രാം ലീല ഹൃദയ സ്പര്‍ശിയായ ചിത്രം

By Meera Balan

ബോളിവുഡില്‍ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മികച്ച ചിത്രമെന്ന പേര് നേടി സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീല പ്രദര്‍ശനം തുടരുന്ന. ഷേക്‌സ് പിയറിന്റെ റൊമാന്റിക് ട്രാജഡിയായ റോമിയോ ആന്റ് ജൂലിയറ്റ് ഏത് സംവിധായകന്‍ ചിത്രീകരിച്ചാലും മോശമാകില്ലെന്നത് മറ്റൊരു സത്യം. ഗുജറാത്തില്‍ നടക്കുന്ന റോമിയോ ജൂലിയറ്റ് പ്രണയമായിരുന്നു രാം ലീല.

ഇന്ത്യന്‍ വാണിജ്യ സിനുമകളില്‍ കാണുന്ന അല്‍പം മസാല രംഗങ്ങളും ദീപികയുടെ പ്രകടനവും കൂടിയായപ്പോള്‍ ചിത്രം ബോക്‌സോഫീസില്‍ ഹിറ്റ് തീര്‍ത്തു. ചില അനാവശ്യ ഡയലോഗുകളും അതിഭാവുകത്വവും ഒഴിവാക്കിയാല്‍ കണ്ടിരിയ്ക്കാന്‍ പറ്റുന്ന ഒരു ചിത്രമാണ് രാം ലീല.

ദീപിക രണ്‍വീര്‍ ജോഡിയുടെ പ്രകടനം എടുത്ത് പറയേണ്ട ഒന്നു തന്നെയായിരുന്നു. ബന്‍സാലി ചിത്രങ്ങളിലെ പതിവ് തെറ്റിയാക്കാതെ കളര്‍ഫുള്‍ തന്നെയായിരുന്നു രാം ലീലയും. രണ്ടാം പകുതിയില്‍ ചിത്രം കൈവിട്ട് പോകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന നിമിഷത്തില്‍ പ്രേക്ഷകനെ നിരാശനാക്കാതെ രാം ലീല പൂര്‍ത്തിയായി.രാം ലീലയിലെ അതേ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ ഉണ്ട് എന്നാലും രാംലീല പോലെ ഹൃദയ സ്പര്‍ശിയായ ഒരു ചിത്രം ഈ അടുത്ത് റിലീസായിട്ടില്ല. രാം ലീലയുടെ കൂടുതല്‍ വിശേഷങ്ങള്‍

റോമിയോ ജൂലിയറ്റ്

രാം ലീല ഹൃദയ സ്പര്‍ശിയായ ചിത്രം

വില്യം ഷേക്‌സ്പിയറിന്റെ റോമിയോ ജൂലിയറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ചിത്രമാണ് രാം ലീല. ഗുജറാത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് വംശങ്ങളുടെ ശത്രുതയുടേയും പ്രണയത്തിന്റേയും കഥപറഞ്ഞ ചിത്രമായിരുന്നു ജൂലിയറ്റ്. ഹൃദയ സ്പര്‍ശിയായ ഒരു ചിത്രമെന്ന നിലയിലാണ് രാം ലീല വിലയിരുത്തപ്പെടുന്നത്.

നാടകീയത

രാം ലീല ഹൃദയ സ്പര്‍ശിയായ ചിത്രം

സനാഡ വംശത്തില്‍ പെട്ട ലീലയും രാജഡി വര്‍ഗക്കാരനായ രാമനും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് രാം ലീല. ഈ രണ്ട വംശങ്ങളും 500 വര്‍ഷത്തിലേറെയായി ശത്രുതയിലാണ്. അല്‍പം നാടകീയതയോട് കൂടിയാണ് ചിത്രത്തിലെ പല രംഗങ്ങളും അവതരിപ്പിയ്ക്കുന്നത്.

ചുംബന രംഗങ്ങള്‍

രാം ലീല ഹൃദയ സ്പര്‍ശിയായ ചിത്രം

ചിത്രത്തിലുടനീളം ഒട്ടേറെ ചുംബന രംഗങ്ങള്‍ ഉണ്ട്

രണ്‍വീര്‍-ദീപിക

രാം ലീല ഹൃദയ സ്പര്‍ശിയായ ചിത്രം

രണ്‍വീര്‍ ദീപിക ജോഡി ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചുവെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്.

 പ്രണയം

രാം ലീല ഹൃദയ സ്പര്‍ശിയായ ചിത്രം

പ്രണയത്തെ അതേ തീവ്രതയോടെ അവതരിപ്പിയ്ക്കുന്നതില്‍ സംവിധാകനും താര ജോഡിയും വിജയിച്ചു

സംഘട്ടനങ്ങള്‍

രാം ലീല ഹൃദയ സ്പര്‍ശിയായ ചിത്രം

സംഘട്ടനങ്ങളും തകര്‍പ്പന്‍ ഡയലോഗുകളും ബോളിവുഡ് ആരാധകരെ നിരാശരാക്കിയില്ല

ഇത്രയും വേണമായിരുന്നോ

രാം ലീല ഹൃദയ സ്പര്‍ശിയായ ചിത്രം

ചില ആക്ഷന്‍ രംഗങ്ങളിലെ നായകന്റെ ഡയലോഗുകള്‍ അല്‍പം അതിരു കടന്നില്ലേയെന്ന് സംശയം

 ബന്‍സാലി തകര്‍ത്തു

രാം ലീല ഹൃദയ സ്പര്‍ശിയായ ചിത്രം

അടുത്തിടെ ബോളിവുഡില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ബോക്‌സോഫീസില്‍ തകര്‍പ്പന്‍ ഹിറ്റായ ചിത്രമെന്ന നിലയില്‍ രാം ലീലയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയ്ക്ക് അഭിമാനിയ്ക്കാം

ദീപിക

രാം ലീല ഹൃദയ സ്പര്‍ശിയായ ചിത്രം

ബോളിവുഡില്‍ ദീപികയുടെ താരമൂല്യം ഉയര്‍ത്തിയ ചിത്രം കൂടിയാവുന്ന രാം ലീല

രണ്‍ വീര്‍

രാം ലീല ഹൃദയ സ്പര്‍ശിയായ ചിത്രം

രണ്‍വീറും രാമനായി ചിത്രത്തില്‍ കസറി

ക്‌ളൈമാക്‌സ്

രാം ലീല ഹൃദയ സ്പര്‍ശിയായ ചിത്രം

ശത്രുക്കളായ രണ്ട വര്‍ഗങ്ങളില്‍ പെട്ട രാമനും ലീലയും തമ്മില്‍ പ്രണയത്തിലാവുന്നു. 500 വര്‍ഷത്തെ കുടിപ്പകയുള്ള ഇരു വംശങ്ങളെയും അതി ജീവിച്ച് രാമനും ലീലയും ഒന്നാകുമോ അതോ ഒരു ദുരന്തത്തില്‍ ചിത്രം അവസാനിയ്ക്കുമോ. ക്ലൈമാക്‌സ് അറിയാന്‍ ചിത്രം കണ്ട് തന്നെ നോക്കൂ

നിരാശപ്പെടുത്തില്ല

രാം ലീല ഹൃദയ സ്പര്‍ശിയായ ചിത്രം

രാം ലീല നിരാശപ്പെടുത്തില്ലെന്ന ഉറപ്പാണ് ചിത്രം കണ്ട ഭൂരിപക്ഷം പ്രേക്ഷകരും പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X