണ് കാലയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.


Click it and Unblock the Notifications











